ദിവസം 260. ശ്രീമദ് ദേവീഭാഗവതം. 9- 38 . സാവിത്ര്യൂപാഖ്യാനം
ദേവീഭക്തിം ദേഹി മഹ്യം സാരാണാം ചൈവ സാരകം
പുംസാം മുക്തി ദ്വാര ബീജം നരകാർണ്ണവതാരകം
കാരണം മുക്തിസാരാണാം സർവാശുഭവിനാശനം
ദാരകം കർമ്മവൃക്ഷാണാം കൃതപാപൗഘ ദാരണം
സാവിത്രി പറഞ്ഞു: ഭഗവാനേ, പാപങ്ങൾ ഇല്ലാതാക്കുവാനും നരകക്കടൽ താണ്ടുന്നതിൽ നിന്നും നിവൃത്തി കിട്ടാനും കർമ്മവൃക്ഷത്തെ വേരോടെ അറുക്കാനും മുക്തിസാരങ്ങൾക്കെല്ലാം കാരണമായിരിക്കുന്ന ദേവീഭക്തി എന്നിൽ ഉണരാനും അങ്ങെന്നെ അനുഗ്രഹിക്കണം. സകല അശുഭകർമ്മങ്ങളേയും നശിപ്പിക്കാൻ ദേവീഭക്തി കൊണ്ടു സാധിക്കും. ചെയ്തു പോയ സകലവിധ പാപങ്ങളെയും ഇല്ലാതാക്കാൻ അതിനു കഴിയും.
മുക്തിയെന്നാൽ അതെത്ര വിധമാണുള്ളത്? അവയുടെ ലക്ഷണമെന്തെന്നും എനിക്കറിയണമെന്നുണ്ട്. ഭക്തിയിൽ എത്രവിധത്തിൽ ഭേദങ്ങൾ ഉണ്ട്? കർമ്മഫലം ഒഴിവാക്കാൻ മാർഗ്ഗങ്ങൾ ഉണ്ടോ? ഉണ്ടെങ്കിൽ അവ ഏതൊക്കെയാണ്? സ്ത്രീകളെ സൃഷ്ടിച്ചത് തത്വജ്ഞാനബോധമില്ലാത്തവരായിട്ടാണ് എന്ന് പറയപ്പെടുന്നു. അതുകൊണ്ടു് വേദജ്ഞനായ അങ്ങ് സാരഭൂതമായ ജ്ഞാനത്തിൽ ഒരൽപ്പം എനിക്കു തന്നനുഗ്രഹിച്ചാലും.
ദാനം, തപസ്സ്, യജ്ഞം, തീർത്ഥാടനം സ്നാനവ്രതങ്ങൾ എന്നിവയ്ക്കൊന്നും ജ്ഞാനദാനത്തിന്റെ പതിനാറിൽ ഒരംശം പോലും മൂല്യമില്ല എന്ന് ഞാനറിയുന്നു. അമ്മയ്ക്ക് അച്ഛനേക്കാൾ നൂറ് മടങ്ങാണ് ഗൗരവം. ജ്ഞാനം പകർന്നു നൽകുന്ന ഗുരുവിന് അച്ഛനേക്കാൾ നൂറ് മടങ്ങ് ഗൗരവം ഏറുമല്ലോ. അങ്ങെന്റെ ജ്ഞാനഗുരുവാണ്.
