ദിവസം 289 ശ്രീമദ് ദേവീഭാഗവതം. 11-4. രുദ്രാക്ഷമാഹാത്മ്യം
ഏവം ഭൂതാനുഭാവോയം രുദ്രാക്ഷോ ഭവതാfനഘ
വർണ്ണിതോ മഹതാം പൂജ്യ: കാരണം തത്ര കിംവദ
ഏവമേവ പുരാ പൃഷ്ടോ ഭഗവാൻ ഗിരിശ: പ്രഭു:
ഷൺമുഖേന ച രുദ്രസ്തം യദുവാച ശൃണുഷ്വ തത്
നാരദൻ പറഞ്ഞു: രുദ്രാക്ഷം ഇത്ര മാഹാത്മ്യമുള്ളതാവാൻ എന്താണ് കാരണമെന്നു പറഞ്ഞു തന്നാലും പ്രഭോ.
ശ്രീ നാരായണൻ പറഞ്ഞു: പണ്ടീ ചോദ്യം ഷൺമുഖൻ പിതാവായ പരമശിവനോട് ചോദിക്കുകയുണ്ടായി. രുദ്രദേവൻ അതിനു മറുപടി പറഞ്ഞു: ഷൺമുഖാ ഞാൻ ആ കഥ ചുരുക്കിപ്പറയാം. പണ്ട് ത്രിപുരൻ എന്ന പേരുള്ള പരാക്രമശാലിയായ ഒരസുരൻ ഉണ്ടായിരുന്നു. ബ്രഹ്മാവിനെയും വിഷ്ണുവിനെയും അവൻ കീഴടക്കി. അപ്പോൾ ദേവവൃന്ദം എന്റെയടുക്കൽ വന്ന് സങ്കടമുണർത്തിച്ചു.
അപ്പോൾ ഞാൻ അഘോരമഹാശാസ്ത്രം സ്മരിച്ചു. സർവ്വദേവമയവും ദിവ്യവും ഘോരജ്വാലാസമന്വിതവുമാണ് ആ ശാസ്ത്രം. ത്രിപുരനെ ഇല്ലതാക്കി ദേവൻമാരെ സംരക്ഷിക്കാനായാണ് ഞാനാ മഹാശാസ്ത്രം ധ്യാനിച്ച് ആയിരം ദിവ്യവർഷങ്ങൾ തപസ്സു ചെയ്തത്. അത്രകാലം കണ്ണുതുറിച്ച് ധ്യാനത്തിലിരുന്ന എന്റെ കണ്ണിൽനിന്നും അശ്രുകണങ്ങൾ നിലത്ത് ഇറ്റുവീണു. അവിടെ വീണ കണ്ണീർക്കണങ്ങളിൽ നിന്നാണ് സർവ്വലോകഹിതത്തിനായി രുദ്രാക്ഷ മഹാവൃക്ഷങ്ങൾ ഉണ്ടായത്. അതെന്റെ സങ്കൽപ്പം തന്നെയായിരുന്നു.
രുദ്രാക്ഷങ്ങൾ മുപ്പത്തിയെട്ടുതരമാണ്. എന്റെ സൂര്യാക്ഷിയിൽനിന്നും പന്ത്രണ്ട് അഗ്നിവർണ്ണ രുദ്രാക്ഷങ്ങൾ ഉണ്ടായി. സോമനേത്രത്തിൽ നിന്നും പതിനാറ് വെളുത്ത രുദ്രാക്ഷങ്ങൾ ഉണ്ടായി. വഹ്നിനേത്രത്തിൽ നിന്നും പത്ത് രുദ്രാക്ഷങ്ങൾ ശ്യാമവർണ്ണത്തിലുണ്ടായി. വെളുത്ത രുദ്രാക്ഷം ബ്രാഹ്മണനും രക്തവർണ്ണത്തിലുള്ളവ ക്ഷത്രിയനും, മിശ്രവർണ്ണം വൈശ്യനും ശ്യാമവർണ്ണം ശൂദ്രനുമത്രേ.
