ദിവസം 246. ശ്രീമദ് ദേവീഭാഗവതം. 9. 24. തുളസീസംഗം
നാരായണശ്ച ഭഗവാൻ വീര്യാധാനം ചകാര ഹ
തുളസ്യാം കേന രൂപേണ തന്മേ വ്യാഖ്യാതുമർഹസി
നാരായണശ്ച ഭഗവാൻ ദേവാനാംസാധനേഷു ച
ശംഖചൂഡശ്ച കവചം ഗൃഹീത്വാ വിഷ്ണുമായയാ
നാരദൻ ചോദിച്ചു: തുളസീദേവിയിൽ ഭഗവാൻ വീര്യാധാനം ചെയ്തത് എങ്ങിനെയായിരുന്നു? ദയവായി അതിന്റെ കഥയും വിശദമാക്കിത്തന്നാലും
ശ്രീനാരായണൻ പറഞ്ഞു: ദേവകാര്യസാദ്ധ്യത്തിനായി ഭഗവാൻ ശംഖചൂഡന്‍റെ കവചം വാങ്ങി അവന്‍റെ രൂപത്തിൽ തുളസീദേവിയുടെ ഗൃഹത്തിലെത്തി. ദേവിയുടെ ചാരിത്ര്യം ഭംഗിക്കുക എന്ന ലക്ഷ്യത്തിലാണ് ഭഗവാനവിടെ ചെന്നത്. ശംഖചൂഡന് മൃത്യു വരാൻ അതേ മാർഗ്ഗമുണ്ടായിരുന്നുള്ളു. 'രാജാവ്' എഴുന്നള്ളിയിരിക്കുന്ന വിവരം വിളിച്ചറിയിക്കുന്ന ദുന്ദുഭിനാദം കൊട്ടാരത്തിൽ മുഴങ്ങി. ദേവി ആകാംഷയോടെ രാജാവ് വരുന്നതും നോക്കി ജനാലവഴി രാജവീഥിയിലേക്ക് കണ്ണുംനട്ട് നോക്കിയിരുന്നു. സന്തോഷപ്രകടനമായി അവൾ ബ്രാഹ്മണദാനവും ബന്ദികൾക്കും ഭിക്ഷുക്കൾക്കും വേണ്ടത്ര ധനവും കൈയയച്ച് നല്കി.
ശംഖചൂഡവേഷത്തിലുള്ള ഭഗവാന്‍ രഥത്തിൽ നിന്നുമിറങ്ങി രത്നമയമായ മണിയറയിൽ എത്തി. ‘കാന്തന്‍റെ’ കാലിണകൾ അവൾ കഴുകിത്തുടച്ചിട്ട് അദ്ദേഹത്തെ നമസ്ക്കരിച്ചു. അദ്ദേഹത്തിന് ഉത്തമമായ ഒരു സിംഹാസനം നല്കി; ചവയ്ക്കാൻ സുഗന്ധതാംബൂലം നൽകി.
സകാമയും പുളകിതഗാത്രയുമായ ദേവി രാജാവിനോടു് യുദ്ധവൃത്താന്തം ചോദിച്ചു: 'പോരിനു പോയി മടങ്ങിയെത്തിയ അങ്ങയെ കണ്ടു് എന്‍റെ കണ്ണുകൾ അറിയാതെ സജലങ്ങളാവുന്നു. വിശ്വസംഹാരകനായ ശംഭുവിനോടുണ്ടായ യുദ്ധത്തിൽ അങ്ങ് എങ്ങിനെയാണ് വിജയിയായത്?
