ദിവസം 229. ശ്രീമദ് ദേവീഭാഗവതം. 9. 7. ശാപോദ്ധാര പ്രകാരം
ഇത്യുക്ത്വാ ജഗതാം നാഥോ വിരരാമ ച നാരദ
അതീവ രുരുദുർദേവ്യ: സമാലിംഗ്യ പരസ്പരം
താശ്ച സർവ്വാ: സമാലോക്യ ക്രമേണോചുസ്തദേശ്വരം
കമ്പിതാ: സാശ്രു നേത്രാശ്ച ശോകേന ച ഭയേന ച
ഭഗവാൻ ഇങ്ങിനെ പറഞ്ഞു വിരമിക്കവേ മൂന്നു ദേവിമാരും പരസ്പരം കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. അവർ ആകെ ദുഖിതരും ഭയചിത്തരുമായി ഓരോന്നു പറഞ്ഞു.
സരസ്വതി പറഞ്ഞു: “നാഥ, എനിക്ക് ശാപമോക്ഷമേകണേ. ജന്മം മുഴുവൻ അനുഭവിക്കേണ്ടതായ ഈ ശാപം ഞാനെങ്ങിനെ താങ്ങും? ഭർത്താവിനാൽ പരിത്യജിക്കപ്പെട്ട നാരി ജീവിച്ചിരുന്നിട്ട് എന്താണ് കാര്യം? എന്റെ ദേഹം ഞാനിതാ യോഗശക്തി കൊണ്ടു് ഉപേക്ഷിക്കാൻ പോവുന്നു. ഭഗവാനു മാത്രമേ എന്നെ രക്ഷിക്കാനാവൂ.”
ഗംഗ പറഞ്ഞു: “ഞാനെന്തു തെറ്റു ചെയ്തിട്ടാണ് എന്നെയങ്ങുപേക്ഷിക്കുന്നത്? ഞാനുമീ ദേഹം ത്യജിക്കാൻ പോവുന്നു. നിർദ്ദോഷിയായ എന്നെ മരണത്തിനു വിട്ടുകൊടുത്തതിന്റെ നരകശിക്ഷ സർവ്വേശ്വരനായാലും അനുഭവിച്ചു തന്നെ തീരണം.”
പത്മ പറഞ്ഞു: “സത്വസ്വരൂപനായ അങ്ങെന്തിനാണ് ഇങ്ങിനെ കോപിക്കുന്നത്? അങ്ങയുടെ ഭാര്യമാരോട് കരുണ കാട്ടണേ. ഏതായാലും ഞാൻ ഭാരതത്തിൽ പിറവിയെടുക്കാനിതാ പുറപ്പെടുന്നു. എനിക്കെത്ര കാലമാണവിടെ കഴിയേണ്ടി വരിക? അങ്ങയുടെ പാദങ്ങൾ ഇനിയും കാണാൻ ഞാൻ എത്രനാൾ കാത്തിരിക്കേണ്ടി വരും? എന്നിൽ മുങ്ങിക്കുളിച്ച് പാപങ്ങൾ നീക്കിയ സാധകർ ആ പാപങ്ങൾ മുഴുവൻ എന്നിലാണല്ലോ നിക്ഷേപിക്കുക? അവയെയെല്ലാം ഞാനെപ്പോൾ തരണം ചെയ്ത് നിന്റെ കാലടി പണിയും.? കലാംശം കൊണ്ടു് തുളസിയായും ധർമ്മധ്വജപുത്രിയായും എത്രനാൾ ഞാനവിടെ കഴിഞ്ഞാലാണ് അങ്ങയെ വീണ്ടും പ്രാപിക്കാനാവുക? ഞാൻ അങ്ങയുടെ അധിഷ്ഠാതൃദേവതയായ വൃക്ഷവുമാകാം. എങ്കിലും എന്നാണ് ഞാനാ അവസ്ഥയിൽ നിന്നും കരകയറുക?