ധർമ്മരാജൻ പറഞ്ഞു: നിന്റെ അഭീഷ്ടത്തിനൊത്ത വരങ്ങള്‍ എല്ലാം ഞാൻ നേരത്തേ തന്നെ നൽകിക്കഴിഞ്ഞു. നിന്നിൽ ദേവീഭക്തി ഉറയ്ക്കാനുള്ള വരവും ഞാനിതാ നൽകുന്നു. ദേവിയുടെ മഹിമാകഥനമാണ് നീ ആവശ്യപ്പെട്ടത്. പരാശക്തിയുടെ ഗുണഗണങ്ങൾ പാടിയാല്‍ അത് പറയുന്നവരുടെയും കേൾക്കുന്നവരുടേയും കുലങ്ങള്‍ പോലും ഉത്തരോത്തരം അഭിവൃദ്ധിപ്പെടും. ആയിരം നാവുള്ള അനന്തനു ചൊല്ലിത്തീർക്കാനാവാത്തത്ര ഗുണങ്ങളാണ് ദേവിക്കുള്ളത്. മൃത്യുഞ്ജയൻ തന്റെ അഞ്ചുമുഖങ്ങൾ കൊണ്ട് വാഴ്ത്തിയിട്ടും അത് അവസാനിക്കുന്നില്ല. സൃഷ്ടാവായ വിരിഞ്ചനും സാക്ഷാൽ സ്ഥിതികാരകനായ വിഷ്ണുവും വിചാരിച്ചിട്ട് പോലും ദേവിയുടെ മഹിമകൾ എണ്ണിത്തീർക്കാൻ കഴിഞ്ഞിട്ടില്ല. ആറുമുഖങ്ങളുള്ള കാർത്തികേയനും അതിനശക്തനാണ്. അതുപോലെയാണ് യോഗീന്ദ്രൻമാരുടെ ഗുരുവായ ഗണേശന്‍റെ കാര്യവും.
സകലശാസ്ത്രങ്ങളും സമ്യക്കായി സമ്മേളിച്ചിരിക്കുന്ന മഹത്തായ വേദങ്ങളിൽ അവഗാഹമുള്ളവർ പോലും ദേവിയുടെ മഹിമയുടെ പതിനാറിൽ ഒരംശം പോലും പറയാൻ അശക്തരാണ്. വാഗ്ദേവത മൂകയാവുന്നത് ദേവീഗുണങ്ങൾ വർണ്ണിക്കാൻ ഒരുങ്ങുമ്പോഴാണ്. സനത് കുമാരൻ, ധർമ്മൻ, സനന്ദൻ, സനാതനൻ ,സനകൻ, കപിലൻ, സൂര്യൻ, മറ്റ് ബ്രഹ്മപുത്രൻമാർ ഇവരെല്ലാം ദേവിയെ വർണ്ണിക്കാൻ അശക്തരാണെങ്കിൽ മൂഢബുദ്ധികളുടെ കാര്യം പറയാനുണ്ടോ? സിദ്ധൻമാരും മുനീന്ദ്രൻമാരും യോഗികളും ശ്രമിച്ച് പിൻവാങ്ങിയ ഇക്കാര്യത്തിന് ഞാനെങ്ങിനെ ശക്തനാവും?
എന്നാൽ ഒന്നറിഞ്ഞാലും. ദേവീഭക്തൻമാർക്ക് ആ പരമപദം സുഗമമാണ്. മറ്റുള്ളവർക്കത് ദുർഗ്ഗമവുമാണ്. ദേവീപദകമലത്തെയാണ് ബ്രഹ്മാവും വിഷ്ണുവും ശിവനും ധ്യാനിക്കുന്നത്. ഭക്തനായ ഒരുവന് ദേവിയുടെ മഹിമയുടെ ഒരൽപ്പം അറിയാനായേക്കും. ബ്രഹ്മാവിന് അതേപ്പറ്റി കുറേ കൂടുതൽ അറിവുണ്ടാകാം. ഗണേശന് അതിലേറെയും ദേവീമഹിമ അറിയുന്നുണ്ടാവും. എന്നാൽ മറ്റാരേക്കാളും കൂടുതലായി ദേവിയുടെ ഗുണഗണങ്ങൾ അറിയുന്നത് ശംഭുവിനാണ്. ചന്ദ്രശേഖരൻ സർവ്വജ്ഞനാണല്ലോ.
