ദിവസം 240. ശ്രീമദ് ദേവീഭാഗവതം. 9.18. തുളസീ വിവാഹം
തുളസീ പരിതുഷ്ടാ ച സുഷ്വാപ ഹൃഷ്ടമാനസാ
നവയൗവനസമ്പന്നാ വൃഷധ്വജവരാംഗനാ
ചിക്ഷേപ പഞ്ചബാണശ്ച പഞ്ചബാണാംശ്ച താം പ്രതി
പുഷ്പായുധേന സാദഗ്ദ്ധാ പുഷ്പ ചന്ദനചർച്ചിതാ
ശ്രീനാരായണൻ പറഞ്ഞു. ധർമ്മധ്വജന്റെ മകളായ ആ സുന്ദര തരുണി തപസ്സു കഴിഞ്ഞ് സസന്തോഷം കുറച്ചൊന്നുറങ്ങി. അപ്പോഴേക്ക് പഞ്ചസായകൻ തന്റെ അമ്പുകൾ അഞ്ചും അവൾക്കു നേരേ തൊടുത്തുവിട്ടു് അവളിൽ കാമാസക്തിയുണർത്തി. അവളുടെ ദേഹം കോൾമയിർക്കൊണ്ടു വിറച്ചു. കണ്ണുകൾ സജലങ്ങളായി. ചിലപ്പോൾ അകാരണമായി മനസ്സ് അഴലിൽപ്പെട്ടുഴറും, ദേഹം ദഹിക്കുന്നതുപോലെ തോന്നും. മറ്റു ചിലപ്പോൾ നല്ല ദേഹസുഖവും അനുഭവപ്പെടും. ചിലപ്പോൾ നല്ല ഉന്മേഷം, അടുത്ത നിമിഷം തളർച്ച. കിടക്കയിൽ നിന്നും എഴുന്നേറ്റും വീണ്ടും കിടന്നും അവൾ സമയം പോക്കും.
പുഷ്പചന്ദനാലംകൃതമായ കിടക്ക അവൾക്ക് മുള്ളുമെത്തയാണ്. കുളുർ ജലവും പഴങ്ങളും അവളെ തപിപ്പിച്ചു. വലിയ കൊട്ടാരം വെറുമൊരു പൊത്തായി തോന്നി. അഴകിൽ ചുറ്റിയ പൂന്തുകിൽ തീജ്വാലപോലെയും സിന്ദൂര പത്തിക്കീറ്റ് വ്രണതുല്യവുമായി. ക്ഷണനേരം ഉറക്കത്തിൽ വീണുപോകവേ അവൾ ഒരു സുന്ദരതരുണനെ സ്വപ്നത്തിൽ ദർശിച്ചു. ചന്ദനച്ചാറുപൂശി പുഞ്ചിരി തൂകി അയാൾ അടുത്തുവന്ന് അവളെ പുണർന്ന് ഉമ്മ വെച്ചു. രതികഥകൾ മധുരമായി മൊഴിഞ്ഞു കൊണ്ട് അവനാ ശയ്യയിൽ അവൾക്കൊപ്പം കിടന്നു ക്രീഡിച്ചു. എന്നാലാ സുഖദനിമിഷങ്ങൾ പെട്ടെന്നവസാനിച്ചു.അയാൾ കിടക്കയിൽ നിന്നും എഴുന്നേറ്റ് പോകാനൊരുങ്ങി. 'അങ്ങെങ്ങോട്ടാണ് പോകുന്നത്? പോകരുതേ' എന്നവൾ വിലപിച്ചപ്പോഴേക്ക് ആ സ്വപ്നം അവസാനിച്ചു. മദനാർത്തയായ തുളസീദേവി ഇങ്ങിനെ കറേക്കാലം കഴിച്ചുകൂട്ടി.