ഭഗവാൻ പറഞ്ഞു: 'സുന്ദരീ, ഞങ്ങൾ തമ്മിലുള്ള സംഗരം ഒരു കൊല്ലം നീണ്ടുനിന്നു. ദൈത്യസൈന്യങ്ങൾ മിക്കവാറും നശിച്ചു. അപ്പോൾ ബ്രഹ്മാവ് ഞങ്ങളെ സന്ധി സംഭാഷണത്തിനായി ക്ഷണിച്ചു. അതില്‍ സമ്മതിച്ചതിന്‍ പ്രകാരം ദേവൻമാരുടെ രാജ്യമൊക്കെ ഞാൻ തിരികെ കൊടുത്തു. ശംഭു മടങ്ങിയപ്പോൾ ഞാൻ ഇങ്ങോട്ടും വന്നു.' ഇത്രയും പറഞ്ഞ് അദ്ദേഹം തുളസീദേവിയുടെ ശയനാഗാരത്തിൽ പ്രവേശിച്ചു. എന്നിട്ട് ദേവിയുമായി അദ്ദേഹം രതിക്രീഡയിൽ മുഴുകി. എന്നാല്‍ സംഭോഗസുഖത്തിൽ ഉണ്ടായ വിഭിന്നമായ അനുഭവം തുളസീദേവിയെ ആശങ്കാകുലയാക്കി. ഇത് മറ്റാരോ ആണല്ലോ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ 'നീയാരാണ്?’ എന്ന് ദേവി കോപാകുലയായി ചോദിച്ചു. ‘എന്നെ കാന്തന്‍റെ രൂപത്തില്‍ വന്നു മോഹിപ്പിച്ച് എന്‍റെ സ്ത്രീത്വം നശിപ്പിച്ച നിന്നെ ഞാൻ ശപിച്ചു കളയും'
സ്ത്രീശാപം ഭയന്ന ഭഗവാൻ ഹരി പെട്ടെന്ന് തന്‍റെ ചേതോഹരമായ സ്വരൂപം കൈക്കൊണ്ടു. താമരക്കണ്ണനായ ഭഗവാന്‍റെ ശ്യാമവർണ്ണത്തിലുള്ള മേനിയിൽ ആടയാഭരണങ്ങൾ അണിഞ്ഞു നില്‍ക്കുന്നത് ചരത്തായി തുളസീദേവി കണ്ടു. മഞ്ഞച്ചേലയും മന്ദഹാസവും ധരിച്ചു നിൽക്കുന്ന ഭഗവാനെ കണ്ട് ആ തന്വംഗി മൂർച്ഛിച്ചു വീണു.
ബോധം തെളിഞ്ഞപ്പോൾ അവൾ ഭഗവാനോടു കയര്‍ത്തു: 'അങ്ങയുടെ മനസ്സ് കല്ലാണ്. ദയയുടെ ലേശം പോലും അങ്ങേയ്ക്കില്ല. ധർമ്മം കൈവിട്ടു് ചതിച്ചാണ് എന്‍റെ കാന്തനെ അങ്ങ് കൊന്നത്. ശിലാഹൃദയനായ അങ്ങയെ സത്വസ്വരൂപനെന്നു കരുതുന്നവർ മൂഢൻമാർ തന്നെയാണ്. അങ്ങ് ഭൂമിയിൽ കരിങ്കല്ലായിത്തീരട്ടെ. പരമാർത്ഥ ഭക്തനെ കാരണം കൂടാതെ കൊല്ലാൻ എന്താണ് കാരണം?’
ദീനയായി കണ്ണീരൊഴുക്കുന്ന അവളെ അനുനയിപ്പിക്കാൻ ഭഗവാൻ ഇങ്ങിനെ പറഞ്ഞു: ‘ഭദ്രേ, എന്നെ ലഭിക്കാനാണല്ലോ നീ തപസ്സു ചെയ്തത്. നിന്നെ കിട്ടാൻ വേണ്ടി ശംഖചൂഡനും തപസ്സു ചെയ്തിട്ടുണ്ട്. അവൻ ഇത്രകാലം നീയുമായി രമിച്ചു ക്രീഡിച്ചു കഴിഞ്ഞു. ഇപ്പോൾ നിനക്ക് അഭീഷ്ടസിദ്ധി വരുത്താൻ കാലമായി. നീയീ ദേഹത്തെ ഉപേക്ഷിച്ച് സാക്ഷാൽ ലക്ഷ്മീദേവിയെപ്പോലെ സദാകാലം എന്‍റെ കൂടെ വാണാലും. നിന്‍റെ ദേഹം ഗണ്ഡകി എന്ന പുണ്യനദിയായി ഭാരതവർഷത്തിലുള്ളവർക്ക് പുണ്യമേകട്ടെ. നിന്‍റെ കാർകൂന്തൽ തുളസി എന്ന പേരിൽ ഒരു പുണ്യവൃക്ഷമായി പ്രഖ്യാതമാവട്ടെ. മൂന്നു ലോകങ്ങളിലെ പൂജാദികർമ്മങ്ങൾക്കും തുളസീദളങ്ങൾ അവശ്യമാണ്. സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലും ഗോലോകത്തും വൈകുണ്ഠത്തിലും നീയാവും ഏറ്റവും പ്രാധാന്യമേറിയ പൂജാപുഷ്പം.