ഗോലോകത്ത് രാസമണ്ഡലത്തിൽ ഒരു വിജനവനത്തിൽവച്ചാണ് ശ്രീകൃഷ്ണൻ പരമശിവന് ദേവിയെക്കുറിച്ചുള്ള ഈ ജ്ഞാനം നൽകിയത്. ശിവലോകത്ത് വച്ച് ശംഭുവത് ധർമ്മനു വിവരിച്ചു കൊടുത്തു. ധർമ്മനാണത് എന്റെ പിതാവായ സൂര്യദേവന് ഉപദേശിച്ചത്. എന്‍റെ അച്ഛൻ തപസ്സു ചെയ്ത് ദേവിയെ സംപ്രീതയാക്കി. രാജ്യഭാരമേൽക്കാൻ എന്നെ നിർബ്ബന്ധിച്ചിട്ടും അതിനു കൂട്ടാക്കാതെ ഞാൻ തപസ്സിനായി പുറപ്പെട്ടു. വൈരാഗിക്ക് തപസ്സാണ് മറ്റെന്തിനേക്കാൾ പ്രമുഖമായുള്ളത്.
അപ്പോൾ അച്ഛൻ എനിക്ക് ദേവിയുടെ മഹിമകൾ പറഞ്ഞു തന്നു. അതിദുർഗമമായ അക്കാര്യങ്ങൾ നിനക്ക് ഞാൻ കേട്ടതു പോലെതന്നെ പറഞ്ഞു തരാം. ദേവിക്കു പോലും സ്വന്തം ഗുണങ്ങൾ പൂർണ്ണമായി വർണ്ണിക്കാനാവില്ല. ആകാശത്തിന് അതിന്റെ അതിരറിയാൻ എങ്ങിനെ കഴിയും? ബ്രഹ്മസ്വരൂപിണിയാണ് ദേവി. അതേ ദേവിയാണ് സർവ്വാത്മാവും, ഭഗവാനും, സകലതിനും കാരണഭൂതനും, സർവ്വേശ്വരനും, നിത്യസ്വരൂപനും, സർവ്വാദ്യനും, സർവ്വജ്ഞനും, നിത്യവിഗ്രഹകനും, നിത്യാനന്ദനും, രൂപരഹിതനും, നിർഗ്ഗുണനും, നിരാമയനും, സർവ്വസാക്ഷിയും, പരാത്പരനും, നിർലിപ്തനും, എല്ലാമായി നിലകൊള്ളുന്നത്. ആ പരമാത്മാവു തന്നെയാണ് മൂലപ്രകൃതിയായി വാരാജിക്കുന്നത്. തീയും അതിന്റെ ജ്വലനശക്തിയും എങ്ങിനെയാണോ അഭേദമായിരിക്കുന്നത്, അപ്രകാരം പുരുഷനും പ്രകൃതിയും ഒന്നായിരിക്കുന്നു.
അങ്ങിനെയുള്ള പ്രകൃതിയുടെയും പുരുഷന്റെയും ശക്തിവിശേഷം സച്ചിദാനന്ദ സ്വരൂപിണിയായ മഹാമായയാണ്. ഭക്താനുഗ്രഹകാരിയായി നിലകൊള്ളുന്നത് മഹാമായയാണ്. അതിനായി അവൾ മനോമോഹനങ്ങളായ രൂപങ്ങളെ കൈക്കൊള്ളുന്നു. അവൾ ആദ്യം ഗോപാല സുന്ദരീരൂപം ധരിച്ചു .