ശംഖചൂഡൻ എന്നൊരു യുവയോഗി ജൈഗീഷ മുനിയിൽ നിന്നും അതിമനോഹരമായ ശ്രീകൃഷ്ണമന്ത്രം അഭ്യസിച്ചിരുന്നു. സർവ്വമംഗളകാരിയായ ആ മന്ത്രകവചം കഴുത്തിലണിഞ്ഞ അയാൾ ബ്രഹ്മദേവനിൽ നിന്നും അഭീഷ്ടവരപ്രസാദം നേടിയിരുന്നു. വിരിഞ്ചന്റെ നിർദ്ദേശപ്രകാരം ബദരിയിലേക്ക് പോകവേ തുളസീദേവി അദ്ദേഹത്തെ കണ്ടു. കാമദേവനുസമം അഴകും യൗവനത്തികവുമൊത്ത ശംഖചൂന്റെ മുഖം ശരത്കാല ചന്ദ്രനെപ്പോലെ വിളങ്ങി. അവനണിഞ്ഞിരിക്കുന്ന രത്നകുണ്ഡലങ്ങൾ കവിളിൽത്തട്ടി തിളങ്ങുന്നു. വെൺ ചമ്പകപ്പൂനിറമാർന്ന ഉടലിൽ രത്നാഭരണങ്ങൾ അണിഞ്ഞിരിക്കുന്നു. പൂമാലകളും പൂപ്പുഞ്ചിരിയും ശംഖചൂഡന്റെ അഴക് വർദ്ധിപ്പിച്ചു. കുങ്കുമവും കസ്തൂരിയും ചേർന്ന ചന്ദനമണമായിരുന്നു അവന്റെ ദേഹത്തിന്.
രത്നങ്ങൾ പതിച്ച വിമാനത്തിൽ നിന്നും ശംഖചൂഡൻ ഇറങ്ങി വന്ന് അവളുടെ സമീപത്തു ചെന്നു. അവൾ ചേലത്തുമ്പു കൊണ്ടു് മുഖം മറച്ചു. എന്നിട്ട് കടക്കണ്ണുകളാൽ യുവാവിനെ നോക്കി. ശരശ്ചന്ദ്രകാന്തി തിളങ്ങുന്നവളും രത്നാഭരണവിഭൂഷിതയുമായ തുളസി രത്നഖചിതമായ കാൽച്ചിലമ്പുകളും അണിഞ്ഞിരുന്നു. നവസമാഗമ ലജ്ജയാൽ അവൾ നമ്രമുഖിയായി. മാലതീമാലകൾ ചൂടിയ കേശഭാരം, തൂമുത്തുമാലകൾ മൂടിയ സ്തനങ്ങൾ, രത്നകങ്കണകേയൂരാദികളാൽ അലങ്കരിച്ച പൂമേനി, രത്നമോതിരങ്ങൾ അണിഞ്ഞ അംഗുലികൾ, ഇവയെല്ലാം കൊണ്ട് അതിസുന്ദരിയായി വിലസുന്ന തുളസിയെക്കണ്ട് ശംഖചൂഡൻ മധുരസ്വരത്തിൽ ചോദിച്ചു: 'മഹിളാമണികളിൽ വച്ച് ഏറ്റവും ധന്യയും മാന്യയുമായ നീയാരാണ്? ആരുടെ മകളാണ് നീ? ഒറ്റനോട്ടത്തിൽത്തന്നെ ഞാൻ നിന്റെ ദാസനായിക്കഴിഞ്ഞു. പറയൂ നീയാരാണ്.'
തുളസി പറഞ്ഞു: 'ഞാൻ ധർമ്മധ്വജന്റെ മകളാണ്. ഈ തപോവനമാണ് എന്റെ ഭവനം. തപസ്സാണെന്റെ തൊഴിൽ. അങ്ങ് യാത്ര തുടരൂ. ഒറ്റയ്ക്കിരിക്കുന്ന കുലീനയായ യുവതിയെ കാണുമ്പോൾ കുലീനനായ ഒരു പുരുഷൻ ചെന്നു രഹസ്യസംഭാഷണം നടത്തുകയില്ല. ധർമ്മശാസ്ത്രകാര്യങ്ങളിൽ പിടിപാടില്ലാത്ത കാമാസക്തരായവർ മാത്രമേ കാമിനിയെ തേടി നടക്കൂ. അങ്ങിനെയുള്ള പുരുഷനും സ്ത്രീയും അടുത്താൽ ആദ്യയൊക്കെയത് മധുരതരമായി രണ്ടാളും കൊണ്ടാടും. എന്നാൽ പിന്നീട് ആ കാമിനിയുടെ മുഖം അമൃതം പോലെയാണെങ്കിലും ഹൃദയം വിഷമയമായിത്തീരും. ഉള്ളിൽ മൂർച്ചയേറിയ വാളും പുറത്ത് തേനൂറുന്ന വാക്കുകളുമായി അവൾ തൻ കാര്യം നോക്കി നടക്കും. അതിനായി മാത്രം അവൾ യജമാനന് വിധേയയാകും.
