ദിവസം 236. ശ്രീമദ് ദേവീഭാഗവതം. 9.14. ഗംഗാ വിവാഹം
ലക്ഷ്മീ സരസ്വതീ ഗംഗാ തുളസീ വിശ്വ പാവനീ
ഏതാ നാരായണ സ്യൈവ ചതസ്രശ്ച പ്രിയാ ഇതി
ഗംഗാ ജഗാമ വൈകുണ്ഠമിദമേവ ശ്രുതം മയാ
കഥം സാ തസ്യ പത്നീ ച ബഭൂവേതി ച ന ശ്രുതം.
നാരദൻ പറഞ്ഞു: നാരായണന്റെ പ്രിയ പത്നിമാരായി ലക്ഷ്മി, സരസ്വതി, ഗംഗ, തുളസി എന്നിവരാണെന്ന് പ്രസിദ്ധമാണ്. ഗംഗ വൈകുണ്ഠത്തിലേക്ക് പോയി എന്നു ഞാൻ കേട്ടിട്ടുണ്ടെങ്കിലും ദേവി ഭഗവാന്റെ പത്നിയായത് എങ്ങിനെയെന്നുകൂടി പറഞ്ഞു തന്നാലും.
ശ്രീ നാരായണൻ പറഞ്ഞു: ഗംഗാദേവി വൈകുണ്ഠത്തിൽ എത്തിയ ഉടനേ തന്നെ പിതാമഹനായ ബ്രഹ്മാവും അവിടെയെത്തി. അവർ രണ്ടാളും ഭഗവാനെ നമസ്കരിച്ചു. ബ്രഹ്മാവ് പറഞ്ഞു: രാധാകൃഷ്ണൻമാരുടെ അംഗങ്ങളിൽ നിന്നും സംജാതയായ ദ്രവരൂപിണിയായ ഗംഗ നവയൗവനയുക്തയും സൗന്ദര്യ സൗശീല്യങ്ങളുടെ ഇരിപ്പിടവുമാണ്. കൃഷ്ണസംഭൂതയും സത്വസ്വരൂപിണിയുമായ ഇവൾ കൃഷ്ണനൊഴികെ ആരെയും ഭർത്താവായി സ്വീകരിക്കുകയില്ല. എന്നാൽ അത്യന്തം തേജസ്വിനിയായ രാധ ഗംഗയെ കുടിച്ചു വറ്റിക്കാൻ തുടങ്ങി. ഭയപ്പാടോടെ ഗംഗ ഭഗവാന്റെ കാൽത്തളിരിൽ പോയി ഒളിച്ചു. അതോടെ ഗോലാകമാകെ ഉണ്ടങ്ങി വരണ്ടു.
സർവ്വാന്തര്യാമിയായ ഭഗവാൻ എല്ലാവരുടെയും ആഗ്രഹമനുസരിച്ച് തന്റെ കാലിന്റെ പെരുവിരൽ നഖാഗ്രത്തിൽ നിന്നും ഗംഗയെ പുറത്തേക്ക് ഒഴുക്കിവിട്ടു. അപ്പോള്‍ ഇവൾക്ക് ഞാൻ രാധാമന്ത്രം ഉപദേശിച്ചു നൽകി. ബ്രഹ്മാണ്ഡത്തിൽ ജലം നിറഞ്ഞു. രാധയെയും രാധേശനായ ഭഗവാനെയും നമസ്കരിച്ച് ഞാൻ അങ്ങയെ കാണാൻ വന്നിരിക്കുകയാണിപ്പോൾ. അങ്ങീ സുന്ദരിയെ സ്വീകരിച്ചാലും. അങ്ങ് മറ്റാരേക്കാളും രസികനാണ്. ഇവളും അതിരസിക തന്നെ. പുരുഷരത്നമായ ഭഗവാനും നാരീരത്നമായ ഗംഗയും തമ്മിൽ ചേരേണ്ടതാണ്. വിദഗ്ധന് ചേരുന്നത് വിദഗ്ധയാണ്. സ്വയം വന്നുചേർന്ന കന്യകയെ സ്വീകരിക്കുന്നത് പുരുഷധർമ്മവുമാണ്. അതനുഷ്ഠിക്കാത്തവനെ ലക്ഷ്മീദേവി പോലും കൈവിടും. ജ്ഞാനമുള്ളവൻ ഒരു നാരിയെ അപമാനിക്കുകയില്ല.
