ദിവസം 238. ശ്രീമദ് ദേവീഭാഗവതം 9.16. ലക്ഷ്മീ ജന്മം
ലക്ഷ്മീം തൗ സമാരാദ്ധ്യ ചോഗ്രേണ തപസാ മുനേ
വരമിഷ്ടം ച പ്രത്യേകം സമ്പ്രാപതുരഭീപ്സിതം
മഹാലക്ഷ്മീ വരേണൈവ തൗ പ്രഥ്വീശൗ ബഭൂവതു:
പുണ്യവന്തൗ പുത്രവന്തൗ ധർമ്മധ്വജകുശധ്വജൗ
ശ്രീ നാരായണൻ പറഞ്ഞു: ധർമ്മധ്വജനും കുശധ്വജനും ഉഗ്രതപസ്സു ചെയ്ത് ലക്ഷ്മീദേവിയെ സംപ്രീതയാക്കി അഭീഷ്ടവരങ്ങൾ നേടി. അവർ പുണ്യവാൻമാരായ രാജാക്കൻമാരായി. അവർക്ക് സുപുത്രഭാഗ്യവും കൈവന്നു. കുശധ്വജപത്നിയായ മാലാവതി ലക്ഷ്മീകലാംശമായ ഒരുത്തമപുത്രിയെ പ്രസവിച്ചു. പെറ്റുവീണ മാത്രയിൽ അവൾ സ്പഷ്ടമായി വേദധ്വനിമുഴക്കി സൂതികാഗ്രഹത്തിനു വെളിയിൽ വന്നു. 'വേദവതി' എന്ന് സജ്ജനങ്ങള്‍ അവളെ വിളിച്ചു.
ജനിച്ച ഉടനേ തന്നെ തപസ്സിനായി പുറപ്പെട്ട അവളെ ആരു തടഞ്ഞിട്ടും ഫലമുണ്ടായില്ല. നാരായണനിൽത്തന്നെ മനസ്സുറപ്പിച്ച വേദവതി ഒരു മന്വന്തരക്കാലം പുഷ്ക്കരത്തിൽ ഘോരതപസ്സു ചെയ്തു. കാലം ഏറിയപ്പോൾ ക്ഷീണിതയാകുന്നതിനു പകരം തപസ്സിനാൽ അവളുടെ യൗവനം കൂടുതൽ പുഷ്ടമാവുകയാണുണ്ടായത്. അപ്പോൾ അശരീരിയായി അവൾ ഇങ്ങിനെ കേട്ടു: 'ജന്മാന്തരത്തിൽ നിനക്ക് ഭർത്താവായി സാക്ഷാൽ ശ്രീഹരിയെത്തന്നെ ലഭിക്കും. ബ്രഹ്മാദികളും സുരൻമാരും ആരാധിക്കുന്ന പരംപുമാൻ നിനക്ക് നാഥനാവും'
ഈ വാക്കുകൾ കേട്ടു സന്തുഷ്ടയായ വേദവതി ഗന്ധമാദനപർവ്വതത്തിൽ അവളുടെ തപസ്സ് തുടർന്നു. ദീർഘകാലം അവിടെക്കഴിയവേ തന്റെ മുന്നിൽ രാക്ഷസേശനായ രാവണനെ അവൾ കണ്ടു. അതിഥിയെന്ന മര്യാദയിൽ ദൈത്യന് കാലു കഴുകാൻ ജലവും ആഹരിക്കാൻ പഴങ്ങളും അവൾ നല്കി. ആ തപസ്വിയുടെ അരികിലിരുന്ന് അയാൾ അതെല്ലാം ആസ്വദിച്ചു. എന്നിട്ട് ‘നീയാരാണ് സുന്ദരീ? ’, എന്നു ചോദിച്ചു. ദേവിയുടെ സൗന്ദര്യം അയാളെ കാമപീഡിതനാക്കി. തടിച്ച അരക്കെട്ടും ഉയർന്ന സ്തനങ്ങളും താമരപ്പൂ പോലുള്ള മുഖവും തൂമന്ദഹാസവും നിരയൊത്ത പല്ലുകളും അയാളെ മത്തനാക്കി. അവളെ തന്നിലേക്ക് അടുത്തു പിടിച്ചു ശൃംഗരിക്കാനായി തന്റെ കൈ കടന്നുപിടിച്ച ദൈത്യനെ കോപത്തോടെ ഒന്നു നോക്കിയപ്പോഴേക്ക് അയാൾ സ്തംഭിക്കപ്പെട്ടു. കൈകാലുകൾ അനക്കാനോ മിണ്ടാൻ പോലുമോ വയ്യാത്ത അവസ്ഥ.
