ദിവസം 275 ശ്രീമദ് ദേവീഭാഗവതം. 10-3. രവിമാർഗ്ഗരോധം
ഏവം സമുപദിശ്യായാം ദേവർഷി: പരമ: സ്വരാട്
ജഗാമ ബ്രഹ്മണാലോകം സ്വൈരചാരീ മഹാമുനി:
ഗതേ മുനിവരേ വിന്ധ്യശ്ച ചിന്താം ലേഭേfനപായിനീം
നൈവ ശാന്തിം സ ലേഭേ ച സദാന്ത:കൃതശോചന:
സൂതൻ പറഞ്ഞു: സ്വേച്ഛാചാരിയായ നാരദമുനി മടങ്ങിയ ശേഷം വിന്ധ്യാപർവ്വതം അശാന്തഹൃദയനും ചിന്താകുലനുമായിത്തീർന്നു. "ആ മേരുപർവ്വതത്തെ എങ്ങിനെയാണ് കീഴടക്കുക? അതിനെപ്പറ്റിയോർത്ത് എന്നിലെ സമാധാനം നഷ്ടപ്പെട്ടിരിക്കുന്നു. ഞാനാർജ്ജിച്ച കീർത്തിയും മാനവും എന്റെ കുലവും ശ്രമവും പൂർവ്വികർ സങ്കൽപ്പിച്ചിരുന്നതുമെല്ലാം വ്യർത്ഥമായിരിക്കുന്നു." ഇങ്ങിനെ ഖിന്നനായിത്തീർന്ന പർവ്വത രാജന്റെ മനസ്സിൽ ഒരു ദുഷ്ചിന്ത ഉടലെടുത്തു. " ദിവാകരൻ ദിവസവും തന്നെ വലം വയ്ക്കുന്നു എന്ന അഹങ്കാരമാണ് മേരുപർവ്വതത്തിന്. ഞാനെന്റെ ശൃoഗങ്ങളായ കൈകളുയർത്തി സൂര്യന്റെ ചലനപഥത്തെ തടയാൻ പോവുന്നു. അപ്പോൾ ആദിത്യന് മേരുവിനെ പ്രദക്ഷിണം ചെയ്യാനാവില്ലല്ലോ. അങ്ങിനെയവന്റെ അഹങ്കാരത്തിന് ശമനമാവും." വിന്ധ്യൻ പൊടുന്നനെ തന്റെ ശൃoഗങ്ങൾ ആകാശം മുട്ടെ വളർത്തി. പൊക്കമേറിയ കൊടുമുടികൾ ആകാശം നിറഞ്ഞുനിന്നു.
രാത്രി മുഴുവനും സൂര്യന്റെ വരവായോ എന്ന് ആ പർവ്വതരാജൻ കാത്തിരുന്നു. നേരം പുലർന്നപ്പോൾ ഇരുട്ടിനെ വെട്ടിമുറിച്ച് ബാലാർക്കൻ ദിക്കുകളെ പ്രകാശമയമാക്കി. ആകാശം തെളിവുറ്റതായി. താമരകൾ വിരിഞ്ഞുലഞ്ഞു. ആമ്പലുകൾ കൂമ്പിനിന്നു. മനുഷ്യർ അവരവരുടെ കർമ്മങ്ങളിൽ ആമഗ്നരായി. പ്രാഹ്നം, അപരാഹ്നം, മദ്ധ്യാഹ്നം, എന്നിവയെയുണ്ടാക്കുന്ന സൂര്യൻ വിരഹം കൊണ്ട് കരയുന്ന പ്രാചിയെയും വഹ്നിദിക്കിനെയും ആശ്വസിപ്പിച്ച് യമദിക്കിലക്ക് പുറപ്പെടാൻ തയ്യാറായി. പക്ഷെ ആ യാത്ര തുടരാൻ സൂര്യന് സാധിച്ചില്ല.
സൂര്യസാരഥിയായ അരുണൻ പറഞ്ഞു: "അങ്ങ് മേരുവിനെ വലം വയ്ക്കുന്നതിൽ അസൂയപൂണ്ട വിന്ധ്യൻ അങ്ങയുടെ ആകാശമാർഗ്ഗം തടഞ്ഞുവെച്ചിരിക്കുന്നു. മേരുവിനോടുള്ള വിദ്വേഷമാണ് വിന്ധ്യനെ ഗർവ്വിയാക്കുന്നത്."
"രാഹുവിന് പോലും തടയാനാവാത്ത തന്റെ രഥമാർഗ്ഗം തടയാൻ ഇതാ ഈ പർവ്വതത്തിനു സാധിച്ചിരിക്കുന്നു. വിധിയെ ഉല്ലംഘിക്കാൻ ആർക്കു സാധിക്കും" എന്ന് ദിനകരൻ വ്യാകുലപ്പെട്ടു.
സൂര്യമാർഗ്ഗം തടസ്സപ്പെട്ടപ്പോൾ ദേവാസുരന്മാർക്കും ലോകപാലകൻമാർക്കും എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാതെയായി. ചിത്രഗുപ്തനുപോലും കാലഗണനയും സമയബോധവും നൽകുന്നത് ദിവാകരനാണ്. ലോകത്ത് ഹവ്യകവ്യാദികൾ നിലച്ചു. സ്വാഹയും സ്വധായും കേൾക്കാതായി. പടിഞ്ഞാറും തെക്കും ദിക്കുകളിൽ സദാ രാത്രിയായി സകലരും ഉറക്കത്തിലാണ്ടു. കിഴക്കും വടക്കും ദിക്കുകളിലുള്ളവർ സദാ സൂര്യതാപമേറ്റ് വലഞ്ഞു. എല്ലായിടത്തും ജീവജാലങ്ങൾ ചത്തൊടുങ്ങാൻ തുടങ്ങി. യജ്ഞങ്ങളും ബലികളും മുടങ്ങി ദേവൻമാരും പിതൃക്കളും വലഞ്ഞു. എല്ലാവരും എന്താണിനി കരണീയമെന്ന് ചിന്താകുലരായി.

No comments:
Post a Comment