ഗോലോകം, വിരജാതീരം, വൃന്ദാവനം, ഭാണ്ഡീരം, ചമ്പകവനം, ചന്ദനവനം എന്നിവിടങ്ങളിലെ വാടികകള്‍ കൂടാതെ മുല്ല, പിച്ചി, കുരുക്കുത്തി, കൈത എന്നിവ നിറഞ്ഞു വളരുന്ന പൂവനങ്ങളില്‍ എല്ലാം നിനക്ക് പുണ്യപാവനനദിയായുള്ള ഒരു പ്രമുഖമായൊരു സ്ഥാനം എന്നും ഉണ്ടാവും. തുളസിച്ചെടിയുടെ മൂലദേശം പരമപവിത്രമായി എന്നും കണക്കാക്കപ്പെടും. അവിടം സർവ്വതീർത്ഥങ്ങൾക്കും അധിഷ്ഠാനമാവും. കൊഴിഞ്ഞു വീഴുന്ന തുളസീദലങ്ങൾ തലയിലേൽക്കാനായി ഞാനും ദേവൻമാരും അവിടെ കുടികൊള്ളും. തുളസീദളതീർത്ഥജലം കൊണ്ടുള്ള അഭിഷേകം ചെയ്യുന്നവന് തീർത്ഥസ്നാനഫലവും യജ്ഞദീക്ഷാഫലവും ലഭിക്കും. ആയിരം കുംഭങ്ങളിൽ സുധ നിറച്ച് അതുകൊണ്ടു് ഭഗവാൻ ഹരിയെ അഭിഷേകം ചെയ്താൽ അദ്ദേഹത്തിനുണ്ടാവുന്ന തുഷ്ടി തുളസീദളങ്ങൾ കൊണ്ട് അർച്ചിക്കുന്നതു കൊണ്ട് ലഭിക്കുന്നതാണ്. കാർത്തിക മാസത്തിൽ തുളസീദളദാനം ചെയ്യുന്നത് പതിനായിരം പശുക്കളെ ദാനം ചെയ്യുന്നതിനു തുല്യമത്രെ.
മൃത്യു സമയത്ത് തുളസീദലതീർത്ഥം കിട്ടുന്നവന്‍റെ സകലപാപങ്ങളും ഇല്ലാതാവും. അവന് വിഷ്ണുലോകപ്രാപ്തിയുണ്ടാവും. നിത്യവും തുളസീതീർത്ഥം ആചമനം ചെയ്യുന്നതുകൊണ്ടു് ലക്ഷം അശ്വമേധം ചെയ്താലുള്ള ഫലം ലഭിക്കും. തുളസി ദേഹത്തും കൈകളിലും വച്ച് പുണ്യതീർത്ഥസ്ഥാനങ്ങളിൽ വച്ച് പ്രാണൻ വെടിയുന്നവർ വിഷ്ണുലോകം പൂകും. തുളസിത്തണ്ടുകൊണ്ടുണ്ടാക്കിയ മാല ധരിക്കുന്നവന് അവന്‍ വയ്ക്കുന്ന ഓരോ പദത്തിലും അശ്വമേധയാഗം ചെയ്ത ഫലം കിട്ടും.
തുളസിയെടുത്ത് ഒരുവൻ ചെയ്ത ശപഥം തെറ്റിച്ചാൽ അവൻ സൂര്യചന്ദ്രൻമാർ ഉള്ളിടത്തോളം കാലം കാലസൂത്രനരകത്തിൽ കിടക്കേണ്ടതായി വരും. തുളസി കൈയ്യിൽ പിടിച്ചു കള്ളം പറയുന്നവന് പതിനാല് ഇന്ദ്രൻമാരുടെയത്ര കാലം കുംഭീപാകം എന്ന നരകത്തിൽ വസിക്കേണ്ടതായി വരും. മരണസമയത്ത് തുളസീതീർത്ഥം ഒരു തുള്ളിയെങ്കിലും കിട്ടിയാൽ അവന് വൈകുണ്ഠഗമനം തീർച്ചയായും ഉണ്ടാവും.