പുതുമേഘ ശ്യാമളനിറം പൂണ്ട ഗോപവേഷധാരി കോടി കാമദേവൻമാരുടെ കാന്തിയോടെ ലീലാ മനോജ്ഞനായി വിരാജിക്കുന്നു. അവന്റെ കണ്ണുകൾ ശരത്കാലത്ത് വിടർന്നു നില്ക്കുന്ന താമരപ്പൂവിന്റെ കാന്തിയുള്ളവയാണ്. പൂർണ്ണചന്ദ്രൻ തോൽക്കുന്ന മുഖശോഭ. അമൂല്യ രത്നങ്ങൾ അവന്റെ ദേഹത്തെ അലങ്കരിക്കുന്നു. മന്ദസ്മിതം പൊഴിച്ച് മഞ്ഞപ്പട്ടുമുടുത്ത് പിച്ചിപ്പൂകൊണ്ടും ചമ്പകം കൊണ്ടും കോർത്തെടുത്ത മാലകള്‍ ചാർത്തി ആ കോമള ബാലൻ നിലകൊള്ളുന്നു. പ്രോജ്വലിക്കുന്ന ബ്രഹ്മതേജസ്സ് ആ ദിവ്യമുഖത്ത് സദാനിറഞ്ഞു വിളങ്ങുന്നു. പരബ്രഹ്മസ്വരൂപനായ ഭഗവാൻ പ്രശാന്തനാണ്. ഗോപികളാൽ സദാ വീക്ഷിക്കപ്പെട്ട് രാസമണ്ഡല മദ്ധ്യത്തിൽ ഒരു സിംഹാസനത്തിൽ ഇരുന്നു വിരാജിക്കുന്ന ഭഗവാന്റെ കയ്യിൽ മധുരഗാനം പൊഴിക്കുന്ന ഓടക്കുഴലുണ്ട്. അതിൽ നിന്നും ഇടമുറിയാതെ ഗാനാമൃതം പൊഴിയുന്നു. വിരിമാറിൽ കൌസ്തുഭരത്നം, കഴുത്തിൽ വനമാലകൾ, കുങ്കുമചന്ദനാദികൾ സുഗന്ധപൂരിതമാക്കിയ ദേഹം, അഴകേറിയ പീലിത്തിരുമുടിക്കെട്ട്, ഇളകുന്ന കറുനിരകൾ എന്നിവയോടെ ഇരുന്നരുളുന്ന ഭഗവൽ രുപം അതികമനീയമാണ്. ഒരേയൊരീശ്വരനായ ആ ഭഗവാനെ എല്ലാവരും ധ്യാനിക്കുന്നു.
ബ്രഹ്മാവ് ആ ഭഗവാനെ പേടിച്ച് സൃഷ്ടി കർമ്മം നടത്തുന്നു. മാത്രമല്ല തന്റെ സൃഷ്ടികൾക്കുള്ള കര്‍മ്മഫലങ്ങൾ ശിരസ്സിലെഴുതിവിടുകയും ചെയ്യുന്നു. സ്ഥിതികാരകനും തപസ്സിന്റെയും കർമ്മങ്ങളുടെയും ഫലദാതാവുമായ വിഷ്ണുവും ആ ഭഗവാന്റെ ആജ്ഞയനുസരിച്ചു വർത്തിക്കുന്നു. ആ ഭഗവാനെ ഭയന്ന് രുദ്രൻ സംഹാരകർമ്മം നടത്തുന്നു. മൃത്യുഞ്ജയനും ജ്ഞാനഗുരുവും യോഗീശനും വിഭുവുമായി ശംഭു വിളങ്ങുന്നത് ആ ഭഗവാനെ അറിയുന്നതിനാലാണ്.
വായു വീശുന്നതും ആദിത്യൻ പ്രകാശം ചൊരിയുന്നതും ആ ഭഗവാനെ ഭയപ്പെട്ടിട്ടാണ്. ദേവേന്ദ്രൻ മഴ പൊഴിക്കുന്നതും മൃത്യു ജീവനെടുക്കുന്നതും ജലം ശീതളമായിരിക്കുന്നതും ദിക് പാലകര്‍ അവരരുടെ ജോലികൾ കൃത്യമായി ചെയ്യുന്നതും രാശിചക്രങ്ങളും ഗ്രഹങ്ങളും ചുറ്റിക്കറങ്ങുന്നതും ഋതുക്കൾ യഥാസമയം മാറി വരുന്നതും വൃക്ഷങ്ങൾ പൂത്തു കായ്ക്കുന്നതും ഒടുവിലെല്ലാമെല്ലാം നശിച്ചൊടുങ്ങുന്നതും ഭഗവാന്റെ കല്പനയനുസരിച്ചാണ്.
