ദിവസം 273 ശ്രീമദ് ദേവീഭാഗവതം. 10-1. സ്വായംഭുവമനുസ്തുതി
പത്താം സ്കന്ധം ആരംഭം
നാരായണ ധാരാ ധാര സർവ്വപാലനകാരണ
ഭവതോദീരിതം ദേവീചരിതം പാപനാശനം
മന്വന്തരേഷു സര്‍വേഷു സാ ദേവീ യല്‍സ്വരൂപിണീ
യദാകാരേണ കുരുതേ പ്രാദുര്‍ഭാവം മഹേശ്വരീ
നാരദൻ പറഞ്ഞു: ലോകത്തിനു മുഴുവൻ ആധാരമായ നാരായണാ, അങ്ങ് പറഞ്ഞുതന്നതായ മഹത്തും പാപനാശകരവുമായ ദേവീചരിതം കേൾക്കാൻ എനിക്കു ഭാഗ്യമുണ്ടായി. ഓരോരോ മന്വന്തരങ്ങളിലും ദേവിയെടുക്കുന്ന രൂപങ്ങൾ എങ്ങിനെയൊക്കെയാണ്? ആ ദേവിമാരുടെ ചരിതങ്ങൾ അവയുടെ മാഹാത്മ്യസഹിതം കേൾക്കാനെനിക്കാഗ്രഹമുണ്ട്. ആ ദേവിമാരെ ആരെല്ലാം എങ്ങിനെയെല്ലാം പൂജിച്ചുവെന്നും എനിക്ക് പറഞ്ഞുതരണം. ദേവീചരിതം അത്യുത്തമമാണെന്ന് സുനിശ്ചയം. അത് കേൾക്കാൻ താൽപ്പര്യമുള്ളവർക്ക് അതിനുള്ള അവസരം ദേവിതന്നെ നിറവേറ്റുമല്ലോ. കൃപാനിധേ, ഭക്തൻമാരുടെ അഭീഷ്ടം നിറവേറ്റാൻ ദേവീചരിതകഥനം വീണ്ടും സമാരംഭിച്ചാലും.
ശ്രീ നാരായണൻ തുടർന്നു. ഭക്തൻമാർക്ക് ഭക്തി മാത്രമല്ല, സമ്പത്തു വർദ്ധിക്കാനും ദേവിയുടെ ചരിതം കേട്ടാൽ മതി. പണ്ട് ബ്രഹ്മാവ് ഉത്ഭവിച്ചത് മഹാവിഷ്ണുവിന്റെ നാഭീകമലത്തിൽ നിന്നുമാണല്ലോ. മഹാതേജസ്വിയും ലോകത്തിന്റെതന്നെ പിതാവുമാണ് വിരിഞ്ചൻ. അദ്ദേഹം ആദിമനുഷ്യനായ സ്വയംഭൂവമനുവിനെ മനസാ സൃഷ്ടിച്ചതാണ്. കൂടെ ശതരൂപയെ മനുവിന് പത്നിയായും സൃഷ്ടിച്ചു. പാലാഴിയുടെ തീരത്ത് വച്ച് മനുവും ശതരൂപയും ദേവിയെ പൂജിക്കുകയുണ്ടായി. രാജാവ് മണ്ണുകൊണ്ട് ദേവിയുടെ മൂർത്തിയുണ്ടാക്കി ദേവിയെ സ്തുതിച്ചു കൊണ്ട് ആഹാരനീഹാരാദികൾ ഉപേക്ഷിച്ച് പ്രാണനെ നിയന്ത്രിച്ച് തപം ചെയ്തു. കാമക്രേധാദികളെ വിജയിച്ച മനു ഒറ്റക്കാലിൽ നിന്നു കൊണ്ട് നിരാഹാരനായി നൂറ് വർഷം കഠിനമായ തപസ്സിലാണ്ടുനിന്ന് ഒരു സ്ഥാവരവസ്തുപോലെ നിന്ന സ്ഥലത്ത് ഉറച്ചു പോയി. ദേവിയുടെ പാദങ്ങളിൽ ധ്യാനമുറപ്പിച്ചിരുന്ന മനുവിൽ സംപ്രീതയായ ജഗദീശ്വരി പ്രത്യക്ഷയായി അഭീഷ്ടവരം ചോദിച്ചു കൊള്ളാൻ അനുവദിച്ചു.
മനു പറഞ്ഞു: ദേവീ, വിശാലാക്ഷീ, അവിടുന്ന് വിജയിച്ചരുളിയാലും. സർവ്വാന്തര്യാമിയായ ദേവി എന്നെന്നും വിജയിക്കട്ടെ. സർവ്വപൂജിതയും മാന്യയും സർവ്വമംഗളദായികയുമായ അവിടുന്നാണ് ബ്രഹ്മാവിന് സൃഷ്ടി ചെയ്യാൻ കഴിയുന്നതിന്റെ കാരണം. അതുപോലെ തന്നെയാണ് വിഷ്ണുവിന് സൃഷ്ടികളെ പരിപാലിക്കാനും മഹേശ്വരന് അവയെ സംഹരിക്കാനും കഴിയുന്നത്. ദേവേന്ദ്രന് മൂന്നു ലോകങ്ങളെയും പാലിക്കാൻ കഴിയുന്നതും ധർമ്മരാജന് ദണ്ഡ നീതി നടപ്പിലാക്കാൻ കഴിയുന്നതും വരുണന് എന്നേപ്പോലുള്ളവരെ കാത്തുരക്ഷിക്കാൻ കഴിയുന്നതും അമ്മേ, അവിടുത്തെ പ്രഭാവത്താലാണ്.
കുബേരൻ ലോകത്തിലെ സമ്പത്തുകൾക്ക് അധിപതിയായിത്തീർന്നതും അഗ്നി, നിര്യതി, വായു, ഈശാനൻ, ശേഷൻ എന്നിവരെല്ലാം കർമ്മനിരതരാവുന്നതും അവിടുത്തെ കൃപയാലാണ്. അവരെല്ലാം നിന്റെ അംശങ്ങളും ആണല്ലോ. എനിക്ക് വരം തരണമെന്നുണ്ടെങ്കിൽ ഹേ പരമേശ്വരീ, സൃഷ്ടികാര്യങ്ങളിൽ എനിക്ക് വിഘ്നങ്ങൾ ഉണ്ടാകാതിരിക്കണം എന്നു മാത്രമാണ് എനിക്കായി ഞാനഭ്യർത്ഥിക്കുന്നത്. അതുപോലെ നിന്റെ ബീജമന്ത്രത്തെ ഉപാസിക്കുന്നവരുടെ അഭീഷ്ടങ്ങൾക്ക് കാര്യസിദ്ധിയുണ്ടാവാൻ താമസമരുതേ. ഈ സംവാദവും സ്തുതിയും കേൾക്കുന്നവർക്ക് ഭക്തിയും മുക്തിയും ഉണ്ടാവട്ടെ. പൂർവ്വജന്മം അവരുടെ ഓർമ്മയിൽ തെളിയട്ടെ. അവരുടെ വാക്കുകൾക്കു നിറവും തെളിച്ചവും ഉണ്ടാകട്ടെ. അവർക്ക് ജ്ഞാനസിദ്ധിയും കർമ്മസിദ്ധിയും പുത്രസമ്പത്തും ലഭിക്കുമാറാകട്ടെ.

No comments:
Post a Comment