വാണി ശപിച്ചതിനാൽ ഗംഗയും ഭാരതത്തിലേക്ക് പോകും. അപ്പോൾ അവൾക്ക് എന്നാണ് ശാപമുക്തി ലഭിക്കുക? അതുപോലെ ഗംഗയുടെ ശാപം മൂലം സരസ്വതിയും ഭാരതത്തിൽ പോയിട്ട് എപ്പോഴാണ് അങ്ങയുടെ പാദത്തിലേക്ക് മടങ്ങിയെത്തുക? അങ്ങവരോട് ബ്രഹ്മലോകത്തേയ്ക്കും കൈലാസത്തിലേയ്ക്കും പൊയ്ക്കൊള്ളാൻ പറഞ്ഞത് പിൻവലിക്കണം.”
ഇങ്ങിനെ പറഞ്ഞു കണ്ണീർ വാർത്ത് രമ ഭഗവാന്റെ പാദത്തിൽ നമസ്കരിച്ചു. തന്റെ ചികുരഭാരം ആ പദമലരുകളെ പൊതിഞ്ഞു. അപ്പോൾ ഭഗവാൻ ദേവിയെ പിടിച്ചെഴുന്നേൽപ്പിച്ച് കെട്ടിപ്പുണർന്നു.
ഭഗവാൻ പറഞ്ഞു: “നിന്റെ വാക്കും എന്റെ വാക്കും ഒരുപോലെ ഞാൻ പാലിക്കാം. അതിനുള്ള മാർഗ്ഗങ്ങൾ ഇനി ഞാൻ പറയാം. സരസ്വതി, കലാംശംകൊണ്ട് ഭൂമിയിൽ നദിയായും അർധാംശംകൊണ്ട് ബ്രഹ്മലോകത്തും പൂർണ്ണാംശം കൊണ്ട് എന്റെ ഗൃഹത്തിലും വാഴട്ടെ. ഗംഗയെ ഭഗീരഥൻ ഭൂലോകത്തേക്ക് കൊണ്ടു പോകുമെങ്കിലും ദേവിയുടെ പൂർണ്ണാംശം എന്റെ കൂടെയിരിക്കട്ടെ. ചന്ദ്രശേഖരന്റെ തിരുമുടിയിൽ ആ പവിത്ര അതിപാവനയായി നിലകൊള്ളട്ടെ. നീയിപ്പോൾ കലാംശത്തിന്റെ അംശമായി ഭാരതത്തിൽച്ചെന്ന് തുളസിച്ചെടിയും പത്മാവതീനദിയും ആയിത്തീരുക. കലിയുഗത്തിൽ അയ്യായിരംകൊല്ലം കഴിയുമ്പോൾ നിങ്ങൾക്ക് മോക്ഷമാകും. മൂന്നുനദികളും എന്നിലേക്ക് മടങ്ങുകയും ചെയ്യും. അല്ലയോ ദേവീ, ദേഹമെടുത്തവർക്കെല്ലാം ആപത്തു വരുന്നത് ആത്യന്തികമായി നന്മക്കായാണ്. മഹാന്മാര്‍ വിപത്തുക്കളെ അതിജീവിച്ചാണ് മഹത്വം കൈവരിക്കുന്നത്.
എന്റെ ഭക്തരും സാധകരും നിങ്ങളാകുന്ന നദികളില്‍ മുങ്ങിക്കുളിക്കുന്നതുകൊണ്ടു് നിങ്ങൾക്കും പാപമുക്തിയുണ്ടാവും. ഭൂമിയിലെ തീർത്ഥങ്ങൾ എന്റെ ഭക്തൻമാരുടെ പാദരേണുക്കൾ കൊണ്ടു് പവിത്രമായിത്തീരും. എന്റെ ഉപാസകരായ സാധകർ ഭാരതത്തിൽ വാഴുന്നത് ഭൂമിയെ പവിത്രയാക്കാനാണ്. എന്റെ ഭക്തർ അവരുടെ കാലുകൾ കഴുകുന്നയിടങ്ങൾ പുണ്യതീത്ഥാങ്ങളാകുന്നു.
