ദിവസം 247. ശ്രീമദ് ദേവീഭാഗവതം. 9. 25. തുളസ്യൂപാഖ്യാനം
തുളസീ ച യദാ പൂജ്യാ കൃതാ നാരായണപ്രിയാ
അസ്യാ: പൂജാവിധാനം ച സ്തോത്രം ച വദ സാമ്പ്രതം
കേന പൂജാ കൃതാ കേന സ്തുതാ പ്രഥമതോ മുനേ
തത്ര പൂജ്യാ സാ ബഭുവ കേന വാ വദ മാമഹോ
നാരദൻ പറഞ്ഞു: ഹരിപ്രിയയായ തുളസി എപ്പോഴാണ് സമ്പൂജ്യമാനയായത്? അവളെ പൂജിക്കേണ്ട വിധവും സ്തോത്രവും അങ്ങെനിക്കു പറഞ്ഞു തന്നാലും. ആരാണവളെ അങ്ങിനെ ആദ്യമായി പൂജിച്ചത്? അവൾ എങ്ങിനെയാണ് സമ്പൂജ്യയായിത്തീർന്നതെന്നും പറയൂ.
ശ്രീ നാരദന്റെ ചോദ്യത്തിനുത്തരമായി ശ്രീനാരായണൻ തുളസീദേവിയുടെ പുണ്യകഥ വിവരിച്ചു.
ശ്രീഹരി തുളസിയെ ലക്ഷ്മീദേവിക്കു സമം പരിഗണിച്ച് അവളുമൊത്ത് രമിക്കുകയും അവളെ പൂജിക്കുകയും ചെയ്തുവന്നു. ഗംഗയും രമയും തങ്ങളുടെ കാന്തൻ പുതിയൊരു നാരിയുമായി രമിക്കുന്നതു കണ്ടിട്ടും അത് സഹിക്കുകയുണ്ടായി.എന്നാൽ സരസ്വതീദേവിക്ക് തുളസീദേവിയുമായി ഭഗവാൻ നടത്തുന്ന പുതുസംഗമം സഹിക്കാനായില്ല. കോപിഷ്ഠയായ അവൾ ഭഗവാന്റെ മുന്നിൽവച്ച് തുളസീദേവിയെ ശകാരിച്ചു. അവളുമായി ശണ്ഠകൂടി, നല്ല അടിയും കൊടുത്തു. അപമാനഭാരത്താൽ തുളസീദേവി അവിടെനിന്നും പെട്ടെന്ന് മറഞ്ഞു കളഞ്ഞു.
യോഗസിദ്ധിയുണ്ടായിരുന്ന തുളസീദേവി മഹാവിഷ്ണവിനുപോലും അദൃശ്യയായി. ദേവിയെ കാണാഞ്ഞ് വാഗ്‌ദേവതയോട് പറഞ്ഞിട്ട് ഭഗവാൻ തുളസീവനത്തിലേക്ക് പോയി. അവിടെച്ചെന്ന് കുളിച്ചു ശുദ്ധനായി തുളസീദേവിയെ ധ്യാനിച്ച് പൂജിച്ചു. ഭക്തിപൂർവ്വം ഭഗവാൻ ദേവിയെ സ്തുതിച്ചു. ലക്ഷ്മീബീജമായ ശ്രീ, മായാബീജമായ ഹ്രീം, കാമബീജമായ ക്ലീം, വാണീബീജമായ ഐം, എന്നീ അക്ഷരങ്ങളോടെ പന്ത്രണ്ടക്ഷരമുള്ള 'ശ്രീം ഹ്രീം ക്ലീം ഐം വൃന്ദാവന്യൈ സ്വാഹാ' എന്നതാണ് തുളസീമന്ത്രം. കൽപവൃക്ഷസമമാണ് ഈ മന്ത്രമെന്ന് പ്രസിദ്ധമത്രേ. സാധകർക്ക് സകലസിദ്ധികളും നല്കുന്ന മന്ത്രമാണിത്.
