ദിവസം 232. ശ്രീമദ് ദേവീഭാഗവതം. 9.10. പൃഥ്വ്യുപാഖ്യാനം
ഭൂമിദാനകൃതം പുണ്യം പാപം തദ്ധരണേന ച
പരഭൂഹരണാത് പാപം പരകൂപേ ഖനനേ തഥാ
അംബുവാച്യാം ഭൂ ഖനനേ വീര്യസ്യ ത്യാഗ ഏവ ച
ദീപാദിസ്ഥാപനാത് പാപം ശ്രോതുമിച്ഛാമി യത്നത:
നാരദൻ പറഞ്ഞു: അന്യന്റെ ഭൂമി തട്ടിപ്പറിക്കുന്നതു കൊണ്ടുണ്ടാവുന്ന പാപം, അപരന്റെ കിണർ സ്വന്തമാക്കൽ, അംബുവാചി ദിവസങ്ങളിൽ ഭൂമി ഖനനം ചെയ്യൽ, വെറുംനിലത്ത് ദീപാദികൾ വയ്ക്കുന്നത്, ഭൂമിയിൽ ശുക്ളം വീഴ്ത്തുക മുതലായ ഭൂമി സംബന്ധമായ പാതകങ്ങൾക്ക് എന്താണ് പ്രായശ്ചിത്തം? ഇനിയും അത്തരം പാപങ്ങൾ വേറെയുണ്ടെങ്കിൽ അവയും വിശദീകരിച്ചാലും. മാത്രമല്ല ഭൂദാനപുണ്യത്തെപ്പറ്റിയും അറിയാൻ എനിക്കാഗ്രഹമുണ്ട്.
ശ്രീ നാരായണൻ പറഞ്ഞു: സന്ധ്യാവന്ദനാദികൾ ചെയ്ത ബ്രാഹ്മണന് പന്ത്രണ്ടംഗുലമെങ്കിലും ഭൂമി ദാനം ചെയ്യുന്നവൻ കൈലാസത്തിൽ എത്തുമെന്ന് നിശ്ചയം. സസ്യസമ്പൂർണ്ണയാണാ മണ്ണെങ്കിൽ അതിലെത്ര ധൂളീകണങ്ങളുണ്ടോ അത്രയും കൊല്ലം സാധകന് വിഷ്ണുലോകത്തിൽ വസിക്കാനാവും. ധാന്യം, ഭൂമി, ഗ്രാമം എന്നിവയുടെ ദാനം ദാതാവിനെയും ദാനം സ്വീകരിച്ചവനേയും പാപവിമുക്തരാക്കും. അവർക്ക് ദേവീസാമീപ്യം ഉണ്ടാവും. ഭൂദാനത്തെ വാഴ്ത്തുന്ന ബന്ധുക്കൾക്കും വൈകുണ്ഡത്തിൽ ഇടം ലഭിക്കും.
എന്നാൽ ബ്രാഹ്മണന് ദാനംചെയ്ത ഭൂമി തിരികെ പിടിച്ചടക്കുകയോ ബ്രാഹ്മണന്റെ ഭൂമി മോഷ്ടിക്കുകയോ ചെയ്യുന്നവന് സൂര്യചന്ദ്രൻമാർ ഉള്ള കാലത്തോളം കാലസൂത്രമെന്ന നരകത്തിൽ കഴിയേണ്ടതായി വരും. ആരാണോ പശുക്കൾക്ക് മേയാനുള്ള ഭൂമി കൊത്തിക്കളച്ച് കൃഷികൾ ചെയ്യുന്നവന് നൂറു ദിവ്യവർഷങ്ങൾ കുംഭീപാകത്തിൽ വസിക്കേണ്ടിവരും. തൊഴുത്തും കുളവും നശിപ്പിച്ചു കൃഷി ചെയ്യുന്നവൻ അസിപത്രമെന്ന നരകത്തിൽ പതിന്നാല് ഇന്ദ്രൻമാരുടെ ആയുസ്സോളം കിടക്കേണ്ടി വരും. മറ്റുള്ളവർ കുഴിച്ച കിണറ്റിലിറങ്ങി കുളിക്കുന്നവൻ അതിൽനിന്ന് അഞ്ചുകൈ ചെളിയെങ്കിലും എടുത്തു കളഞ്ഞില്ലെങ്കിൽ അവന്റെ സ്നാനം വ്യർത്ഥം. നരകവാസം അവനുറപ്പാണ്.
കാമാർത്തനായ ഒരുവൻ ഭൂമിയിൽ രേതസ്സ് വീഴ്ത്തുന്നപക്ഷം അവന് ഭൂമിയിലെ മണൽത്തരികളുടെ എണ്ണമെത്രയോ അത്രയും വർഷം രൗരവം എന്ന നരകത്തിൽ വസിക്കേണ്ടിവരും. ഭൂമി രജസ്വലയായിരിക്കുന്ന അംബുവാചിദിനങ്ങളിൽ ഭൂമിയിൽ ജോലി ചെയ്യുന്നവന് കൃമിദംശനരകത്തിൽ ചതുർയുഗം കിടക്കേണ്ടതായി വരും.