പ്രസന്നമുഖത്തോടെയിരിക്കുന്ന സ്ത്രീ മലിനമായ മനസ്സോടെ പുരുഷനെ വലയ്ക്കും. അങ്ങിനെയുള്ള സ്ത്രീകളുടെ കഥകൾ പുരാണങ്ങളിൽ ധാരാളം കാണാം. ഈ സ്വഭാവം നാരികൾക്ക് സഹജമാണെന്ന് ശാസ്ത്രം പറയുന്നു. അതിനാലവരെ വിശ്വസിക്കരുത്. അവൾക്ക് ശത്രുമിത്രഭേദമൊന്നുമില്ല. നന്നെന്നു കണ്ടാൽ അവൾ ആരെയും കാമിച്ചു വശത്താക്കും. പുറമേ പതിവ്രത ചമഞ്ഞാലും ഉള്ളിൽ കാമഭോഗങ്ങൾക്കായി അവൾ ആസക്തയാണ്. മൈഥുനാവസരം വേണ്ടത്ര ലഭിക്കാഞ്ഞാൽ അവൾക്ക് കോപം വരും. ഭോഗലാലസയായ അവൾ പുരുഷസമാഗമത്തിൽ ആഹ്ളാദിക്കും. അത് കിട്ടാത്തപ്പോൾ ദുഖിച്ചു ചുറ്റുമുള്ളവരുടെ കൂടി സമാധാനമില്ലാതാക്കും. അവൾക്ക് മൃഷ്ടാന്നപാനാദികളേക്കാൾ പ്രിയതരം യുവകോമളൻമാരായ കാമുകരെയാണ്. സ്വപ്രാണനെക്കാൾ അവൾ കാമകലാകുശലനായ പ്രിയതമനെയാണ് ഇഷ്ടപ്പെടുന്നത്. അവനോട് സ്വപുത്രനോടുള്ള വാത്സല്യത്തേക്കാൾ കൂടുതൽ പ്രിയമവൾ പ്രകടിപ്പിക്കും. വൃദ്ധനും സംഭോഗത്തിന് കഴിവു കുറഞ്ഞവനുമായ ഭർത്താവിനെ അവൾ വെറുക്കും. പാമ്പ് എലിയെ കടിച്ചു തിന്നുന്നതു പോലെ വാക്കുകൾ കൊണ്ടവൾ അയാളെ കടിച്ചുകീറും.
ബ്രഹ്മാദികൾക്ക് പോലും അങ്ങിനെയുള്ള സ്ത്രീകളെ നന്നാക്കിയെടുക്കാൻ പറ്റില്ല. അവർ തപോമാർഗ്ഗം മുടക്കുന്നവരാണ്. ഒരു സാധകന്റെ മോക്ഷദ്വാരമടയ്ക്കാൻ അവർക്ക് നിഷ്പ്രയാസം സാധിക്കും. ഹരിഭക്തിയില്ലാത്തവർ മായയ്ക്ക് ഇരിപ്പിടമാകുന്നു. സംസാരമെന്ന തുറുങ്കിലെ കാൽ ചങ്ങലകളാണ് അവർ. കേവലം ബാഹ്യസൗന്ദര്യം മാത്രമുള്ള വെറും മായക്കാഴ്ച മാത്രമാണാ നാരിമാർ. മലമൂത്രവസാദികൾ നിറഞ്ഞും ദുർഗന്ധം മുറ്റിയും ദുഷ്ടരക്തം സിരകളിൽ ഒഴുക്കിയും കുത്സിതങ്ങൾ സദാ പ്രവർത്തിപ്പിച്ചും വർത്തിക്കുന്ന ഒരു നികൃഷ്ട ജീവിയായാണ് നാരിമാരുടെ സൃഷ്ടി. മുമുക്ഷുക്കൾക്ക് അവർ വിഷ രൂപയാണ്. മായികൾക്ക് മായയാണവൾ.
