ദിവസം 235. ശ്രീമദ് ദേവീഭാഗവതം. 9.13. ഗംഗോപാഖ്യാനം
കലേ പഞ്ച സഹസ്രാബ്ദേ സമതീതേ സുരേശ്വര
ക്വ ഗതാ സാ മഹാഭാഗ തന്മേ വ്യാഖ്യാതുമർഹസി
ഭാരതം ഭാരതീ ശാപാത്സമാഗത്യേശ്വരേച്ഛയാ
ജഗാമ തത്ര വൈകുണ്ഠേ ശാപാന്തേ പുനരേവ സാ
നാരദൻ ചോദിച്ചു. സുരേശ്വരാ, കലിവർഷം അയ്യായിരം കഴിഞ്ഞപ്പോൾ മഹാഭാഗയായ ഗംഗ എങ്ങോട്ടാണ് പോയത്?
ഈശ്വരേഛയാല്‍ ഭാരതത്തില്‍ വന്നു കലാംശയായി പിറന്ന ഗംഗ ഒടുവിൽ വൈകുണ്ഠത്തിലേയ്ക്ക് തന്നെ തിരിച്ചു പോയി. അതുപോലെ സരസ്വതിയും പത്മാവതിയും ഭൂവാസം കഴിഞ്ഞ് വൈകുണ്ഠത്തിൽ തിരികെയെത്തി. വേദപ്രകാരം ഭഗവദ് പത്നിമാർ ഈ മൂന്നുപേരും പിന്നെ തുളസീദേവിയുമാണ്.
നാരദൻ പറഞ്ഞു: ഭഗവാൻ ഹരിയുടെ പാദങ്ങളിൽ നിന്നും ഉദ്ഭൂതയായ ഗംഗ ബ്രഹ്മാവിന്റെ കമണ്ഡലുവിൽ എത്തി. എന്നാലവള്‍ പിന്നീട് ശങ്കരപത്നിയുമായി എന്നു കേട്ടിരിക്കുന്നു. അതിന്റെ കഥ കൂടി വിസ്തരിച്ചാലും പ്രഭോ.
നാരായണൻ തുടർന്നു: ഗോലോകത്ത് രാധാകൃഷ്ണൻമാരിൽ നിന്നും അവരുടെ അംശമായാണല്ലോ ഗംഗ പിറവിയെടുത്തത്. അതീവസുന്ദരിയായ ഗംഗ ജലത്തിന്റെ അധിഷ്ഠാനദേവതയാണ്. സർവ്വാഭരണവിഭൂഷിതയും സദാ നവയൗവനസമ്പന്നയുമാണ് ഗംഗാദേവി. തനിത്തങ്കനിറം. ശരത്കാല മധ്യാഹ്നത്തിൽ വിടർന്നുല്ലസിക്കുന്ന താമരപോലുള്ള മുഖത്ത് സദാ പുഞ്ചിരി കളിയാടുന്നു. ശുദ്ധസത്വത്തിന്റെ വെണ്മയാണവൾക്ക്. തടിച്ചുറച്ച അരക്കെട്ടും അഴകാർന്ന ജഘനവും. തിങ്ങിവിങ്ങിയ അഴകുറ്റ കുചദ്വയങ്ങളും. കമനീയമായ കടക്കണ്ണുകള്‍കൊണ്ടുള്ള നോട്ടങ്ങൾ. മാലതീ മാലയണിഞ്ഞ മുടിക്കെട്ട്. അർദ്ധചന്ദ്രാകൃതിയിൽ ചന്ദനക്കുറി. കസ്തൂരി ചേർത്ത പത്തിക്കൂറ് വരച്ച കവിൾത്തടങ്ങള്‍. ഉച്ചമലരിപ്പൂപോലെ ചുവന്ന ചുണ്ടുകൾ. തളിർമാതളവിത്തിനൊക്കുന്ന പല്ലുകൾ. ഞൊറിഞ്ഞുടുത്ത വഹ്നിശുദ്ധമായ പുടവ.
ലജ്ജാവതിയും എന്നാൽ സകാമയുമായി അവർ കൃഷ്ണറെ സമീപം വസ്ത്രാഞ്ചലം കൊണ്ടു് മുഖം തെല്ലുമറച്ച് ഭഗവാന്റെ മുഖകമലത്തിലേക്ക് തന്നെ നോക്കിനിന്നു. ആ കോമളരൂപത്തെ കണ്ണുകൾ കൊണ്ട് പീലിയുഴിഞ്ഞ് സംഗലോലയായി അവളവിടെ നിലകൊണ്ടു. ഇതുകണ്ടു കൊണ്ടു് ഗോലോകത്തിന്‍റെ റാണി രാധാദേവി അങ്ങോട്ടു വന്നു. അവൾക്ക് കൂട്ടായി മുപ്പതുകോടി രാധികമാരുമുണ്ട്. ഗജേന്ദ്രനെപ്പോലെ മദഗാമിനിയായ രാധയുടെ മുഖം കോടിചന്ദ്രപ്രഭയുള്ളതാണെങ്കിലും കോപംകൊണ്ട് തുടുത്തിരുന്നു. അമൂല്യ രത്നങ്ങൾ അണിഞ്ഞും അഗ്നിപ്രഭയോലുന്ന ഉടയാടയണിഞ്ഞും വരുന്ന അവൾ നടക്കുമ്പോൾ ഓരോ പദം വയ്ക്കാനും ഓരോരോ പുതുചെന്താമരകൾ നിലത്തു വിടരുന്നുണ്ടായിരുന്നു. ദിവ്യരത്നവിമാനത്തിൽനിന്നുമിറങ്ങിയ രാധയെ പരിചരിക്കാൻ മഹർഷിമാർ വെഞ്ചാമരവുമെടുത്ത് തയ്യാറായി നിന്നു. കസ്തൂരിചന്ദനത്തൊടുകുറി ചാർത്തി സീമന്തരേഖയിൽ ദീപശിഖപോലെ കുങ്കമമണിഞ്ഞ് മന്ദാരപ്പൂചൂടിയ കേശഭാരവുമായി വന്ന ദേവിയുടെ അഴകാർന്ന ചുണ്ടുകൾ കോപത്താൽ തുടിച്ചിരുന്നു.