അശുചിയോടെ, രാത്രി കിടന്നുറങ്ങിയ വസ്ത്രത്തോടെ, അല്ലെങ്കിൽ പുലയുള്ളപ്പോൾ, സംക്രാന്തിക്ക്, ദ്വാദശിക്ക്, നട്ടുച്ചക്ക്, വാവിന്, അല്ലെങ്കിൽ കുളിക്കാൻ എണ്ണ തേച്ചിട്ട് തുളസിപ്പൂവിറുക്കുന്നവൻ വിഷ്ണുശിഖ മുറിക്കുന്ന പാപിയാണ്. ഇറുത്ത് വച്ച തുളസി മൂന്ന് ദിവസം വരെ ഉപയോഗിക്കാം. താഴെ കൊഴിഞ്ഞുവീണതും വെള്ളത്തിൽ വീണതും ഹരിപൂജയ്ക്കെടുത്തതും തുളസിപ്പൂവാണെങ്കില്‍ കഴുകിയെടുത്ത് വീണ്ടും പൂജയ്ക്കായി ഉപയോഗിക്കാം.
ദേവീ നിനക്ക് ഗോലോകത്തിൽ ഭഗവാൻ കൃഷ്ണനുമൊത്ത് സദാകാലം ക്രീഡിച്ചു കഴിയാം. അവിടെ ദുഖമേയില്ല. അവിടെ നീ വൃക്ഷങ്ങൾക്ക് അധിഷ്ഠാതൃദേവതയാകും. നദിയുടെ അധിഷ്ഠാനദേവതയായും നീ ഭാരതത്തിൽ വാഴും അവിടെ എന്‍റെതന്നെ അംശമായ ലവണസമുദ്രത്തിന്‍റെ പത്നിയാവും. വൈകുണ്ഠത്തിൽ നീ ലക്ഷ്മീസമാനയായി എനിക്കൊപ്പം വാഴും.
നിന്‍റെ ശാപവും വൃഥാവിലാവുകയില്ല. കല്ലുപോലുള്ള മനസ്സാണല്ലോ എനിക്ക്, അതിനാല്‍ ഗണ്ഡകീ നദിക്കരയിൽ ഞാൻ ശൈലമായിത്തന്നെ നിന്നുകൊള്ളാം. അവിടെയുള്ള കീടങ്ങൾ അവയുടെ ദംഷ്ട്രകൾ കൊണ്ടു് കരണ്ടിക്കരണ്ടി ആ ശിലകളിൽ എന്‍റെ ചക്രായുധം കൊത്തിവയ്ക്കും.
ശ്യാമമേഘ നിറവും ഒരു ദ്വാരവും നാലു ചക്രചിത്രങ്ങൾ ഉള്ളതും വനമാലാവിഭൂഷിതവുമായ സാളഗ്രാമമാണ് 'ലക്ഷ്മീ നാരായണം' എന്നറിയപ്പെടുന്നത്.
ഒരു ദ്വാരം, നാലു ചക്രചിഹ്നങ്ങള്‍, ശ്യാമമേഘനിറം എന്നിവയുണ്ടെങ്കിലും വനമാലാചിഹ്നം ഇല്ലാത്ത സാളഗ്രാമം 'ലക്ഷ്മീ ജനാർദ്ദനം' എന്നു പ്രസിദ്ധമാണ്.
രണ്ടു ദ്വാരം, നാലു ചിഹ്നങ്ങള്‍, പശുക്കുളമ്പിന്‍റെ ചിത്രം എന്നിവയുള്ളത് 'രഘുനാഥസാളഗ്രാമം'. അതിലും വനമാലയില്ല.