തുളസീദേവി ഇങ്ങിനെ പറഞ്ഞ് നിർത്തിയപ്പോള്‍ ശംഖചൂഡൻ പറഞ്ഞു: 'ദേവീ, നീ പറഞ്ഞ കാര്യങ്ങളിൽ സത്യമായ ചില വസ്തുതകൾ ഉണ്ടെന്നു ഞാൻ സമ്മതിക്കുന്നു. കുറച്ച് അസത്യവും ഉണ്ടു്. ബ്രഹ്മാവ് സർവ്വരേയും മോഹിപ്പിക്കുന്ന സ്ത്രീരൂപത്തെ നിർമ്മിച്ചിരിക്കുന്നത് രണ്ടു രീതിയിലാണ്. ഒന്നു വാസ്തവീകമായ രൂപത്തിലും മറ്റേത് അവാസ്തവികമായ രീതിയിലുമാണ്. ലക്ഷ്മി, സരസ്വതി, ദുർഗ്ഗ, സാവിത്രി, രാധ, എന്നീ ദിവ്യനാരിമാർ സൃഷ്ടിയുടെ മൂലകാരണ സ്വരൂപിണികളത്രേ. സത്യരൂപങ്ങളും യശസ്വരൂപങ്ങളും സർവ്വമംഗള കാരണവുമാണാ ആദ്യനാരീസൃഷ്ടികൾ.
സ്വാഹാ, സ്വധാ, ദേവഹൂതി, ശതരൂപ, ഛായാവതി, രോഹിണി, വരുണാനി, ശചി, ദക്ഷിണ, കോടഭി, കുബേരപത്നി, അദിതി, ദിതി, ലോപാ മുദ്ര, അനസൂയ, തുളസി, അഹല്യ, അരുന്ധതി, മേന, താര ,മന്ദോദരി, ദമയന്തി, വേദവതി, ഗംഗാ, മനസാ, പുഷ്ടി ,തുഷ്ടി ,സ്മൃതി, മേധാ, കാളികാ, വസുന്ധര, ഷഷ്ഠീ, മംഗളചണ്ഡീ, മൂർത്തി, സ്വസ്തി, ശ്രദ്ധാ, ശാന്തി, കാന്തി, നിദ്രാ, ക്ഷാന്തി, തന്ദ്രാ, ക്ഷുത് പിപാസാ, സന്ധ്യാ ,ദിവാരാത്രികൾ, സമ്പത്തി, ധൃതി, കീർത്തി, ക്രിയ, ശോഭാ ,പ്രഭാ, ശിവാ, എന്നിങ്ങിനെയുണ്ടായ നാരീമണികൾ ഉത്തമ വിഭാഗത്തിൽപ്പെട്ടവരാണ്.
ജഗദംബയുടെ കലാംശത്തിൽ നിന്നുണ്ടായ സ്വർഗ്ഗ വേശ്യകൾ അപ്രശസ്യം എന്ന വിഭാഗത്തിൽ പെടുന്നു. ലോകത്തിൽ അവർ വേശ്യകളായിത്തന്നെ അറിയപ്പെടുന്നു. എന്നാൽ സ്ത്രീകളുടെ സത്വപ്രധാന രൂപങ്ങളാണ് വാസ്തവം. അവ ഉത്തമ നാരീരൂപങ്ങളായി അറിയപ്പെടുന്നു. രജോരൂപികളും തമോ രൂപികളുമായ അനേകം സ്ത്രീകളും ഉണ്ടു്.
സ്വാർത്ഥരും സംഭോഗ സുഖാദികളാൽ വശീകരിക്കപ്പെടാവുന്നവരുമായ സ്ത്രീകൾ രജോംശപ്രധാനികളാണ്. അവർ മധ്യമകളാണ്. വഞ്ചിക്കാനും മോഹിപ്പിക്കാനും അവർക്ക് കഴിവേറും. സാധ്വീഗുണങ്ങൾ അവർക്കില്ല. ധർമ്മാർത്ഥകാര്യങ്ങളിൽ അവർക്ക് ശ്രദ്ധയുണ്ടാവുകയുമില്ല.
അധമരാണ് തമോഗുണികളായ സ്ത്രീകൾ.
