ദിവസം 225. ശ്രീമദ് ദേവീഭാഗവതം. 9. 3. ദേവതാസൃഷ്ടി
അഥ ഡിംഭേ ജലേ തിഷ്ഠൻ യാവദ്വൈ ബ്രഹ്മണോ വയ:
തതഃ സ കാലേ സഹസാ ദ്വിധാഭൂതാ ബഭൂവ ഹ
തന്മദ്ധ്യേ ശിശുരേകശ്ച ശതകോടിരവി പ്രഭ:
ക്ഷണം രോരൂയമാണശ്ച സ്തനാന്ധ: പീഡിത: ക്ഷുധാ
ശ്രീ നാരായണൻ തുടർന്നു: ഒരു ബ്രഹ്മായുസ്സ് കാലം ആ ഡിംഭം ജലത്തിൽ കിടന്നു. അത് കാലമായപ്പോൾ രണ്ടായിപ്പിളർന്നു. പിളർന്ന മാംസപിണ്ഡത്തിനു നടുക്കായി സൂര്യകോടി പ്രഭയോലുന്ന ഒരു ശിശു കിടക്കുന്നുണ്ടായിരുന്നു. മുലകുടിക്കാനുള്ള വിശപ്പോടെ ആ ശിശു ഉച്ചത്തിൽ കരഞ്ഞു. അച്ഛനമ്മമാർ ജലത്തിൽ ഉപേക്ഷിച്ച ആ കുഞ്ഞ് സ്വയം ബ്രഹ്മാണ്ഡകോടികളുടെ അധിപനാണെങ്കിലും തന്നെ രക്ഷിക്കാനാരുണ്ടു് എന്ന മട്ടിൽ മേല്പ്പോട്ടു നോക്കി.
മഹാവിരാട്ട് എന്നു പേരുള്ള ആ കുമാരൻ സ്ഥൂലഭാവത്തിൽ അതിബൃഹത്തും സൂക്ഷ്മ ഭാവത്തിൽ അണുസമാനനുമത്രേ. പരമാത്മാവായ ശ്രീകൃഷ്ണന്റെ ശക്തിയുടെ പതിനാറിൽ ഒരംശം ഈ കുമാരനായി അവതരിച്ചിരിക്കുന്നു. ജഗത്തിന്റെ ആധാരമായ വിഷ്ണുവും മൂലപ്രകൃതി സംഭൂതനുമാണ് ഈ കുമാരകൻ. ഇവന്റെയോരോ രോമകൂപങ്ങളിലും എണ്ണമറ്റ ബ്രഹ്മാണ്ഡങ്ങൾ നിലകൊള്ളുന്നു. അവയുടെ എണ്ണം സാക്ഷാൽ ശ്രീകൃഷ്ണനു പോലും എണ്ണി തിട്ടപ്പെടുത്താൻ ആവില്ല.
ഭൂമിയിലെ പൊടിപടലങ്ങളെ നമുക്ക് എണ്ണിയെടുക്കാൻ കഴിഞ്ഞേക്കാം എന്നാൽ ബ്രഹ്മാണ്ഡങ്ങൾ എത്രയെന്നു കണക്കാക്കുക അസാദ്ധ്യം. ഇവ ബ്രഹ്മലോകം മുതൽ പാതാളം വരെ വ്യാപരിച്ചു കിടക്കുന്നു. ഇവ ഓരോന്നിലും വെവ്വേറെ ബ്രഹ്മാവിഷ്ണു ശിവൻമാർ ഉണ്ടു്. അതുകൊണ്ടു് ആ ത്രിമൂർത്തികളുടെ എണ്ണവും തീർച്ചപ്പെടുത്താൻ കഴിയില്ല.