അദ്ദേഹത്തിന്റെ അറിവോ കല്പനയോ കൂടാതെ വെള്ളത്തിലും കരയിലും ഒരു ജീവിയും ജീവിക്കുന്നില്ല. അകാലത്ത് ഒരു ജീവിയും യുദ്ധകാലത്തോ പ്രകൃതിദുരന്തങ്ങളിലോ പോലും മരിക്കുന്നുമില്ല. ഭഗവൽകൽപ്പനയനുസരിച്ച് വായു ജലത്തെയും, ജലം കൂർമ്മത്തേയും, കൂർമ്മം അനന്തനേയും, അനന്തൻ ഭൂമിയേയും, ഭൂമി സമുദ്രങ്ങളേയും, സമുദ്രം പർവ്വതങ്ങളെയും താങ്ങി നിർത്തുന്നു. ഭൂമി രത്നവാഹിയായത് ഭഗവാന്റെ നിർദ്ദേശപ്രകാരമാണ്. ഭൂമിയിൽ പ്രാണികൾ ഉണ്ടായി നിലനിന്ന് നശിക്കുന്നതും ഭഗവൽ കൽപ്പനയാലാണ്.
ഇന്ദ്രന്റെ ആയുസ്സ്, എഴുപത്തിയൊന്ന് യുഗമാണ്. അങ്ങിനെയുള്ള ഇരുപത്തിയെട്ട് ഇന്ദ്രൻമാർ ഉണ്ടായി മായുന്നത്ര സമയമാണ് ബ്രഹ്മാവിന്റെ ഒരു പകൽ സമയം. അങ്ങിനെയുള്ള മുപ്പതു ദിവസം കൂടിയാൽ ബ്രഹ്മാവിന്റെ ഒരു മാസമായി. രണ്ടു മാസം ഒരു ഋതു. ആറ് ഋതുക്കൾ ചേർന്ന് ഒരു വർഷം. അതായത് ബ്രഹ്മാവിന്റെ ഒരു വയസ്സ്. അങ്ങിനെയുള്ള നൂറ് വയസ്സാണ് ആ ബ്രഹ്മായുസ്സ്. ബ്രഹ്മാവ് ലയിക്കുന്നത് ശ്രീകൃഷ്ണൻ ഒന്നു കൺചിമ്മുന്ന സമയത്തിനകത്താണ്. ശ്രീഹരിയൊന്നു കൺചിമ്മുമ്പോൾ ബ്രഹ്മായുസ്സൊടുങ്ങി പ്രളയമാവുന്നു. ഇങ്ങിനെ പ്രാകൃതിക പ്രളയമുണ്ടാവുമ്പോൾ ബ്രഹ്മാവുമുതൽ സകലരും സകലതും ശ്രീകൃഷ്ണ നാഭീകമലത്തിൽ അഭയം പ്രാപിക്കുന്നു.
ക്ഷീര സമുദ്രത്തിൽ പള്ളി കൊള്ളുന്ന വിഷ്ണുഭഗവാനും, വൈകുണ്ഠവാസിയായ വിഷ്ണുവും ശ്രീകൃഷ്ണന്റെ ഇടതുഭാഗത്ത് വിലയിക്കുന്നു. ജ്ഞാനത്തിന്റെ അധിപനായ പരമശിവൻ ശ്രീകൃഷ്ണന്റെ ജ്ഞാനപ്രഭയിൽ അലിഞ്ഞു ചേരുന്നു. ശക്തികൾ ദുർഗ്ഗയായ വിഷ്ണുമായയിൽ വിലയിക്കുന്നു. ദുർഗ്ഗ, ശ്രീകൃഷ്ണന്റെ ബുദ്ധിയിൽ വിലയിക്കുന്നു. നാരായണാംശമായ സ്കന്ദൻ ഭഗവദ് വക്ഷസ്സിൽ സ്ഥാനം പിടിക്കുന്നു.