വളരെ ചെറിയ രണ്ടു ചക്രചിഹ്നങ്ങൾ, കാർമേഘ നിറം എന്നിവയുളള ‘വാമന’ത്തിനും വനമാലയില്ല. അതിൽ വനമാലയുണ്ടെങ്കിൽ അതിന് ശ്രീധരം എന്നാണ് പേര്.
തടിച്ചുനീണ്ടു് വ്യക്തമായ രണ്ട് ചക്രചിഹ്നങ്ങൾ ഉള്ളതും വനമാലയില്ലാത്തതും ആയ സാളഗ്രാമം 'ദാമോദരം'.
ഇടത്തരം വലുപ്പത്തിൽ വൃത്തത്തിലായി രണ്ടു ചക്രചിഹ്നങ്ങളും അമ്പിന്‍റെ തുളയും അമ്പിന്‍റെയും ആവനാഴിയുടേയും ചിഹ്നവും ഉള്ളത് 'രണരാമം' എന്ന സാളഗ്രാമമാണ്.
അതുപോലെ ഇടത്തരത്തിൽ ഏഴുചക്രങ്ങളുടേയും കുടയുടേയും ചിഹ്നങ്ങൾ ഉള്ള ശിലയാണ് 'രാജരാജേശ്വരം'. മനുഷ്യർക്ക് രാജസമ്പത്പ്രദമാണീ സാളഗ്രാമം.
പതിന്നാലു ചക്രചിഹ്നങ്ങളുള്ളതും നല്ല വലുപ്പമുള്ളതുമായ 'അനന്തം' എന്നു പേരായ സാളഗ്രാമത്തിനും പുതുമേഘനിറമാണ്. ധർമ്മാർത്ഥ കാമമോക്ഷങ്ങൾ പ്രദാനം ചെയ്യാൻ അനന്തത്തിനു കഴിയും.
'മധുസൂദനം' എന്നു പേരായ സാളഗ്രാമത്തിൽ ഗോഷ്പദചിഹ്നമുണ്ട്. രണ്ടു ചക്രചിഹ്നവും ശ്രീയും അതിൽക്കാണാം.
ഒരു ചക്രം മാത്രമുള്ളത് 'സുദർശനം'. ഗുപ്തമായ ചക്രമുള്ളത് 'ഗദാധരം'.
രണ്ടു ചക്രവും അശ്വമുഖവും ഉള്ളത് 'ഹയഗ്രീവം'.
അതി വിസ്താരമാർന്ന മുഖവും ഭയാനകരൂപമുളളതുമാണ് 'നാരസിംഹം' എന്ന സാളഗ്രാമം. മനുഷ്യരിൽ വൈരാഗ്യമുണർത്താൻ പോന്ന ഒന്നാണിത്.
നാരസിംഹത്തിൽ വനമാലാചിഹ്നംകൂടിയുണ്ടെങ്കിൽ അതിന് 'ലക്ഷ്മീനൃസിംഹം' എന്നു പറയും. ഈ ശിലാശലകം ഗൃഹസ്ഥന് സൗഖ്യത്തെ പ്രദാനം ചെയ്യുന്നു.
ദ്വാരദേശത്ത് രണ്ടു ചക്രചിഹ്നങ്ങളോടെ ശ്രീയും സഫുടതയും ഉള്ളതാണ് 'വാസുദേവം'. അഭീഷ്ടങ്ങളെ സാധിപ്പിക്കാൻ ഈ സാളഗ്രാമം വിശേഷമത്രേ.
സൂക്ഷ്മമായ ഒറ്റ ചക്രവും അനേകം ഛിദ്രസുഷിരങ്ങളുമുള്ള ശ്യാമനിറത്തിലുള്ള സാളഗ്രാമത്തിന് 'പ്രദ്യുമ്നം' എന്ന് പേര്. ഈ ഗൃഹസ്ഥർക്ക് സുഖദായകമാണ്.
രണ്ടു ചക്രമുഖങ്ങളോടെ പിൻഭാഗം തടിച്ച് കാണുന്നത് 'സങ്കർഷണം'. ഗൃഹസ്ഥർക്ക് ഇതും സുഖപ്രദമാണ്.
മഞ്ഞൾനിറത്തിൽ ഉരുണ്ടു് നീണ്ട് അഴകോലുന്ന സാളഗ്രാമമാണ് 'അനിരുദ്ധം'. ഇതും ഗൃഹസ്ഥന് മംഗളം നല്കും.