ഭഗവാൻ തുളസീമന്ത്രം ഉരുക്കഴിച്ച് ചന്ദനം, നെയ് വിളക്ക്, നൈവേദ്യം, പുഷ്പമാല്യം എന്നിവ കൊണ്ട് ദേവിയെ പൂജിച്ചു. പൂജയാൽ പ്രസന്നയായ തുളസീദേവി ഭഗവാനു മുന്നിൽ തുളസീവൃക്ഷത്തിൽ നിന്നും പുറത്തുവന്ന് പ്രത്യക്ഷയായി. അവൾ ഭഗവാനെ നമസ്ക്കരിച്ചു. ഭഗവാൻ "നീ സർവ്വപൂജിതയായിത്തീരട്ടെ" എന്ന് അവളെ അനുഗ്രഹിച്ചു. 'ഞാനെന്നും നിന്നെ എന്റെ മാറിലും തലയിലും ചൂടുന്നതാണ്. എന്നെ പിൻതുടർന്ന് ദേവൻമാരും നിന്നെ ശിരസ്സിൽ ധരിക്കും' . ഭഗവാൻ ദേവിയുമൊത്ത് സ്വധാമം പൂകി.
നാരദൻ പറഞ്ഞു: പ്രഭോ, തുളസീദേവിയെ ധ്യാനിക്കേണ്ടതെങ്ങിനെയെന്നും അതിനുള്ള സ്തവങ്ങൾ ഏവയെന്നും പറഞ്ഞു തന്നാലും.
ശ്രീ നാരായണൻ തുടർന്നു: തുളസീദേവിയുടെ വിരഹത്തിൽ ദുഖിതനായ ഭഗവാൻ വൃന്ദാവനത്തിൽ ചെന്ന് ദേവിയെ ഇങ്ങിനെയാണ് സ്തുതിച്ചത്:
ഭഗവാൻ പറഞ്ഞു: വൃക്ഷങ്ങൾ കൂട്ടമായി നില്ക്കുമ്പോൾ അവയെ വൃന്ദ എന്നാണ് പറയുന്നത്. ‘വൃന്ദ’യെന്നു മഹാൻമാർ പ്രകീർത്തിക്കുന്ന എന്റെ പ്രിയയെ ഞാനിതാ വണങ്ങുന്നു.
വൃന്ദാവനത്തിൽ ആദ്യമായുണ്ടായ ‘വൃന്ദാവനി’ എന്ന് പ്രസിദ്ധയായ ദേവിയെ ഞാൻ വണങ്ങുന്നു.
അസംഖ്യം വിശ്വങ്ങളിൽ പൂജിതയായ ‘വിശ്വപൂജ്യയെ’ ഞാൻ വന്ദിക്കുന്നു.
അസംഖ്യം വിശ്വങ്ങളെ പവിത്രീകരിക്കുന്ന ‘വിശ്വപാവനി’യായ ദേവിയെ വിരഹാർത്തനായ ഞാൻ കൈകൂപ്പി വണങ്ങുന്നു.
മറ്റ് പുഷ്പങ്ങൾ എന്തെല്ലാമുണ്ടെങ്കിലും ഏതു പൂജാപുഷ്പമില്ലാഞ്ഞാലാണ് ദേവൻമാർ ഖിന്നരാവുന്നത് ആ ‘പുഷ്പസാര’യെ ഞാൻ വന്ദിക്കുന്നു. നിന്നെ കാണാൻ എന്‍റെ മനസ്സ് വേവലാതിപ്പെടുന്നു.
ലഭ്യമാക്കിയാൽ ഭക്തർക്ക് ആനന്ദമേകുന്ന പൂവാണ് തുളസി. ‘നന്ദിനി’ എന്നു വിഖ്യാതയായ ദേവി സുപ്രസീതയാവട്ടെ.
വിശ്വത്തിൽ തുലനം ചെയ്യാൻ ആരുമില്ലാത്ത ദേവിയാണ് ‘തുളസി’ എന്ന പേരിൽ വിഖ്യാതയായത്. അങ്ങിനെയുള്ള ദേവി എനിക്ക് പ്രാണപ്രിയയാണ്.
കൃഷ്ണപ്രാണനും കൃഷ്ണപ്രാണേശ്വരിയും ആയതിനാൽ ‘കൃഷ്ണജീവനി’ എന്നു പ്രസിദ്ധയായ ദേവി എന്റെ പ്രാണങ്ങളെ തുണയ്ക്കട്ടെ.