ഗണേശൻ കൃഷ്ണന്റെ അംശം തന്നെയാണ്. അദ്ദേഹം ഭഗവദ് കരങ്ങളിൽ വിലയിക്കുന്നു. പത്മാംശമാർ പത്മയിലും, പത്മ രാധയിലും, രാധ കൃഷ്ണപ്രാണനിലും ചെന്നു ചേരുന്നു. സാവിത്രിയും വേദങ്ങളും ശാസ്ത്രാദികളും സരസ്വതിയിൽ വിലയിച്ച് ഒടുവിൽ കൃഷ്ണ ജിഹ്വയിൽ ചെന്നുചേരുന്നു. ഗോലോകത്തിലെ ഗോപന്മാരും ഗോപികമാരും ഭഗവാന്റെ രോമകൂപങ്ങളിൽ വിലീനരാകുമ്പോൾ സർവ്വപ്രാണങ്ങളും ഭഗവാന്റെ പ്രാണനിൽ ചെന്നു ചേരുന്നു. അഗ്നികൾ ഭഗവാന്റെ ജഡരാഗ്നിയിലും ജലം ഭഗവാന്റെ നാവിലും വിലയിക്കുന്നു.
വൈഷ്ണവർ ഭഗവദ്പാദങ്ങളെ പുൽകി വിലീനരാവുന്നു. സ്വാംശങ്ങൾ ഉൾക്കൊണ്ടു് വിരാട്ട് മഹാ വിരാട്ടിൽ ലയിക്കുന്നു. മഹാവിരാട്ട് ശ്രീകൃഷ്ണ ഭഗവാനിൽ ലയിക്കുന്നു. ആ ഭഗവാന്റെ രോമകൂപങ്ങളിൽ വിശ്വങ്ങൾ എല്ലാം ലയിക്കുന്നു.
ശ്രീകൃഷ്ണൻ കണ്ണൊന്നു ചിമ്മുമ്പോൾ പ്രാകൃത പ്രളയമായി. വീണ്ടും കണ്ണു തുറക്കുമ്പോൾ വീണ്ടും സൃഷ്ടി സമാരംഭിക്കുകയായി. ഭഗവാന്റെ കൺചിമ്മുന്ന സമയവും തുറക്കുന്ന സമയവും തുല്യമത്രേ.
ബ്രഹ്മാവിന്റെ നൂറ് വർഷം വീതമാണ് സൃഷ്ടികൾക്ക് വിലയിക്കാനും പുനസൃഷ്ടി ചെയ്യാനും ഉള്ളത്. അങ്ങിനെ എണ്ണമറ്റ സൂത്രലയങ്ങൾ കടന്നു പോയിരിക്കുന്നു. ഭഗവാന്റെ കണ്ണടച്ചു തുറക്കുമ്പോൾ സൂത്രലയങ്ങൾ സംഭവിക്കുന്നു. പ്രളയകാലത്ത് ശ്രീകൃഷ്ണനും പരമാത്മസ്വരൂപിണിയും ഏകഭാവത്തിലാണ്. അതായത് ശ്രീകൃഷ്ണ ഭഗവാനും പ്രകൃതിയിൽ ലയിക്കുന്നു എന്നർത്ഥം.
