ദിവസം 227. ശ്രീമദ് ദേവീഭാഗവതം. 9. 5. സരസ്വതീ സ്തോത്രം
വാഗ്ദേവതായാ: സ്തവനം ശ്രൂയതാം സർവ്വകാമദം
മഹാമുനിർ യാജ്ഞവല്ക്യോ യേന തുഷ്ടാവ സാ പുരാ
ഗുരു ശാപാച്ച സ മുനിർഹതവിദ്യോ ബഭൂവ ഹ
തദാ ജഗാമ ദു:ഖാർത്തോ രവി സ്ഥാനം സുപുണ്യദം
ശ്രീ നാരായണൻ പറഞ്ഞു: സർവ്വകാമങ്ങളെയും നിവൃത്തിക്കുന്ന വാഗ്ദേവതാ മഹാസ്തോത്രം ഇനി പറഞ്ഞുതരാം. പണ്ട് മഹർഷി യാജ്ഞവല്ക്യൻ വാണീദേവിയെ തപസ്സുചെയ്ത് സംപ്രീതയാക്കി. ഗുരുശാപം നിമിത്തം മഹർഷിയുടെ വിദ്യയെല്ലാം നശിച്ചപ്പോൾ അദ്ദേഹം പുണ്യപ്രദമായ രവിസ്ഥാനത്ത് പോയി സൂര്യദേവനെ തപസ്സു ചെയ്തു. ലോലാർക്കകുണ്ഡത്തിൽ വച്ച് സൂര്യൻ അദ്ദേഹത്തിനു പ്രത്യക്ഷനായി. മാമുനിയുടെ ഭക്തിയിൽ സംപ്രീതനായ സൂര്യൻ നഷ്ടപ്പെട്ട വേദവിദ്യകളെല്ലാം അദ്ദേഹത്തെ പഠിപ്പിച്ചു. എന്നിട്ട് “അങ്ങ് ഈ വിദ്യകൾ എപ്പോഴും സ്മൃതിയിൽ തെളിയാനായി വാഗ്ദേവതയെ സ്തുതിക്കുക” എന്ന് ഉപദേശിക്കുകയും ചെയ്തു. മുനി സൂര്യദേവനെ നമസ്ക്കരിച്ച ശേഷം ദേവിയെ സ്തുതിക്കാൻ തുടങ്ങി.
യാജ്ഞവല്ക്യൻ പറഞ്ഞു: “ജഗദംബികേ, ദേവീ, ഗുരുശാപം കൊണ്ടു് ഓർമ്മ നഷ്ടമായി കരയുന്ന എന്നിൽ കൃപ ചൊരിയണേ. എന്നിൽ പ്രസീദയായി നഷ്ടപ്പെട്ട ജ്ഞാനവും ഓർമശക്തിയും ശിഷ്യഗണങ്ങളും ഗ്രന്ഥരചനയ്ക്കുള്ള പ്രാപ്തിയും എനിക്ക് തിരികെ തന്നാലും. എന്നെയും അവിടുത്തെ ഒരുത്തമ ശിഷ്യനാക്കണം. വിവേകവും കാര്യചിന്തയും വീണ്ടും എന്നിൽ നിറച്ചാലും. സജ്ജനങ്ങളോടു് വേണ്ട രീതിയിൽ സംസാരിക്കാനും ചർച്ചകളിൽ തിളങ്ങാനും എനിക്കു സാധിക്കണം. അമ്മേ, വെറും ചാരത്തിൽ നിന്നും പുതുമുളയുണ്ടാക്കി അതിനെ മരമാക്കി മാറ്റാൻ അവിടുത്തേക്ക് നിഷ്പ്രയാസം സാധിക്കും.
ബ്രഹ്മസ്വരൂപയും പരംജ്യോതിയും സർവ്വവിദ്യാധിദേവിയുമായ അമ്മയെ ഞാനിതാ കുമ്പിടുന്നു. വിസർഗ്ഗം, അക്ഷരം, ബിന്ദു, മാത്ര, എന്നിവയുടെയെല്ലാം ആധാരഭൂതയായ ദേവീ, അവിടുത്തേയ്ക്ക് നമസ്കാരം. വ്യാഖ്യാനസ്വരൂപയായ ദേവി തന്നെയാണ് വ്യാഖ്യാധിഷ്ഠാനരൂപിണി. വിദ്വാനു പോലും അമ്മയുടെ കൃപ കൂടാതെ എണ്ണാനോ കാലഗണന ചെയ്യാനോ പോലും ആവില്ല. സ്മൃതിശക്തി, ജ്ഞാനശക്തി, ബുദ്ധിശക്തി എന്നിവക്കെല്ലാം ആധാരഭൂതയാണ് ദേവി. ഭ്രമസിദ്ധാന്തങ്ങൾ അമ്മയുടെ അധീനത്തിലാണ് വർത്തിക്കുന്നത്."