ബുദ്ധിമാനായ രാവണൻ മനസാ ദേവിയെ സ്തുതിക്കാൻ തുടങ്ങി. ദേവീഭജനം ഏതുവിധേനെയും വൃഥാവിലാകാതിരിക്കാൻ വേണ്ടി മാത്രം ദേവിയാ സ്തുതികൾ സ്വീകരിച്ചു. എന്നാൽ 'എന്റെ ശക്തിയെന്തെന്ന് നീ കണ്ടുകൊള്ളൂ’ എന്നു പറഞ്ഞ് ദേവി സ്വദേഹം ഉപേക്ഷിച്ചു. ‘സകാമനായി എന്റെ ദേഹം സ്പർശിച്ച നീ ബന്ധുമിത്രാദികളോടെ നശിച്ചുപോകട്ടെ’ എന്നു ശപിക്കുകയും ചെയ്തു. ‘എന്താണ് ഞാനിപ്പോൾ ചെയ്തത്!’ എന്ന പശ്ചാത്താപത്തോടെ രാവണൻ വിലപിച്ചു. അവൻ ദേവിയുടെ ശരീരം ഗംഗയിൽ ഉപേക്ഷിച്ചു. കാലാന്തരത്തിൽ ജനകപുത്രി സീതയായി ജനിച്ചു വിഖ്യാതയായത് ഈ ദേവിയാണ്. രാവണന്റെ അവസാനം സീത കാരണമാണ് എന്നു പ്രസിദ്ധമാണല്ലോ.
പൂർവ്വജന്മതപസ്സിന്റെ ഫലമായി ദേവി ശ്രീരാമപത്നിയായി. തപസ്വികൾ ആരാധിക്കുന്ന രാമനുമായി ദീർഘകാലം രമിച്ചു കഴിയാൻ ദേവിക്ക് സാധിച്ചു. പൂർവ്വജന്മക്ലേശം ഓർമ്മയിൽ വരാതെ ആ ദുഃഖം അവൾക്കീ ജന്മത്തിൽ സൗഖ്യമായിത്തീർന്നു. പുതു യൗവനവും രാജകീയ ഭോഗങ്ങളും അവൾക്കു ലഭിച്ചു. രസികനും ശാന്തനും ദേവോത്തമനുമായ രാമൻ കാമദേവനു തുല്യം കോമളനുമായിരുന്നുവല്ലോ. മനസ്സിനിഷ്ടപ്പെട്ട വരനെ ലഭിക്കുക എന്നത് വലിയൊരു ഭാഗ്യം തന്നെയാണ്.
ആ സുഖവും അധികകാലം നീണ്ടുനിന്നില്ല. പിതാവിന്റെ വാക്ക് പാലിക്കാൻ ശ്രീരാമന് വനവാസം ചെയ്യേണ്ടി വന്നു. ഒരിക്കൽ ദക്ഷിണ സമുദ്രതീരത്ത് സീതാലക്ഷ്മണ സമേതം താമസിക്കുമ്പോൾ ശ്രീരാമൻ അഗ്നിദേവനെ സന്ധിക്കുകയുണ്ടായി. രാമന്റെ ദുഖം അഗ്നിയെയും ദുഖിതനാക്കി. അദ്ദേഹം പറഞ്ഞു: ‘അങ്ങയുടെ ഭാവിയെപ്പറ്റി പറഞ്ഞാൽ അതത്ര ശുഭകരമല്ല. സീതയെ നഷ്ടപ്പെടാൻ ഉള്ള സമയമടുത്തു. ദൈവനിശ്ചയം ആർക്കും തടുക്കാനാവില്ല. വിധിയെ മറികടക്കാൻ കഴിവുള്ള ആരുമില്ലല്ലോ. അതുകൊണ്ടു് അങ്ങിപ്പോൾ സീതയെ എന്റെ പക്കൽ ഏൽപ്പിച്ചാലും. അവളുടെ ഛായ നിന്റെ കൂടെയിരിക്കട്ടെ. അഗ്നിപരീക്ഷാസമയം വരുമ്പോൾ സീതയെ ഞാൻ തിരികെ ഏൽപ്പിക്കാം. ദേവൻമാരുടെ ആജ്ഞയനുസരിച്ച് അങ്ങയെ സഹായിക്കാനാണ് ഇപ്പോൾ ഞാൻ വന്നത്.’