മറ്റുള്ളവർ കുഴിച്ച പൊട്ടക്കിണറോ കുളമോ നന്നാക്കിയെടുത്ത് സ്വന്തമാക്കുന്നവൻ തപ്തകുണ്ഡത്തിൽ വീഴും. പതിന്നാല് ഇന്ദ്രൻമാരുടെ കാലം അവനവിടെ നരകിക്കും. എന്നാൽ അന്യന്റെ കുളത്തിലെ ചെളി വാരിക്കളഞ്ഞ് ശുദ്ധമാക്കുന്നവന് ഭൂമിയിലെ മൺതരികളുടെ എണ്ണത്തോളം കൊല്ലം ബ്രഹ്മലോകത്ത് ജീവിക്കാനാവും.
ഭൂവുടമയ്ക്ക് പിണ്ഡം നല്കാതെ അവിടെവച്ച് പിതാവിന്റെ ശ്രാദ്ധം നടത്തുന്നവൻ നരകത്തിൽ പോവുമെന്നു തീർച്ച. വെറുംനിലത്ത് ദീപം കത്തിച്ചു വയ്ക്കുന്നവൻ വരുന്ന ഏഴുജന്മങ്ങൾ അന്ധനായിത്തീരും. വെറുംനിലത്ത് ശംഖു വയ്ക്കുന്നവൻ വരുംജന്മങ്ങളിൽ കുഷ്ഠരോഗിയാവും. അതുപോലെ വൈരം, മാണിക്യം, മുത്ത്, സ്വർണ്ണം, രത്നം, എന്നിവ മണ്ണിൽ വയ്ക്കുന്നവനും ഏഴുജന്മം അന്ധത്വം വന്നു ചേരും. ശിവലിംഗം, ശിവപ്രതിമ, എന്നിവ നിലത്ത് വയ്ക്കുന്നവൻ കൃമികുണ്ഡനരകത്തിൽ നൂറു ജന്മം കഴിയും.
യന്ത്രം, ശംഖ്, സാളഗ്രാമം, പുഷ്പം, തീർത്ഥജലം, എന്നിവ നിലത്തിടുന്നവരും നരകവാസം അനുഭവിക്കും. ജപമാല, പൂമാല, ഗോരോചനം, കർപ്പൂരം, എന്നിവയെ നിലത്ത് വയ്ക്കുന്നതും ഒരുവനെ നരകവാസത്തിന് ഇടയാക്കും. അതുപോലെ തന്നെ ചന്ദനമുട്ടി, രുദ്രാക്ഷം,ദർഭ, പുസ്തകം, പൂണൂൽ, എന്നിവയെയും ഉചിതമായയിടങ്ങളിൽ വയ്ക്കാത്തവന് നരകവാസം ലഭിക്കും. ഇനിയൊരിക്കലും അവന് ബ്രാഹ്മണജന്മം ലഭിക്കുകയില്ല. ബ്രഹ്മമുടിക്കെട്ടുള്ള പൂണൂൽ എല്ലാവർക്കും പൂജ്യമാണ്.
യജ്ഞം കഴിഞ്ഞാൽ ആ സ്ഥലം പാൽകൊണ്ടു കഴുകാതിരിക്കുന്നതും നരകവാസത്തിനിടവരുത്തും. തപ്തകുണ്ഡത്തിൽ ഏഴുജന്മം അവൻ നരകിച്ചുകഴിയണ്ടിവരും. ഭൂകമ്പം ഉണ്ടാകുമ്പോഴും ഗ്രഹണകാലത്തും ഭൂമിയിൽ കിളയ്ക്കുന്നവൻ വരും ജന്മത്തിൽ അംഗഹീനനാവും.
എല്ലാവർക്കും ഭവനമായതിനാൽ ‘ഭൂമി’യെന്ന് ഈ ദേവി പ്രകീർത്തിതയാണ്. കശ്യപന്റെതാകയാൽ അവർ ‘കാശ്യപി’യും സ്ഥിരസ്വരൂപയാകയാൽ ഭൂമീദേവി ‘അചല’യുമാകുന്നു. അനന്തസ്വരൂപിണിയാകയാൽ അവൾ ‘അനന്ത’. എല്ലാ ജീവികളെയും ധരിക്കുന്നതിനാലവൾ ‘ധര’. പൃഥുവിന്റെ പുത്രിയാകയാൽ വിസ്തൃതയായ ഈ ദേവി ‘പ്രിഥ്വി’യുമാണ്.

No comments:
Post a Comment