ഒരിക്കൽ സനൽക്കുമാരൻ ബ്രഹ്മദേവനോട് ആത്മജ്ഞാനത്തിനായി അഭ്യർത്ഥിച്ചു. പരമവിജ്ഞാനത്തിൽ അത്ര ഉറപ്പില്ലാത്തതുകൊണ്ടു് വിരിഞ്ചൻ ഒന്നും മിണ്ടാതെ നിന്നു. അപ്പോൾ പരംപൊരുളായ ശ്രീകൃഷ്ണൻ അവിടെയെത്തി ബ്രഹ്മാവിനോട് “പ്രജാപതേ അങ്ങ് വാണീദേവിയെ വാഴ്ത്തി ബ്രഹ്മസിദ്ധാന്തം മനസ്സിലാക്കിയാലും.” എന്ന് പറഞ്ഞു.
ശ്രീകൃഷ്ണൻ ഉപദേശിച്ചതുപോലെ ബ്രഹ്മാവ് ദേവിയെ സംപ്രീതയാക്കി. ദേവിയുടെ അനുഗ്രഹത്താൽ ബ്രഹ്മാവ് പുത്രന് ആത്മജ്ഞാനം നൽകി. ഭൂമീദേവി ഒരിക്കൽ ശേഷനോട് ഈ വിധം ജ്ഞാനാഭ്യർത്ഥന നടത്തിയപ്പോള്‍ അനന്തൻ ഏകാത്മകമായ ആത്മജ്ഞാനത്തെ വിവരിക്കാൻ അശക്തനായിരുന്നു. അപ്പോൾ കശ്യപന്റെ ഉപദേശപ്രകാരം ശേഷൻ വാണീദേവിയെ വാഴ്ത്തി പ്രീതിപ്പെടുത്തി. ദേവീവരപ്രസാദത്താൽ സകല മോഹങ്ങളെയും നശിപ്പിക്കുന്ന ജ്ഞാനപ്രകാശം ഭൂമിക്കു നൽകാൻ ശേഷന് കഴിഞ്ഞു.
ഒരിക്കൽ വ്യാസൻ വാല്മീകിയോട് പരമവിജ്ഞാനത്തെക്കുറിച്ച് ചോദിക്കവേ മുനി മൗനമവലംബിച്ചു ദേവീധ്യാനം ചെയ്ത് ജ്ഞാനം പകർന്നു നൽകാനുള്ള ശക്തിയാർജിച്ചു. മോഹനാശകരമായ പരമാർത്ഥം ഗ്രഹിച്ച വ്യാസൻ അങ്ങിനെ പുരാണകർത്താവും വേദം വ്യസിച്ചവനുമായി. പുഷ്ക്കരതീർത്ഥത്തിൽ ഇരുന്നൂറുകൊല്ലക്കാലം തപസ്സിരുന്ന വ്യാസൻ കവി ശ്രേഷ്ഠനായി.
ഒരിക്കൽ ഇന്ദ്രൻ പരമശിവനോടു് ആത്മജ്ഞാനം ഉപദേശിക്കാന്‍ അഭ്യർത്ഥിക്കുകയുണ്ടായി. പരമശിവനും ദേവീസ്മരണ ചെയ്ത് ഇന്ദ്രനുപദേശം നല്കി. ഒരിക്കൽ ഇന്ദ്രൻ ബൃഹസ്പതിയോട് ആത്മജ്ഞാനം ഉപദേശിക്കാൻ യാചിച്ചപ്പോൾ ഗീഷ്പതി ആയിരം കൊല്ലം ദേവിയെ തപസ്സുചെയ്താണ് സ്വയം തന്നിൽ അറിവുണർത്തിയത്. ദേവീ അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയും നിന്നെ ഇപ്പോഴും ധ്യാനിക്കുന്നു. നിന്നെ മനുക്കളും മനുഷ്യരും മുനിമാരും എന്നും പൂജിക്കുന്നു. ദേവാസുരൻമാരും നരൻമാരും ബ്രഹ്മാദികളുമെല്ലാം നിന്നെ പൂജിക്കുന്നുവെങ്കിലും ത്രിമൂർത്തികള്‍ക്കും ആയിരം തലയുള്ള അനന്തനും അങ്ങയെ വാഴ്ത്താൻ ശക്തി പോരാ. അപ്പോൾപ്പിന്നെ എന്റെ കാര്യം എന്നു പറയാനാണ്” എന്നു ഭഗവതിയെ വാഴ്ത്തി മുനി താഴെവീണു നമസ്ക്കരിച്ചു.
നിരാഹാരവ്രതത്തോടെ അദ്ദേഹം ധ്യാനനിമഗ്നനായി അവിടെത്തന്നെ നിന്നു. അപ്പോൾ പരമേശ്വരിയായ മഹാമായ യാജ്ഞവല്ക്യന് പ്രത്യക്ഷയായി. “സുകവീന്ദ്രനാകട്ടെ'' എന്ന് ഭഗവതി മുനിക്ക് അനുഗ്രഹം നൽകി.
യാജ്ഞവല്ക്യകൃതമായ ഈ സ്തുതി പഠിക്കുന്നവൻ വാഗ്മിയും കവിയും ബൃഹസ്പതിക്കു തുല്യം ബുദ്ധിമാനുമാകും. ഒരു കൊല്ലക്കാലം ഈ സ്തുതി നിത്യപാരായണം ചെയ്താൽ മഹാമൂർഖനും ദുർബുദ്ധിയും പോലും പണ്ഡിതനും കവിയുമായി മാറും.

No comments:
Post a Comment