ശ്രീരാമൻ ലക്ഷ്മണനെപ്പോലും അറിയിക്കാതെ അഗ്നിയുടെ നിർദ്ദേശം സ്വീകരിച്ചു. ഇക്കാര്യം ഗോപ്യമായി വയ്ക്കാൻ തീരുമാനിച്ച് സീതയ്ക്ക് തുല്യം ആകാരഗുണങ്ങൾ ഉള്ള ഛായാസീതയെ രാമൻ സ്വീകരിച്ചു. ലക്ഷ്മണൻ പോലും ഈ വിവരമറിഞ്ഞില്ല. വനവാസകാലത്ത് പൊൻമാനെ പിടിച്ചു നൽകാൻ കാന്തനെ പ്രേരിപ്പിച്ചത് മായാ സീതയാണ്. സീതയെ രക്ഷിക്കാൻ ലക്ഷ്മണനെ ചുമതലപ്പെടുത്തി രാമൻ മാനെപ്പിടിക്കാൻ കാടകം പൂകി. അമ്പുകൊണ്ടു് മരിക്കാറായപ്പോൾ മായപ്പൊൻമാൻ തന്റെ മാരീചനെന്ന രാക്ഷസഭാവത്തിൽ പ്രത്യക്ഷനായി. 'ഹാ ലക്ഷ്മണാ' എന്ന് രാമശബ്ദത്തിൽ വിലപിച്ച ഒച്ച കേട്ട് സീത ലക്ഷ്മണനെ കാട്ടിലേക്ക് പറഞ്ഞയച്ചു. മാരീചനാകട്ടെ മരണത്തിനു മുൻപ് ഭഗവദ്ദർശനം കിട്ടി വൈകുണ്ഠഗമനം ചെയ്തു. അവിടെ അയാള്‍ ദ്വാരപാലകൻമാരുടെ കിങ്കരനായി.
രാമലക്ഷ്മണൻമാർ ആശ്രമത്തിൽ ഇല്ലാത്ത തക്കം നോക്കി രാവണൻ സീതയെ കട്ടുകൊണ്ടു പോയി. വനത്തിൽ ലക്ഷ്മണനെക്കണ്ട് രാമൻ സീതയുടെ സുരക്ഷയോർത്ത് വിഷമിച്ചു. രണ്ടാളും ആശ്രമത്തിൽ തിരികെ ചെന്നപ്പോൾ സീതയെ കാണാനില്ല. രാമൻ ദുഖിതനായി മൂർച്ഛിച്ച് വീണു. ബോധമുണർന്നപ്പോൾ അവർ സീതാന്യോഷണം തുടങ്ങി. കുറെക്കാലം കഴിഞ്ഞ് ഗോദാവരീതീരത്തു വച്ച് സീതാസംബന്ധിയായ വിവരങ്ങള്‍ ലഭിച്ചതനുസരിച്ച് വാനരപ്പടയുടെ സഹായത്തോടെ രാമൻ ലങ്കയിലേക്ക് ഒരു പാലം പണിതു. ലങ്കയിൽ പോയി രാവണാദികളെ നിശ്ശേഷം കൊന്നൊടുക്കി രാമൻ ധർമ്മ പരിപാലനം നടത്തി.
യുദ്ധം കഴിഞ്ഞ് സീതയെ അഗ്നിപരീക്ഷയ്ക്ക് വിധേയയാക്കി. അഗ്നിദേവൻ യഥാർത്ഥ ജാനകിയെ രാമന് തിരികെയേൽപ്പിച്ചു. അപ്പോൾ മായാസീത 'ഇനി ഞാനെന്താണ് ചെയ്യേണ്ടത്?' എന്ന് സമാദരപൂർവ്വം രാമനോടാരാഞ്ഞു.