കുലത്തിൽ പിറന്ന ജ്ഞാനി വിജനസ്ഥലത്തും ജലമില്ലാത്തയിടത്തും വച്ച് പരസ്ത്രീകളോടു് വർത്തമാനം പറയില്ല എന്ന് നീ പറഞ്ഞത് ശരിയാണ്. എന്നാൽ ഞാൻ നിന്റെയടുക്കൽ വന്നത് ബ്രഹ്മാജ്ഞയനുസരിച്ചാണ്. ഗന്ധർവ്വ വിധിപ്രകാരം ഞാൻ നിന്നെ വേൾക്കാനാഗ്രഹിക്കുന്നു. ദേവൻമാരെ തോൽപ്പിച്ചോടിച്ച ശംഖചൂഡനാണ് ഞാൻ. വൃന്ദാവനത്തിൽ സുദാമാവ് എന്നപേരിൽ ഞാൻ ശ്രീകൃഷ്ണന്റെ പാർഷദന്മാരിൽ ഒരാളായി ഉണ്ടായിരുന്നു. രാധയാണ് എന്നെ ശപിച്ച് ഭൂവാസത്തിനയച്ചത്. എനിക്ക് ഭഗവൽ കൃപയാൽ മുജ്ജന്മം ഓർമയുണ്ട്. കൃഷ്ണന്റെ മുൻ പത്നിയായ നിനക്കും മുജ്ജന്മം അറിയാം. ആഗ്രഹമുണ്ടായിരുന്നുവെങ്കിലും രാധയുടെ കോപത്താൽ ആ ജന്മത്തിൽ നിന്നെ പ്രാപിക്കാൻ എനിക്കു സാധിച്ചില്ല.'
ശംഖചൂഡൻ ഇങ്ങിനെ പറഞ്ഞു നിർത്തിയപ്പോൾ തുളസീദേവി പുഞ്ചിരി തൂകി ഇങ്ങിനെ പറഞ്ഞു: 'ഇങ്ങിനെയുള്ള വിദ്വാൻമാർ ലോകത്ത് പ്രശംസാർഹർ ആണ്. ഏത് സുന്ദരിയും ഇത്തരമൊരുവനെ കാമിച്ചു പോവും. ഞാൻ അങ്ങയോട് വാദത്തിൽ പരാജയപ്പെട്ടിരിക്കുന്നു. സ്ത്രീയാൽ തോല്പിക്കപ്പെടുന്നതാണ് നിന്ദ്യം. സ്ത്രീജിതനെ ബന്ധുമിത്രാദികളടക്കം എല്ലാവരും നിന്ദിക്കും.
പുലയും വാലായ്മയും കൊണ്ടുള്ള അശുദ്ധി ബ്രാഹ്മണന് പത്തുനാൾ കൊണ്ട് തീരും രാജാവിന് പന്ത്രണ്ടു ദിവസം, വൈശ്യന് പതിനഞ്ചു ദിവസം, ശൂദ്രന് ഒരു മാസം എന്നിങ്ങിനെയാണ് ശാസ്ത്രം പറയുന്നത്. സങ്കരജാതിയിൽപ്പെട്ടവന്‍ അവന്റെ മാതാവിന്റെ വിധിയാണ് പിൻതുടരേണ്ടത്. എന്നാൽ സ്ത്രീകളാൽ തോല്പിക്കപ്പെട്ട ഒരുവന്റെ അശുദ്ധി അവന്റെ ചിതയോളം നീണ്ടു പോവും. അവനർപ്പിക്കുന്ന പിണ്ഡം പിതൃക്കൾ സ്വീകരിക്കുകയില്ല. സ്ത്രീജിതനായ ഒരുവന് ജപം, ഹോമം, തപസ്സ്, പൂജ, വിദ്യ, ഇവ കൊണ്ടൊന്നും പ്രയോജനമില്ല. ഞാനങ്ങയെ പരീക്ഷിക്കാനായി വാദത്തിലേർപ്പെട്ടതാണ്. വരനെ വരിക്കുമ്പോൾ ഒരു നാരി അവനെ പരീക്ഷിച്ചുറപ്പിക്കണമല്ലോ. ഗുണഹീനൻ, വൃദ്ധൻ, അജ്ഞാനി, ദരിദ്രൻ, മൂർഖൻ, രോഗി, നിന്ദ്യൻ, വിരൂപൻ, ക്ഷിപ്രകോപി, മുടന്തൻ, അന്ധൻ, ചെകിടൻ, നപുംസകം, ഇങ്ങിനെയെല്ലാമുള്ള ഒരുവന് തന്റെ മകളെ നൽകുന്ന പിതാവിന് ബ്രഹ്മഹത്യാ പാപമാണ് ലഭിക്കുക.