ഗോവധം, ബ്രാഹ്മണവധം, സ്ത്രീവധം, ഗുരുനിന്ദ, തുടങ്ങിയ അതിഹീന പാപങ്ങൾക്കു പോലും പ്രതിവിധിയാണ് എന്റെ ഭക്തരുടെ ദർശനവും അവരുടെ സ്പർശനവും. ഏകാദശി നോൽക്കാത്തവനും സന്ധ്യാവന്ദനം മുടക്കിയവനും നിരീശ്വരവാദിയും കൊലപാതകിയും എന്റെ ഭക്തൻമാരെക്കണ്ടും അവരുടെ സ്പർശനം കൊണ്ടും ശുദ്ധരാവുന്നു. വാളു പിടിക്കുക, മഷി നോക്കുക, അലക്കു പണി ചെയ്യുക, യാചിക്കുക, കാളപ്പുറത്തേറി നടക്കുക എന്നിങ്ങിനെ ബ്രാഹ്മണോചിതമല്ലാത്ത കർമ്മങ്ങളിൽ ഏർപ്പെട്ട വിപ്രന്മാര്‍ പോലും എന്റെ ഭക്തരെക്കണ്ട് പരിശുദ്ധരാകുന്നു.
വിശ്വാസവഞ്ചകനും, മിത്രദ്രോഹിയും കള്ളസാക്ഷി പറയുന്നവനും കള്ളനും ഒക്കെ എന്റെ ഭക്തരെ തൊട്ടാൽ പാപമുക്തനാവും. അതുപോലെ ജാരനും, വേശ്യാഭർത്താവും, ദാസീപുത്രനും, മനുഷ്യദ്രോഹിയും പാപമുക്തി കിട്ടാൻ എന്റെ ഭക്തരെ സന്ധിച്ചാൽ മതി. ശൂദ്രൻമാരുടെ കുശിനിപ്പണി, കൂലിക്ക് വേണ്ടി യാഗപൂജാദികൾ, എന്നിവയിലേർപ്പെട്ട ബ്രാഹ്മണനും എന്റെ ഭക്തൻമാരാൽ ശുദ്ധരാവും. അച്ഛനമ്മമാർ, ഭാര്യ, സഹോദരങ്ങൾ, മക്കൾ, ബന്ധുക്കൾ, ഗുരുവിന്റെ കുടുംബം, അന്ധർ, ഭാര്യയുടെ ബന്ധുക്കൾ എന്നിവരെ സംരക്ഷിക്കാത്ത മഹാപാപിക്കുപോലും മുക്തികിട്ടാൻ എന്റെ ഭക്തരെ കണ്ടാൽ മതി. അരയാൽ വെട്ടിനശിപ്പിക്കുന്നവനും ഭക്തരെ നിന്ദിക്കുന്നവനും ശൂദ്രന്റെ അന്നം കഴിക്കുന്നവനും ഇങ്ങിനെ പരിശുദ്ധരാകാം. ദേവസ്വം, ബ്രഹ്മസ്വം എന്നിവയിൽ നിന്നു മോഷ്ടിക്കുന്നവനും, അരക്ക്, ഇരുമ്പ്, രസം എന്നിവ വില്ക്കുന്നവനും, മകളെ വില്ക്കുന്നവനും ശൂദ്രരുടെ ശവദാഹം നടത്തുന്ന ബ്രാഹ്മണനും എന്റെ ഭക്തരെ ദർശിച്ച് അവരുടെ സ്പർശനത്താൽ പവിത്രരാവും.”
മഹാലക്ഷ്മി പറഞ്ഞു: “മനുഷ്യാധമൻമാരെപ്പോലും പരിശുദ്ധരാക്കുവാൻ പോന്ന ഗുണഗണങ്ങൾ ഉള്ള അവിടുത്തെ ഭക്തരുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? ധൂർത്തരും ആത്മപ്രശംസകരും ഹരിഭക്തിയില്ലാത്തവരും, സാധുനിന്ദകരും ആരുടെ സ്പർശനത്തിലാണോ ഗുദ്ധരാവുന്നത് അവർ എങ്ങിനെയുള്ള ഭക്തരാണ്? പാദസ്പർശംകൊണ്ട് നദികളെ പുണ്യതീർത്ഥങ്ങളാക്കാൻ പോന്ന ആ ഭക്തൻമാരുടെ സാമീപ്യം ഭാരതത്തിലെ ജനങ്ങൾ കൊതിക്കുന്നു. അതൊരു ഭാഗ്യമാണെന്ന് അവർ കരുതുന്നു. തീർത്ഥങ്ങളും മൂർത്തികളും പാപികളെ ശുദ്ധീകരിക്കാൻ കാലമേറെയെടുക്കുമ്പോൾ വിഷ്ണുഭക്തർ ക്ഷണനേരം കൊണ്ട് പാപിയെ ശുദ്ധരാക്കുന്നു. അങ്ങിനെയുള്ള വിഷ്ണുഭക്തരുടെ ലക്ഷണവിശേഷങ്ങൾ പറഞ്ഞുതന്നാലും.”