പുരുഷൻ നാരീസംഭൂതനാണ്. നാരികൾ പ്രകൃതിയുടെ അംശങ്ങളുമാണ്. അതുകൊണ്ടു് നാരികളെ ആരും അപമാനിക്കരുത്. അങ്ങ് നിർഗ്ഗുണനും പ്രകൃതിക്ക് അതീതനുമാണെങ്കിലും അങ്ങ് പ്രകൃതിക്കും നാഥനാണ്. പരിപൂർണ്ണനായ കൃഷ്ണന്റെ അർദ്ധാംഗം ദ്വിഭുജനായ ശ്രീകൃഷ്ണനാണ്. കൃഷ്ണന്റെ മറ്റേ പകുതി ചതുർഭുജനായ വിഷ്ണുവുമാണ്. രാധയാണെങ്കിൽ കൃഷ്ണന്റെ വാമഭാഗത്ത് നിന്നും ഉണ്ടായവളാണ്. ആ രാധയുടെ വലതു ഭാഗം രാധയും ഇടതു ഭാഗം ലക്ഷ്മിയുമാകുന്നു. കൃഷ്ണനും നാരായണനും അഭിന്നരത്രേ. അങ്ങയുടെ അംഗജാതയായ ഇവൾ അങ്ങയെ വരിക്കുന്നത് പരമപുരുഷൻ പ്രകൃതിയോട് ചേർന്നിരിക്കുന്നതുപോലെയാണ്. സ്ത്രീ പുരുഷൻമാർ ശിവശക്തികൾ എന്ന പോലെ ഏകാംഗരാണ്.
ഇത്രയും പറഞ്ഞ് ബ്രഹ്മാവ് അവിടെ നിന്നും മടങ്ങി. ഭഗവാൻ ഗംഗയെ ഗന്ധർവ്വവിധിയനുസരിച്ച് പൂവും ചന്ദനവും വച്ച് പാണിഗ്രഹണം ചെയ്തു. ഭഗവാൻ അങ്ങിനെ ഗംഗയുമായി രമിച്ചു വിഹരിച്ചു. അതിനു ശേഷമാണ് ശാപം കിട്ടിയ ഗംഗ ഭൂമിയിൽ വന്നു പതിച്ചത്. വിഷ്ണുപദത്തിൽ നിന്നും ഉദ്ഭവിക്കയാൽ ഗംഗയ്ക്ക് വിഷ്ണുപദി എന്ന പേരുമുണ്ടായി. ഒടുവിൽ ദേവി വൈകുണ്ഠത്തിൽ മടങ്ങിയെത്തി. നവസംഗമലീലയിൽ ഗംഗാദേവി ഭഗവാനുമായി രമിച്ചു മൂർച്ഛിച്ചു. അതു കണ്ട് വാണീദേവി ഏറെ വിഷമിച്ചു. സരസ്വതിക്ക് ഗംഗയോട് അസൂയയുണ്ടായിരുന്നുവെങ്കിലും തിരിച്ച് അങ്ങിനെയായിരുന്നില്ല. എങ്കിലും ഒടുവിൽ വിഷ്ണുപ്രിയയായ ഗംഗ സരസ്വതിയെ ശപിച്ച് ഭാരതത്തിലേക്കയച്ചു.
മഹാവിഷ്ണുവിന് ആദ്യം മൂന്നു പത്നിമാരായിരുന്നു. പിന്നീട് തുളസീദേവിയും ചേർന്ന് ഭഗവാന് ഭാര്യമാര്‍ നാലായി.

No comments:
Post a Comment