ആ പരാശക്തി തന്നെയാണ് നിർഗുണനും പരംപുരുഷനും ആദ്യമുണ്ടായിരുന്നതുമായ സത്ത്. (സദേവേദമഗ്ര ആസീത് - ശ്രുതി വാക്യം) എന്നു വേദജ്ഞൻമാർ പ്രഖ്യാപിക്കുന്നു. പ്രളയത്തിൽ ബാക്കിയാവുന്ന മൂലപ്രകൃതി അവ്യക്തയും ചിദ് ഘനയും, അവ്യാകൃതപദവാച്യയും ആകുന്നു. ഇങ്ങിനെയുള്ള മൂല പ്രകൃതിയെ പൂര്‍ണ്ണമായി പ്രകീർത്തിക്കാൻ ആർക്കാണ് സാധിക്കുക?
വേദങ്ങൾ മുക്തിയെ നാലു തരത്തിൽ പറയുന്നുണ്ട്. എന്നാൽ ഭക്തിക്ക് മുക്തിയേക്കാൾ കൂടുതല്‍ ഗരിമയുണ്ട്. സാലോക്യം, സാരൂപ്യം, സാമീപ്യം, സായൂജ്യം (നിർവ്വാണം) എന്നിങ്ങിനെ നാലാണവ. ഭക്തൻമാർ പരമപ്രഭുവിനെ സേവിക്കുക എന്നതല്ലാതെ മറ്റൊരു മുക്തിയും ആശിക്കുന്നില്ല. അമരത്വവും, ശിവത്വവും, ബ്രഹ്മത്വവും, ഒന്നുമവർക്കു വേണ്ട. ദേവിയെ സേവിക്കാൻ മാത്രമാണവർക്കുള്ളിലുള്ള ത്വര. ദിവ്യരൂപം ധരിക്കുക എന്നതാണ് നിർവ്വാണമുക്തി. മുക്തിയിൽ സേവയില്ല. എന്നാൽ ഭക്തിയിൽ സദാ സേവാഭാവം വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. കർമ്മഫലങ്ങൾ അനുഭവിക്കുന്നതിൽ നിന്നും വിടുതി കിട്ടുന്നതിനുള്ള ഏക മാർഗ്ഗം ദേവീഭജനം മാത്രമാണ്. വേദങ്ങൾ ഉദ്ഘോഷിക്കുന്ന തത്വജ്ഞാനം ഇതാണ്.
വത്സേ, ശുഭദമായ കാര്യങ്ങൾ എല്ലാം ഞാൻ നിനക്ക് പറഞ്ഞു തന്നു. സംശയങ്ങൾ തീർന്ന നിലയ്ക്ക് ഇനി ഇവിടെ നിന്ന് പൊയ്ക്കൊള്ളുക.
ഇത്രയും പറഞ്ഞ് പോകാൻ തുടങ്ങിയ ധർമ്മരാജാവിനെ സാവിത്രി നമസ്കരിച്ചു. അദ്ദേഹത്തിന്റെ പാദങ്ങളിൽ അവളുടെ കണ്ണീർ വീണു. സദ്സംഗം അവസാനിച്ചതിന്റെ ദുഃഖം അവളിൽ പ്രകടമായിരുന്നു. അതു കണ്ട് കൃപാനിധിയായ യമൻ അവളെ അനുഗ്രഹിച്ചു.
ധർമ്മരാജാവ് പറഞ്ഞു: "പുണ്യക്ഷേത്രമായ ഭാരതത്തിൽ ലക്ഷവർഷങ്ങൾ സുഖമായി ജീവിച്ച് ഒടുവിൽ നിനക്ക് ദേവീസവിധവണയാൻ ഇടവരട്ടെ. ഇനി സ്വഗൃഹത്തിൽ പോയി സാവിത്രീ വ്രതം അനുഷ്ഠിച്ചാലും. പതിന്നാലു വർഷത്തെ സാവിത്രീ വ്രതാനുഷ്ഠാനം നാരികൾക്ക് പ്രത്യേകിച്ചും വിശേഷപ്പെട്ടതാണ്. ജ്യേഷ്ഠമാസ ശുക്ളചതുർദ്ദശിയിൽ സാവിത്രീവ്രതവും ഭാദ്രപദത്തിലെ ശുക്ളാഷ്ടമിയിൽ പതിനാറു വർഷത്തെ മഹാലക്ഷ്മി വ്രതവും വളരെ ശുഭദായകമാണ്. അതു കൊണ്ട് ശ്രീദേവിപദപ്രാപ്തിയുണ്ടാകും.