ബ്രഹ്മാണ്ഡങ്ങൾക്ക് ഏറ്റവും മുകളിലുള്ള വൈകുണ്ഡം ഈ ബ്രഹ്മാണ്ഡങ്ങളിൽ പെട്ടതല്ല. അതിനും മുകളിലാണ് അൻപതുകോടിയോജന വിസ്തൃതിയുള്ള ഗോലോകം. ഗോലോകം ശ്രീകൃഷ്ണനെപ്പോലെ നിത്യവും സനാതനവുമാണ്. ഭൂമിയിൽ ഏഴ് സമുദ്രങ്ങളും ദ്വീപുകളുമുണ്ട്. നാൽപ്പത്തിയൊൻപത് ഉപദ്വീപുകൾ കൂടാതെ അസംഖ്യം വനങ്ങളും പർവ്വതങ്ങളും ഇവിടെയുണ്ട്. ഭൂമിക്ക് മുകളിൽ ബ്രഹ്മലോകം ഉൾപ്പടെയുള്ള ഏഴ് സ്വർലോകങ്ങൾ. അതിനു കീഴെ പാതാളം വരെയുള്ള ഏഴ് അധോലോകങ്ങൾ. ഇവയെല്ലാം ചേർന്നാണ് ഒരു ബ്രഹ്മാണ്ഡം.
ഭൂമിക്ക് മുകളിൽ ഭുവർലോകം. അതിനു മുകളിൽ സ്വർലോകം പിന്നെ ക്രമത്തിൽ ജനലോകം, തപോലോകം, സത്യലോകം, ഒടുവിൽ ബ്രഹ്മലോകം. ചുട്ടുപഴുത്ത തങ്കത്തിന്റെ ശോഭയാണവിടെ എപ്പോഴും പ്രഭാസിക്കുന്നത്. എന്നാല്‍ ബ്രഹ്മാണ്ഡം അനിത്യമാണ്. വെറും നീർക്കുമിളകൾ പോലെയാണവ. അതിന്റെ അകവും പുറവുമെല്ലാം കൃത്രിമമാണ്. നിത്യവും നിജവുമായി വൈകുണ്ഡവും ഗോലോകവും മാത്രമേയുള്ളു.
വിരാട്ടിന്റെ രോമകൂപങ്ങൾ തോറും വിരാജിക്കുന്ന ബ്രഹ്മാണ്ഡങ്ങൾ എത്രയെന്നാർക്ക് എണ്ണിത്തീർക്കാൻ കഴിയും? ഓരോ ബ്രഹ്മാണ്ഡത്തിനും ബ്രഹ്മാവിഷ്ണു ശിവൻമാരും അവരുടെ പാർഷൻമാരുമുണ്ട്. ഓരോ ബ്രഹ്മാണ്ഡത്തിലും മുപ്പതു കോടി ദേവൻമാരുണ്ട്. അതുപോലെ ദിക്പാലകരും ഗ്രഹങ്ങളും നക്ഷത്രങ്ങളും അനവധിയുണ്ട്.
ഭൂമിയിൽ നാലുവർണ്ണത്തിലാണ് ജനങ്ങള്‍ ഉള്ളത്. താഴെ സർപ്പങ്ങളും അനേകം ചരാചരങ്ങളായ പ്രാണികളും ഉണ്ടു്. എന്നാൽ ഡിംഭം പിളർന്നവിടെ മുകളിലേക്ക് നോക്കിക്കിടന്ന ശിശു ഒന്നും തന്നെ കണ്ടില്ല. ബ്രഹ്മാണ്ഡങ്ങള്‍ ശൂന്യമായിരുന്നു. താനല്ലാതെ മറ്റൊന്നും അവിടെയില്ല. ചിന്താർത്തനായി വിശപ്പോടെ അവൻ കരഞ്ഞു. പെട്ടെന്നവനിൽ ജ്ഞാനമങ്കുരിച്ചു. അവനിൽ ശ്രീകൃഷ്ണസ്മരണ ഉണർന്നു. സനാതനമായ ബ്രഹ്മതേജസ് അവനു മുന്നിൽ പ്രത്യക്ഷനായി. കാർമേഘവർണ്ണൻ മഞ്ഞപ്പട്ടുടയാട ചാർത്തി കൈയിൽ ഓടക്കുഴലുമേന്തി പുഞ്ചിരിയോടെ നിന്നു. സ്വപിതാവിനെ കണ്ട് ആ ശിശു പുഞ്ചിരിച്ചു.