ലക്ഷ്മീദേവിയുടെ അഭ്യർത്ഥന പ്രകാരം തന്റെ ഭക്തരെക്കുറിച്ചുള്ള നിഗൂഢതത്വം ഭഗവാൻ വിവരിച്ചു: “ദേവീ, ഭക്തലക്ഷണം ശ്രുതിപുരാണങ്ങളിൽ ഗൂഢമാക്കി വച്ചിട്ടുള്ളവയാണ്. അത് പുണ്യസ്വരൂപവും പാപഘ്നവും ഭുക്തിമുക്തിദായകവുമാണ്. അതിഗോപ്യവും സാരഗർഭവും ആയ ഈ കാര്യം ഒരിക്കലും മൂർഖരോട് പറയരുത്. നീയെന്റെ പ്രാണതുല്യയും പരിശുദ്ധയുമായതിനാൽ ഞാൻ നിന്നോടായി പറയുന്നതാണ്.
ഗുരുമുഖത്തുനിന്നും വിഷ്ണുമന്ത്രം കിട്ടാൻ ഭാഗ്യം ചെയ്തവനാണ് ശ്രേഷ്ഠനെന്ന് വേദങ്ങൾ പറയുന്നു. നൂറുതലമുറ മുൻപുള്ള പൂർവ്വികരെപ്പോലും മുക്തരാക്കാൻ പോന്നതാണ് അവന്റെ ജന്മം. സ്വർഗ്ഗത്തിലോ നരകത്തിലോ കഴിയുന്ന പ്രപിതാക്കൻമാരെ വിഷ്ണുപദത്തിലെത്തിക്കാൻ അവനു സാധിക്കും. എന്നോട് ഭക്തിയുള്ളവൻ എന്റെ ഗുണത്താൽ മുക്തനാവും. എന്റെ കഥകൾ അവനെ ആവേശഭരിതനാക്കും. അവ കേൾക്കെ അവൻ ആനന്ദക്കണ്ണീർ പൊഴിക്കും. അവന്റെ ശബ്ദം ഇടറും. എന്നെയാരാനും വാഴ്ത്തുന്നതു കേട്ടാൽ അവന് രോമാഞ്ചമുണ്ടാകും.
യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ അവൻ സേവനാനിരതനാവും. മുക്തിയോ സുഖമോ എന്റെ സാലോക്യമോ പ്രതീക്ഷിച്ചല്ല അവന്റെ പ്രവൃത്തികൾ. ഇന്ദ്രത്വം, മനുത്വം, സ്വർഗ്ഗവാസം ഇവയൊന്നും അവനെ സ്വാധീനിക്കുന്നില്ല. എന്നെപ്പറ്റിയുള്ള കഥകൾ പാടാനും പറയാനും ഉത്സാഹത്തോടെ അവൻ ഭാരതത്തിൽ ഉടനീളം സഞ്ചരിക്കും. അത്തരം ദുർലഭജന്മങ്ങൾ അവർ തൊടുന്ന മനുഷ്യരെയും തീർത്ഥങ്ങളെയും പരിശുദ്ധരാക്കും. ദേവീ, ഇവയാണ് എന്‍റെ ഭക്തലക്ഷണങ്ങള്‍.
ദേവിമാർ ഭവാന്റെ ആജ്ഞയനുസരിച്ച് വർത്തിക്കെ ഭഗവാൻ സ്വധാമത്തിൽ സസുഖം നിലകൊണ്ടു.

No comments:
Post a Comment