സാളഗ്രാമം ഉള്ളയിടങ്ങളിൽ ഭഗവാൻ ഹരിയുടെ സാന്നിദ്ധ്യമുണ്ട്. ശ്രീലക്ഷ്മിയും അവിടെയാണ് വസിക്കുന്നത്. സാളഗ്രാമത്തെ പൂജിക്കുന്നത് കൊണ്ട് സകലപാപങ്ങളുടേയും വേരറുക്കാം. ബ്രഹ്മഹത്യാദി പാപങ്ങൾ പോലും സാളഗ്രാമശിലയെ പൂജിച്ച് ഇല്ലാതാക്കാം.
കുടയുടെ ആകാരത്തിലുളള സാളഗ്രാമം കൊണ്ടു് രാജ്യലബ്ധിയും വർത്തുളമായതിന് ഐശ്വര്യലബ്ധിയും വാഹനാകൃതിയുള്ളത് ദു:ഖഫലവും ശൂലാഗ്രംപോലുളളത് മരണഫലവും കൊണ്ടുവരുന്നു. വികൃതരൂപിയായ സാളഗ്രാമം ദാരിദ്ര്യം കൊണ്ടുവരും. പിംഗള നിറമുള്ളത് ഹാനികരമാണ്. മുറിച്ചക്രചിഹ്നമുള്ളത് വ്യാധിയും പൊട്ടിയ സാളഗ്രാമം മരണവും വരുത്തുന്നു.
സാളഗ്രാമം വച്ച് പ്രതിഷ്ഠാദിനം, വ്രതം, ശ്രാദ്ധം, പൂജകള്‍ എന്നിവയെല്ലാം ചെയ്യുന്നത് കൂടുതൽ ഫലവത്താണ്. അതിന്‍റെ സാന്നിദ്ധ്യം സർവ്വതീർത്ഥങ്ങളിലും സ്നാനം ചെയ്ത ഫലം നല്കും. അനേകം യജ്ഞങ്ങളിൽ പങ്കെടുത്തതിന്‍റെ ഫലം നൽകും. ആ സൗഭാഗ്യങ്ങൾ ഉള്ളവനേ സാളഗ്രാമത്തിനൊപ്പം കഴിയാനാവൂ. വേദപഠനം, തപസ്സ് എന്നിവ കൊണ്ടുള്ള ഫലം സാളഗ്രാമാർച്ചന ഒന്നുകൊണ്ടു നേടാം. സാളഗ്രാമശിലാതീർത്ഥത്തിൽ നിത്യവും കുളിക്കുന്നവന് ഭൂപ്രദക്ഷിണം, ദാനം എന്നിവകളിൽ നിന്നും കിട്ടുന്ന പുണ്യം മുഴുവനുമാർജിക്കാം.
സാളഗ്രാമശിലാതീർത്ഥം നിത്യവും സേവിക്കുന്നവൻ ദേവൻമാർ പോലും കൊതിക്കുന്ന സുഖത്തെ പ്രാപിക്കും. എല്ലാ പുണ്യതീർത്ഥങ്ങളും അങ്ങിനെയുള്ളവന്‍റെ സാമീപ്യം കൊതിക്കുന്നു. മരണശേഷം വിഷ്ണുപദം പ്രാപിക്കുന്ന അവന് ഭഗവാന്‍റെ ദാസ്യ പദവിയിൽ പ്രാകൃതപ്രളയകാലത്തോളം വിരാജിക്കാം .
അങ്ങിനെയുള്ളവനിലുളള ബ്രഹ്മഹത്യാദികളായ പാപങ്ങൾ പോലും ഗരുഡനെ കണ്ട പാമ്പുകളെപ്പോലെ ഓടിപ്പോവും. അവന്‍റെ പാദധൂളികൾ പതിച്ചയിടം പരിപാവനമാണ്. അവന്‍റെ ജനനം മാതാപിതാക്കൾക്ക് മുക്തിയേകുന്നു. സാളഗ്രാമശിലാതീർത്ഥം അന്ത്യകാലത്ത് സേവിക്കാൻ സാധിച്ചാൽ വിഷ്ണുപദപ്രാപ്തി നിശ്ചയമാണ്. അവന്‍റെ കർമ്മഫലങ്ങളുടെ ബന്ധം അതോടെ ഇല്ലാതായി.