വരേശനായ ഭഗവാന്‍ അവനപ്പോൾ ഉചിതമായ വരങ്ങൾ നൽകി അനുഗ്രഹിച്ചു. 'കുഞ്ഞേ നീയെനിക്ക് തുല്യനായിത്തീരും. വിശപ്പും ദാഹവും നിന്നെ അലട്ടുകയില്ല. പ്രളയം വരുവോളം ബ്രഹ്മാണ്ഡങ്ങൾക്ക് എല്ലാം ആശ്രയമായി നീ നിഷ്കാമനും നിർഭയനുമായി വർത്തിക്കുക. ജരാമരണരോഗാദി ശോകങ്ങൾ നിന്നെ അലട്ടുകയില്ല.' കുഞ്ഞിന്റെ ചെവിയിൽ ഭഗവാന്‍ 'ഓം കൃഷ്ണായ സ്വാഹാ' എന്ന മന്ത്രം മൂന്നുവട്ടം ഉപദേശിച്ചു കൊടുത്തു. ഓങ്കാരം, കൃഷ്ണ ശബദം, വഹ്നിപത്നിയെ സ്മരിക്കുന്ന ‘സ്വാഹാ’ എന്നിവ ചേർന്നതാണീ സർവ്വവിഘ്നനിവാരകമായ ഷഡക്ഷരമന്ത്രം.
ഭഗവാൻ ശിശുവിനുള്ള ആഹാരവും നിർദ്ദേശിച്ചു. വൈഷ്ണവഭക്തർ നിവേദിക്കുന്ന വസ്തുക്കളിൽ പതിനാറിൽ ഒരംശം വിഷ്ണുവിനും ബാക്കി പതിനഞ്ചുഭാഗം മുഴുവൻ ഇവനുമുള്ളതാണ്. നിർഗ്ഗുണന്നും നിരാകാരനുമായ ഭഗവാന് നൈവേദ്യം കൊണ്ട് യാതൊരു പ്രയോജനവുമില്ല. ശ്രീകൃഷ്ണനായി നൽകുന്ന നിവേദ്യമൊക്കെ ലക്ഷ്മീമണാളനായ വിരാട്ടാണ് ഭുജിക്കുക.
ഇനിയെന്തുവരമാണ് വേണ്ടതെന്ന് കൃഷ്ണൻ ചോദിച്ചപ്പോൾ കുമാരൻ ഇങ്ങിനെ പറഞ്ഞു: “എന്റെ ആയുസ്സ് എത്രതന്നെ ചെറുതാണെങ്കിലും എത്രത്തോളം വലുതാണെങ്കിലും അക്കാലമത്രയും എന്‍റെയുള്ളില്‍ അങ്ങയുടെ പദകമലങ്ങളിൽ ഭക്തിയുണ്ടാവണം എന്നു മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു. നിന്നിൽ ഭക്തിയുള്ളവൻ ജീവൻമുക്തനാണ്. എന്നാല്‍ ഭക്തിരഹിതൻ ജീവിച്ചിരിക്കിലും മൃതസമാനനത്രേ. കൃഷ്ണഭക്തിയില്ലാത്തവന് ജപം, തപസ്സ്, ദീർഘായുസ്സ്, യജ്ഞം, പൂജ, വ്രതം, ഉപവാസം, തീർത്ഥാടനം, എന്നിവകൊണ്ടൊന്നും യാതൊരു ഫലമുണ്ടാവുകയില്ല. ആത്മാവിനെക്കുറിച്ച് അവനറിയുന്നില്ല. ദേഹത്ത് ആത്മാവുള്ളപ്പോൾ മാത്രമേ അതിനു ശക്തിയുടെ പിൻബലമുള്ളു. ആത്മാവ് വിട്ടുപോകുമ്പോൾ ശക്തി സർവ്വസ്വതന്ത്രയാകുന്നു. പരമാത്മാവ് അങ്ങുതന്നെയെന്ന് ഞാനറിയുന്നു. സർവ്വപ്രാണികൾക്കും ആത്മസ്വരൂപിയായി വർത്തിക്കുന്ന അവിടുന്ന് സനാതനബ്രഹ്മജ്യോതിസ്സ് തന്നെയാണ്.”