ഇങ്ങിനെ ഭഗവാൻ ദേവിയെ വാഴ്ത്തി സ്തുതിക്കവേ തന്റെ പാദത്തിൽ നമസ്കരിക്കുന്ന തുളസീ ദേവിയെ ഭഗവാൻ കണ്ടു. അപമാനഭാരത്താൽ കരഞ്ഞു തളർന്ന ദേവിയെ ഭഗവാൻ മാറോടണച്ചു. വാണിയോട് പറഞ്ഞു സമ്മതിപ്പിച്ച് ഭഗവാൻ തുളസിയെ സ്വധാമത്തിലേക്ക് കൊണ്ടുപോയി. സരസ്വതിയുമായി തുളസി വീണ്ടും ഇണങ്ങി.
'സർവ്വസംപൂജ്യയായി നിന്നെ എല്ലാവരും തലയിൽ ചൂടും. എനിക്കും നീ വന്ദ്യയാവും.' സരസ്വതീദേവി തുളസിയെ കൈപിടിച്ച് തന്റെ സമീപമിരുത്തി. ലക്ഷ്മിയും ഗംഗയും അവൾക്ക് സ്വാഗതമരുളി.
വൃന്ദാ, വൃന്ദാവനീ, വിശ്വപൂജിതാ, വിശ്വപാവനീ, നന്ദിനീ, പുഷ്പസാരാഖ്യാ, തുളസീ, കൃഷ്ണജീവനീ എന്ന് തുളസീദേവിയുടെ എട്ടു നാമങ്ങളും പൂജയ്ക്കുശേഷം ജപിക്കുന്നത് അശ്വമേധയാഗഫലത്തെ നല്കുന്നു. വൃന്ദാവനത്തിൽ വച്ച് വൃശ്ചികപൗർണ്ണമിയിൽ തുളസീജന്മ മംഗളാവസരം ഭഗവാൻ ആഘോഷമായി കൊണ്ടാടി. കാർത്തികാപൗർണ്ണമി ദിനത്തിൽ വിശ്വവന്ദ്യയായ തുളസീദേവിയെ പൂജിക്കുന്നത് കൊണ്ട് സാധകന് സർവ്വപാപവിനിർമുക്തിയും വിഷ്ണുപദപ്രാപ്തിയും ഉണ്ടാവും. കാർത്തികമാസത്തിൽ വിഷ്ണുഭക്തന് തുളസിപ്പുക്കൾ നല്കുന്നത് പതിനായിരം ഗോദാനം ചെയ്യുന്നതിനു തുല്യമത്രേ.
തുളസീസ്തോത്രശ്രവണം ഒന്നുകൊണ്ടുതന്നെ അപുത്രന് പുത്രസൗഭാഗ്യമുണ്ടാവും. രോഗിക്ക് രോഗശമനമുണ്ടാവും. ഭീരുവിന്റെ ഭയം നശിക്കും. ബദ്ധൻ മുക്തനാവും.
കണ്വശാഖോക്തമായ ധ്യാനവും പൂജാവിധിയും ഇനി പറയാം. വേദോക്തമായ ഇവ അങ്ങേയ്ക്ക് സുപരിചിതമാണ്. തുളസിച്ചെടിയെ പൂജിക്കാൻ ആവാഹനം ചെയ്യേണ്ട ആവശ്യമില്ല. ഷോഡശാചാരപൂജകളോടെ ധ്യാനിക്കുക. 'പൂക്കളിൽ വച്ച് ശ്രേഷ്ഠയും സാരഭൂതയും സാധ്വിയും ശുദ്ധയും മനോഹരയും പവിത്രയും വിഖ്യാതയും പാപനിവാരിണിയും ആരും ശിരസ്സിലണിയാൻ കൊതിക്കുന്നവളും കിടനിൽക്കാൻ മറ്റൊരു പൂവില്ലാത്തതുമായ തുളസിയെ ഞാൻ നമസ്ക്കരിക്കുന്നു' എന്ന് ധ്യാനിച്ച് പൂജിച്ച് ദേവിയെ നമസ്ക്കരിക്കണം.
തുളസിയുടെ കഥകള്‍ ഞാന്‍ പറഞ്ഞു കഴിഞ്ഞു. ഇനിയുമെന്താണ് അങ്ങേയ്ക്കറിയേണ്ടത്?.

No comments:
Post a Comment