സാളഗ്രാമം കൈയിൽപ്പിടിച്ച് കള്ളം പറയുന്നവൻ കുംഭീപാകമെന്ന നരകത്തിൽ പോവും. അവിടെയവന്‍ ഒരു ബ്രഹ്മായുസ്സ് കാലം കഷ്ടപ്പെടും. സാളഗ്രാമം കയ്യിൽ വച്ച് കള്ളസത്യം ചെയ്യുന്നവൻ ലക്ഷം മന്വന്തരം അസിപത്രമെന്ന നരകത്തിൽക്കഴിയും. സാളഗ്രാമപൂജയ്ക്ക് തുളസീദളം ഉപയോഗിക്കാത്തവന് വരുന്ന ഏഴു ജന്മങ്ങളിൽ ഭാര്യാ സുഖമില്ലാതെ ജീവിക്കേണ്ടി വരും. ശംഖിലെ തീർത്ഥത്തിൽ നിന്നും തുളസീദളം എടുത്ത് കളയുന്നവൻ ഏഴു ജന്മങ്ങളിൽ ഭാര്യാഹീനനും രോഗിയുമാകും.
സാളഗ്രാമവും തുളസിയും ശംഖും മൂന്നും ചേർത്ത് സംരക്ഷിക്കുന്നവൻ ശ്രീഹരിക്ക് പ്രിയപ്പെട്ടവനാണ്. ഒരിക്കലെങ്കിലും ഭാര്യാസുഖമറിഞ്ഞവൻ ആ സുഖമില്ലാതായാൽ ദുഖിക്കുന്നു. ദേവിയുമായി ഒരു മന്വന്തരക്കാലം കഴിഞ്ഞതിനാലാണ് ഭഗവാന്‍ ശംഖചൂഡനെക്കൂടി കൂട്ടുന്നത്.
'തുളസീ, നിനക്ക് ശംഖചൂഡനുമായി പിരിയാൻ വിഷമം കാണുമെന്ന് എനിക്കറിയാം’ ഭഗവാന്‍ പറഞ്ഞു.
ഹേ നാരദാ, ഭഗവാൻ തുളസിയോട് ഇത്രയും പറഞ്ഞ് നിർത്തി. ദേവി സ്വശരീരം വെടിഞ്ഞ് ദിവ്യരൂപിയായി. ഭഗവാന്‍റെ മാറിൽ ലക്ഷ്മീദേവിക്കൊപ്പം അവൾ വിരാജിച്ചു. ലക്ഷ്മി, സരസ്വതി, ഗംഗ, തുളസി എന്നീ നാൽവരാണ് വിഷ്ണുവിന്‍റെ പ്രിയപത്നിമാർ.
തുളസി ഉപേക്ഷിച്ച ദേഹത്തു നിന്നും ഗണ്ഡകീനദി ഉത്ഭവിച്ചു. ശ്രീഹരിയും ശിലാരൂപത്തിൽ നദീതീരത്ത് ആവിർഭവിച്ചു. അവിടെയുള്ള കീടങ്ങളാണ് ശിലയിൽ 'കൊത്തുപണി' ചെയ്യുന്നത്. അവയിൽ നിന്നും നദിയിലേക്ക് അടർന്നു വീഴുന്ന ശിലാശകലങ്ങളാണ് സാധകരെ സംബന്ധിച്ചിടത്തോളം ഫലദായകികളായുളളത്. ഗണ്ഡകിയുടെ കരയിലുളള ശിലകൾ സൂര്യതാപത്താൽ പിംഗളവർണ്ണത്തിലാണ് നിലകൊള്ളുന്നത്.
നാരദാ അങ്ങ് ചോദിച്ചതായ എല്ലാക്കാര്യങ്ങളും ഞാൻ പറഞ്ഞു തന്നുവല്ലോ. ഇനിയും എന്താണ് അങ്ങേയ്ക്ക് അറിയേണ്ടത്?

No comments:
Post a Comment