കുമാരന്റെ സ്തുതി കേട്ട് ഭഗവാൻ മധുരസ്വരത്തിൽ ഇങ്ങിനെ പറഞ്ഞു: “എന്നെപ്പോലെ നീയും ചിരകാലം ജീവിച്ചാലും. എത്ര ബ്രഹ്മാക്കൾ ഇല്ലാതായാലും നിനക്ക് നാശമുണ്ടാവുകയില്ല. ഓരോരോ വിശ്വത്തിലും വിരാട്ടായി വാഴുന്ന നിന്റെ നാഭീകമലത്തിൽ നിന്നും ബ്രഹ്മാവ് സൃഷ്ടികർമത്തിനു തയ്യാറായി ഉണ്ടായി വരും. ബ്രഹ്മാവിന്റെ നെറ്റിത്തടത്തിൽ നിന്നും പതിനൊന്നു രുദ്രൻമാരും പുറത്തുവരും. അവരാണ് സംഹാരശക്തികളായി വിരാജിക്കുക. വിശ്വത്തെ രക്ഷിക്കാനായി രുദ്രാംശസംഭവനായി വിഷ്ണുവും ജനിക്കും.
എന്നിൽ നിനക്ക് സദാ ഭക്തിയുണ്ടാവാൻ നിന്നെ ഞാൻ അനുഗ്രഹിക്കുന്നു. നിനക്ക് ധ്യാനാവസ്ഥയിൽ എന്റെ ദർശനവും ലഭിക്കും. എന്റെ വക്ഷസ്ഥലത്താണ് നിന്റെ മാതാവിന്റെ സ്ഥാനം. ആ കോമളാംഗിയും നിനക്ക് ദർശനം നൽകും. ഇപ്പോൾ ഞാൻ ഇവിടെ നിന്നു പോകുന്നു. നിനക്ക് മംഗളം ഭവിക്കട്ടെ.
ഇങ്ങിനെ അനുഗ്രഹം നൽകി മടങ്ങിയ ഭഗവാൻ ഗോലോകത്ത് ചെന്ന് സൃഷ്ടികർമ്മം ചെയ്യാൻ ബ്രഹ്മാവിനെയും സംഹാരത്തിനു തയ്യാറാവാൻ ശിവനെയും ആഹ്വാനം ചെയ്തു. “വിരാട്ടിന്റെ രോമകൂപങ്ങളിൽ നിന്നും ഉദ്ഭൂതരാകുന്ന അംശവിരാട്ടുകളുടെ നാഭികളില്‍ ഓരോ താമരകള്‍ വിരിഞ്ഞു നില്‍ക്കുന്നുണ്ട്. വിധാതാവേ, അങ്ങവയില്‍ വന്നു ജനിച്ചാലും. മഹാദേവാ അങ്ങ് പത്മസംഭവനായ ബ്രഹ്മാവിന്റെ ഫാലത്തിൽ കുടികൊണ്ട് ദീർഘതപസ്സാരംഭിക്കുക.”