ഒറ്റമുഖമുള്ള രുദ്രാക്ഷം സാക്ഷാൽ ശിവനാകുന്നു. ബ്രഹ്മഹത്യാപാപം പോലും അതില്ലാതാക്കും. രണ്ടു മുഖമുള്ളവ പാപനാശകരായ ദേവീദേവൻമാരാണ്. മൂന്നു മുഖമുള്ള രുദ്രാക്ഷം സ്ത്രീഹത്യാപാപത്തെപ്പോലും ഇല്ലാതാക്കുന്ന അഗ്നിയാകുന്നു. നാലുമുഖങ്ങളുള്ള രുദ്രാക്ഷം ബ്രഹ്മാവാണ്. നരഹത്യാപാപത്തെ പോക്കുന്നതാണത്. പഞ്ചമുഖരുദ്രാക്ഷം കാലാഗ്നിസന്നിഭനായ രുദ്രനാണ്. അഗമ്യഗമനം, അഭക്ഷ്യഭക്ഷണം, എന്നിവ കൊണ്ടുള്ള പാപം അതില്ലാതാക്കും. ആറ് മുഖങ്ങളുള്ള രുദ്രാക്ഷം ഷൺമുഖനായ കാർത്തികേയനാണ്. അത് വലത്തേ കയ്യിൽ ധരിക്കുന്നത് ബ്രഹ്മഹത്യാ പാപത്തെപ്പോലും ഇല്ലാതാക്കും. ഏഴ് മുഖമുള്ള രുദ്രാക്ഷം കാമദേവനാകുന്നു. സ്വർണ്ണമോഷണം പോലുള്ള പാപങ്ങൾ ഒഴിഞ്ഞു പോകാനത് സഹായിക്കും. എട്ടു മുഖമുള്ളത് സാക്ഷാൽ വിനായകനാണ്. ഭക്തിപൂർവ്വം അഷ്ടമുഖ രുദ്രാക്ഷം ധരിക്കുന്നവൻ മോഷണപാപങ്ങൾ, ഗുരു പത്നിയേയോ ദുഷ്ടകുല സ്ത്രീയേയോ തൊട്ടതിന്റെ പാപങ്ങള്‍ എന്നിവയിൽ നിന്നു മോചനം തേടുന്നു. ഒടുവിലവന് പരമപദം കൈവരും. നവമുഖ രുദ്രാക്ഷം ഇടതു കയ്യിലാണ് ധരിക്കേണ്ടത്. ഭൈരവൻ എന്ന പേരുള്ള ഈ രുദ്രാക്ഷം ധരിച്ചാൽ ഭുക്തിമുക്തികൾ സ്വായത്തമാക്കാം. അവൻ ബലത്തിൽ എനിക്ക് തുല്യനായിരിക്കും. എണ്ണമില്ലാത്ത ഭ്രൂണഹത്യ, ബ്രഹ്മഹത്യ എന്നിവ ചെയ്താലുള്ള പാപങ്ങളില്‍ നിന്നെല്ലാം അവനു മോചനവും കിട്ടും. പത്തു മുഖമുള്ള രുദ്രാക്ഷം സാക്ഷാൽ ജനാർദ്ദനനാണ്. ദുഷ്ടഗ്രഹങ്ങൾ, പിശാചുക്കൾ, വേതാളങ്ങൾ, ബ്രഹ്മരക്ഷസ്സ്, സർപ്പങ്ങൾ, എന്നിവയാലുള്ള ഭീതികൾ ഒഴിയാൻ ദശമുഖ രുദ്രാക്ഷം ധരിച്ചാൽ മതി.
ഏകാദശരുദ്രാക്ഷം പതിനൊന്ന് രുദ്രൻമാരെ പ്രതിനിധാനം ചെയ്യുന്നു. ശിഖയിലത് ധരിക്കുന്നവന് നൂറ് വാജപേയം, ആയിരം അശ്വമേധം, പതിനായിരം ഗോദാനം, ഇവ ചെയ്തത്ര പുണ്യം ലഭിക്കും. പന്ത്രണ്ട് മുഖമുള്ള രുദ്രാക്ഷം കാതിലിട്ടാൽ പന്ത്രണ്ട് ആദിത്യൻമാരും ആ മുഖത്ത് തെളിഞ്ഞു പ്രകാശിക്കും. ആദിത്യൻമാർ പ്രീതരായി അശ്വമേധം, ഗോമേധം, എന്നിവ ചെയ്താലുള്ള ഫലം അയാൾക്ക് നൽകും. ആധിവ്യാധികൾ അവനെ തീണ്ടുകയില്ല. അവനെ മൃഗങ്ങൾ കൊമ്പു കൊണ്ട് കുത്തി ഉപദ്രവിക്കില്ല. അവന് അമ്പു കൊള്ളുമെന്ന ഭയമുണ്ടാവില്ല. ഈശ്വരതുല്യം നിർഭയനും സുഖിയുമായി അവനു കഴിയാം. പലതരം ജീവികളെ കൊന്നതിന്റെ പാപം ഈ രുദ്രാക്ഷം ധരിച്ച് ഇല്ലാതാക്കാം.
ഒരുവന് പതിമൂന്ന് മുഖങ്ങളുള്ള രുദ്രാക്ഷം കിട്ടുന്ന പക്ഷം അവൻ കാർത്തികേയസമനാണ് . സർവ്വ കാമദങ്ങളും അവന് സ്വന്തമാവും. രസവും രസായനവും അവനുണ്ടാവും. മാതാപിതാക്കളെ കൊന്നതിന്റെയും ഭ്രാതൃ വധത്തിന്റെയും പാപം ഇല്ലാതാക്കാൻ ഈ രുദ്രാക്ഷത്തിനു ശക്തിയുണ്ട്. പതിന്നാലു മുഖമുള്ള രുദ്രാക്ഷം കിട്ടുന്നവൻ അത് സദാശിരസ്സിലണിയണം. അവൻ ശിവതുല്യനാണ്. അവൻ സർവ്വ ദേവാരാധ്യനായി പരമഗതി പൂകും.
ഇരുപത്തിയാറ് രുദ്രാക്ഷമണികൾ കോർത്ത് മുടിയിലും അൻപതെണ്ണമുള്ള മാല മാറിലും പതിനാറെണ്ണമുള്ളത് തോൾവളയായും പന്ത്രണ്ടെണ്ണമുള്ളത് കടകമായി കൈയിലും ധരിക്കുക. നൂറ്റെട്ട്, അൻപത്, അല്ലെങ്കിൽ ഇരുപത്തിയേഴ് രുദ്രാക്ഷമണികൾ കോർത്ത ജപമാലകൾ അണിയാനും ജപിക്കാനും ഉത്തമമാണ്. അതുകൊണ്ട് അനന്തമായ സദ്ഫലങ്ങൾ ലഭ്യമാണ്. നൂറ്റിയെട്ട് മണികൾ കോർത്ത് മാലയാക്കി ധരിക്കുന്നവന് അശ്വമേധയാഗഫലം ലഭിക്കും. അങ്ങിനെ ഒരുവനവന്റെ ഇരുപത്തിയൊന്ന് തലമുറകളെ സദ്ഗതിയിലേക്ക് നയിക്കാം. മാത്രമല്ല അവൻ ശിവലോകത്ത് പൂജിതനുമാവും.

No comments:
Post a Comment