ഗുണവാനും, സാധുവും പണ്ഡിതനും ശാന്തനുമായ ഒരുവനാണ് സ്വപുത്രിയെ നൽകുന്നതെങ്കിൽ ആ പിതാവിന് ദശയജ്ഞഫലമാണ് ലഭിക്കുക. ആരാണോ കന്യകയെ വളർത്തി വലുതാക്കി പണത്തിനു വേണ്ടി വില്ക്കുന്നത് അവന് കുംഭീപാകമെന്ന നരകത്തിലെ വാസം ഉറപ്പാണ്. അവിടെയവൻ കന്യാമൂത്രവും മലവും ആഹരിച്ച് പതിന്നാല് ഇന്ദ്രൻമാരുടെ കാലത്തോളം കിടക്കുമ്പോൾ കാക്കകളും കൃമി കീടങ്ങളും അവനെ കുത്തിനോവിക്കും. ഒടുവിലാ നരകവാസം കഴിഞ്ഞ് ഭൂമിയിൽ രോഗിയായി ജനിച്ച് ഇറച്ചി വില്പന നടത്തി കാലം കഴിക്കും. '
തുളസീദേവി ഇത്രയും പറഞ്ഞ് നിർത്തിയപ്പോൾ ബ്രഹ്മാവ് അവിടെയെത്തി ശംഖചൂഡനോടു് ഇങ്ങിനെ പറഞ്ഞു: 'നിനക്ക് ഇവളെ ഗന്ധർവ്വ വിധി പ്രകാരം സ്വീകരിക്കാം. അങ്ങ് പുരുഷരത്നം. അവൾ മഹിളാരത്നം. രണ്ടാളും നല്ല ചേർച്ചയാണ്. വിദഗ്ധന് വിദഗ്ധയാണ് ചേരുക. നിഷിദ്ധമല്ലാത്തതും ദുർലഭവുമായ സുഖത്തെ ഉപേക്ഷിക്കുന്നവൻ മൃഗസമനാണ്. അല്ലയോ ദേവീ, ഇത്രയും ഗുണവാനായ ഒരുവനെയാണല്ലാ നീ പരീക്ഷിച്ചത്? ദേവാസുരൻമാരെ ഒരുപോലെ വിറപ്പിക്കുന്ന ഇവനുമായി ചേർന്നാലും. വിഷ്ണുവിനു രമയെന്നപോലെ, രാധക്ക് കൃഷ്ണനെന്ന പോലെ, സാവിത്രിക്ക് എന്നോടെന്നപോലെ, ഭവാനിക്ക് ശിവനോടെന്നപോലെ, ഭൂമിക്ക് വരാഹത്തോടെന്ന പോലെ, യജ്ഞത്തിൽ ദക്ഷിണയെന്ന പോലെ, ദമയന്തി നളനെന്ന പോലെ, അത്രി അനസൂയക്കെന്നപോലെ, രോഹിണിക്ക് ചന്ദ്രനെന്നപോലെ, രതിക്ക് കാമനെന്ന പോലെ, അരുന്ധതിക്ക് വസിഷ്ഠനെന്ന പോലെ, ദിതിക്ക് കശ്യപനെന്ന പോലെ, കർദ്ദമന് ദേവഹൂതിയെന്ന പോലെ, ഗൗതമന് അഹല്യയെന്നപോലെ, ശചിക്ക് ഇന്ദ്രനെന്ന പോലെ, താരക്ക് ഗുരുവെന്ന പോലെ, പുഷ്ടിക്ക് ഗണേശനെന്ന പോലെ, ധർമ്മത്തിന് മൂർത്തിയെന്ന പോലെ, ഗുഹനും ദേവസേനയും എന്ന പോലെ, നീ ശംഖചൂഡനുമൊത്ത് വിഹരിച്ചാലും. എല്ലാ പ്രേമസൗഭാഗ്യങ്ങളും നിനക്കുണ്ടാവട്ടെ. ഒടുവിൽ നിനക്ക് ഗോലോകത്തിൽ കൃഷ്ണനോടൊത്ത് ചേരാം. ശംഖചൂഡൻ ദേഹമുപേക്ഷിക്കുമ്പോൾ നിനക്ക് വൈകുണ്ഠത്തിൽ ചതുർഭുജനോടും ഒന്നുചേരാം.'

No comments:
Post a Comment