ശ്രീരാമൻ പറഞ്ഞു: ‘നീ പുഷ്ക്കരത്തിൽ തപസ്സിനായി പോവുക. അവിടുത്തെ തപസ്സുകൊണ്ട് നിനക്ക് സ്വർഗ്ഗലക്ഷ്മിയായി മാറാൻ കഴിയും മൂന്നു ലക്ഷം ദിവ്യവർഷങ്ങൾ അവളവിടെ തപസ്സു ചെയ്തു സ്വർഗ്ഗലക്ഷ്മിയായി. ആ ഛായാസീതയാണ് ദീർഘമായ തപസ്സിന്റെ ഫലമായി ദ്രുപദരാജാവിന്റെ യജ്ഞകുണ്ഡത്തിൽ നിന്നും ഉദ്ഗമിച്ച് ദ്രൗപദിയായി ഒടുവിൽ പാഞ്ചാലിയായത്. പഞ്ചപാണ്ഡവരുടെ പത്നിയായി ആ സതീരത്നം.
കൃതയുഗത്തിലെ വേദവതി ത്രേതായുഗത്തിൽ രാമപത്നി സീതയായി. ദ്വാപരയുഗത്തിൽ ദ്രൗപദീദേവിയായത് ഛായാസീതയാണ്. മൂന്നുയുഗങ്ങളിലും വിരാജിക്കുന്ന അവൾ ‘ത്രിഹായനി’ എന്ന പേരിൽ അറിയപ്പെടുന്നു.
നാരദൻ ചോദിച്ചു: മഹാമുനേ ദ്രൗപദിക്ക് അഞ്ചു ഭർത്താക്കൻമാർ ഉണ്ടാവാൻ എന്താണ് കാരണം?
ശ്രീ നാരായണൻ പറഞ്ഞു: ലങ്കയിൽ യുദ്ധാനന്തരം യഥാർത്ഥ സീതാദേവി ശ്രീരാമനുമായി ഒന്നു ചേർന്നു. അപ്പോൾ ഛായാസീത ചിന്താകുലയായി. രാമന്റെയും അഗ്നിയുടെയും നിർദ്ദേശപ്രകാരം അവൾ തീവ്രതപസ്സിൽ ഏർപ്പെട്ട് ശങ്കരനെ ഉപാസിക്കാൻ തുടങ്ങി. കാമാതുരയായിരുന്ന അവൾ ഒരു ഭർത്താവിനെ കിട്ടാനായി പ്രാർത്ഥിച്ചു. അഞ്ചു പ്രാവശ്യം ‘എനിക്കൊരു ഭർത്താവിനെ കിട്ടേണമേ’ എന്ന പ്രാർത്ഥിച്ചതു കേട്ടിട്ട് മഹാരസികനായ ശംഭു 'നിനക്ക് അഞ്ചു ഭർത്താക്കൻമാർ ഉണ്ടാവട്ടെ’ എന്ന് അനുഗ്രഹിച്ചു. അങ്ങിനെയാണവൾ പാണ്ഡവർ അഞ്ചാൾക്കും പത്നിയായത്.
ഈ നമ്മുടെ കഥയിലേക്ക് വരാം. രാമൻ മൈഥിലിയെ തിരികെ നേടി ലങ്കയിൽ വിഭീഷണനെ അവിടുത്തെ ഭരണഭാരമേല്പിച്ചു നാട്ടിലേക്ക് മടങ്ങി രാജ്യഭാരം ഏറ്റെടുത്തു. പതിനോരായിരം കൊല്ലം ഭാരതവർഷത്തെ ദരിച്ചു' രാമരാജ്യ’മാക്കി. ഒടുവിൽ വൈകുണ്ഠമണഞ്ഞു. കമലാംശയായ വേദവതി ലക്ഷ്മിയിൽത്തന്നെ ലയിച്ചു. നാലുവേദങ്ങളും സദാ സരൂപം സമഞ്ജസമായി നിലകൊണ്ടിരുന്ന വേദവതിയുടെ പാപനാശകരമായ ഈ പുണ്യകഥ ഞാൻ അങ്ങേയ്ക്കായി പറഞ്ഞു തന്നു.
ഇനി ഞാൻ ധർമ്മധ്വജപുത്രിയുടെ കഥ പറയാം.

No comments:
Post a Comment