മംഗളവാരം തോറും മംഗളാദേവിയേയും ശുക്ള ഷഷ്ഠിയിൽ ഷഷ്ഠീ ദേവിയേയും ആഷാഢ സങ്ക്രാന്തിയിൽ മാനസാ ദേവിയേയും കാർത്തിക മാസപൗർണ്ണമിയിൽ രാധാദേവിയേയും ശുക്ളാഷ്ടമിയിൽ മാസംതോറും വരപ്രദായിനിയായ ദുർഗ്ഗയേയും പൂജിക്കണം. ദുർഗ, ദുർഗ്ഗതി നാശിനിയും വിഷ്ണമായയുമത്രേ. അതുപോലെ മാസം തോറും വരപ്രദയും മൂലപ്രകൃതിയുമായ ജഗദംബികയേയും പൂജിക്കുക. പൂജയ്ക്കായി ശുദ്ധരായ പതിവ്രതകളേയോ യന്ത്രബിംബങ്ങളേയോ തിരഞ്ഞെടുക്കാം. ധനസന്താനാദികൾ ലഭിക്കാനും ഈ സാധനയനുഷ്ഠിക്കാവുന്നതാണ്. അങ്ങിനെയുള്ള സാധനകൊണ്ടു് സർവ്വാഭീഷ്ടങ്ങളും സാധിക്കാം. ഒടുവിൽ സാധകന് ശ്രീദേവീപദവും പ്രാപിക്കാം.
ദിനവും പരാശക്തിയായ ജഗദംബികയെ പൂജിക്കുക എന്നതിനപ്പുറം കൃതകൃത്യതയടയാൻ മറ്റൊന്നും തന്നെ വേണ്ട." ഇത്രയും പറഞ്ഞ് ധർമ്മരാജാവ് സ്വധാമത്തിലേയ്ക്ക് മടങ്ങി. സാവിത്രി തന്റെ കാന്തനേയും കൂട്ടി സ്വഭവനത്തിലേയ്ക്കും പോയി.
സത്യവാനും സാവിത്രിയും മറ്റുള്ളവരോടു് കഥയെല്ലാം വിസ്തരിച്ചു പറഞ്ഞു. സാവിത്രിയുടെ അച്ഛന് പുത്രഭാഗ്യമുണ്ടായി. ശ്വശുരന് കാഴ്ച വീണ്ടു കിട്ടി. സാവിത്രിക്കും പുത്രലാഭമുണ്ടായി. ദമ്പതിമാർ ലക്ഷവർഷം ഭാരതത്തിൽ സസുഖം ജീവിച്ചു. ഒടുവില്‍ സാവിത്രീദേവി ഭർത്താവുമൊത്ത് മുനിയുടെ വരപ്രകാരം ദേവിയുടെ മണി ദ്വീപിലെത്തിച്ചേർന്നു.
സവിതാവിന്റെ അധിഷ്ഠാനദേവതയും ഗായത്രീ മന്ത്രത്തിന്റെ ദേവതയും വേദജനനിയും ആകയാൽ 'സാവിത്രി ' എന്ന പേരിൽ ദേവി സുപ്രസിദ്ധയായി.
അല്ലയോ നാരദാ, ഇതാണ് പരമപുണ്യദായകമായ സാവിത്രീചരിതം. ജീവകർമ്മവിപാകവും ഇതോടൊത്ത് ഞാനങ്ങേയ്ക്ക് പറഞ്ഞു തന്നു. ഇനിയെന്താണ് അറിയാനുള്ളത്?

No comments:
Post a Comment