ബ്രഹ്മാവും ശിവനും ഭഗവാനെ നമസ്കരിച്ചു വിടവാങ്ങി. ബ്രഹ്മാണ്ഡഗോളത്തിലുള്ള മഹാവിരാട്ടിന്റെ രോമകൂപങ്ങളിൽ നിന്നും ക്ഷുദ്രവിരാട്ടുകള്‍ ഉദ്ഭൂതരായി. ഓരോ രോമകൂപത്തിലും വിരാട്ടിലെ ഒരംശം ശ്യാമവർണ്ണനായ വിശ്വവ്യാപിയായി ജലതൽപ്പത്തിൽ ശയിക്കവേ അതിന്റെ പൊക്കിൾക്കൊടിയിൽ നിന്നും ബ്രഹ്മാവ് അവതരിച്ചു. ലക്ഷംയുഗത്തോളം കാലം ബ്രഹ്മാവ് ആ പത്മനാളത്തിന്റെ അറ്റം കണ്ടു പിടിക്കാനായി ശ്രമിച്ചു. എന്നിട്ടും അതിന്റെ അറ്റം കണ്ടെത്താൻ ബ്രഹ്മാവിന് കഴിഞ്ഞില്ല. ചിന്താകുലനായ ബ്രഹ്മാവ് ഭഗവാനെ ധ്യാനിച്ചു. കൃഷ്ണധ്യാനനിമഗ്നനായ ബ്രഹ്മദേവന് ദിവ്യദൃഷ്ടിയാൽ ബ്രഹ്മാണ്ഡഗോളത്തിൽ കിടക്കുന്ന ക്ഷുദ്രവിരാട്ടിനെ കാണാൻ സാധിച്ചു.
ജലശായിയായ ഭഗവാന്റെ രോമകൂപങ്ങളിൽ ഓരോന്നിലും ഓരോ ബ്രഹ്മാണ്ഡങ്ങളും ശ്രീകൃഷ്ണൻ ഗോപീഗോപൻമാരുമൊത്ത് വാഴുന്ന ഗോലോകവും ബ്രഹ്മാവ് കണ്ടു. അദ്ദേഹം ഭഗവാനെ സ്തുതിച്ച് അനുഗ്രഹം നേടി വരലാഭത്തോടെ സൃഷ്ടി ആരംഭിച്ചു. ആദ്യം ബ്രഹ്മാവിനുണ്ടായത് മാനസപുത്രൻമാരായ സനകാദികളാണ്. പിന്നീടു് ശിവാംശമായി പതിനൊന്ന് രുദ്രൻമാരും ജനിച്ചു. വിരാട്ടിന്റെ ഇടതുഭാഗത്ത് സംരക്ഷകനായ വിഷ്ണു അവതരിച്ചു. നാലുകരങ്ങളുള്ള വിഷ്ണു ശ്വേതദ്വീപിലാണ് വസിക്കുന്നത്.
അവിടെയാ പൊക്കിൾത്താമരയിൽ ഇരുന്നുകൊണ്ടു് ബ്രഹ്മാവ് സ്വർഗ്ഗനരകങ്ങളും ഭൂമിയും സൃഷ്ടിച്ചതു കൂടാതെ അവിടങ്ങളിലുള്ള സകല ചരാചരങ്ങളെയും സൃഷ്ടിച്ചു വിന്യസിച്ചു. വിരാട്ടിന്റെ ഓരോ രോമകൂപങ്ങളിലും ഓരോരോ ബ്രഹ്മാണ്ഡങ്ങൾ ഉണ്ടു്. അവയ്ക്കോരോന്നിനും ഓരോ അംശവിരാട്ടും ബ്രഹ്മാവിഷ്ണുരുദ്രൻമാരും ഉണ്ടു്.
നാരദരേ, മോക്ഷദായകമായ ശ്രീകൃഷ്ണമംഗളകീർത്തനം കേട്ടുവല്ലോ. ഇനിയും എന്താണറിയേണ്ടത്?

No comments:
Post a Comment