എണ്ണമറ്റ തോഴിമാരോടു കൂടി അവിടെയെഴുന്നള്ളിയ രാധാദേവിയെക്കണ്ട് ഭഗവാൻ സിംഹാസനത്തിൽ നിന്നുമെഴുന്നേറ്റു. ദേവി സമീപത്തുള്ള മറ്റൊരു സിംഹാസനത്തിൽ ഇരുന്നു. ഭഗവാൻ പുഞ്ചിരിതൂകി മധുരവാക്കുകൾ പറഞ്ഞു. സാക്ഷാൽ പരമശിവനും രാധയെ സ്തുതിച്ചു. ഗോപൻമാരും കൃഷ്ണനും അവൾക്ക് സ്തുതിപാടി. ഗംഗയും പെട്ടെന്നെഴുന്നേറ്റ് ചെന്ന് രാധയെ സ്തുതിച്ച് കുശലം ചോദിച്ചു. ശ്രീകൃഷ്ണന്റെ പാദങ്ങൾ സദാ മനസ്സിൽ കണ്ടിരുന്ന അവളുടെ തൊണ്ടയും ചുണ്ടും വരണ്ടുവെങ്കിലും അവൾ രാധയോട് മധുരോക്തികൾ പറഞ്ഞു, ദേവിയെ വാഴ്ത്തി.
ഭീതിപൂണ്ടു നിന്ന ഗംഗയ്ക്ക് ഭഗവാൻ ആശ്വാസമേകി. ബ്രഹ്മതേജസ്സിനാൽ പ്രോജ്വലിച്ചു വിലസുന്ന രാധയെ ഗംഗാദേവിയവിടെ ഉത്തുംഗ സിംഹാസനത്തിൽ വിരാജിക്കുന്നവളായി കണ്ടു. സൃഷ്ടിയുടെ സമാരംഭത്തിൽ ബ്രഹ്മാദികളെ സൃഷ്ടിച്ച സനാതനിയായ ദേവിക്ക് എന്നും പന്ത്രണ്ടു വയസ്സാണ് പ്രായം. വിശ്വവന്ദ്യയും നിരുപമയും ആദ്യന്തഹീനയും ശാന്തയും കാന്തയും മഹാസതിയും ശുഭസർവ്വസ്വയും സുഭഗയും വിശ്വോത്തര മഹാസുന്ദരിയും സാക്ഷാൽ ശ്രീകൃഷ്ണന്റെ പാതി മെയ്യും കൃഷ്ണതുല്യയും വിഷ്ണുവും ലക്ഷ്മിയും ആരാധിക്കുന്നവളും ആയ രാധയെ ഗംഗാദേവി നിർന്നിമേഷയായി നോക്കിനിന്നു. സഖിമാർ നല്കിയ താംബൂലം ചർവ്വണം ചെയ്തുകൊണ്ടു് ദേവിയാ സിംഹാസനത്തിൽ ഇരുന്നരുളി.
ജനനമില്ലാത്തവളും സർവ്വലോകജനനിയും ധന്യയും മാനിനിയും കൃഷ്ണപ്രാണവല്ലഭയും ശ്രീകൃഷ്ണന് പോലും അധിഷ്ഠാനദേവതയുമാണ് രാധ. കൃഷ്ണപ്രിയതമയും രമയും രാസേശ്വരിയുമായ രാധയെക്കണ്ട് ഗംഗയ്ക്ക് മതിയായില്ല. ആ സമയത്ത് സുസ്മിത ഭാവത്തിൽ വിനയത്തോടെ രാധ ശ്രീകൃഷ്ണനോടായി ഇങ്ങിനെ പറഞ്ഞു:
"നിന്റെ അരികത്തു നിന്നു പുഞ്ചിരി തൂകുന്ന ആ സുന്ദരിയാരാണ്? കാമാതുരയായി നിന്റെ മുഖകമലത്തെത്തന്നെയാണവർ സാകൂതം നോക്കുന്നത്! വസ്ത്രാഞ്ചലം കൊണ്ട് മുഖം പാതിമറച്ച് അവൾ അങ്ങയെ നോക്കി പുളകം കൊളളുന്നു. നീയും കാമഭാവത്തിലാണ് അവളെ നോക്കുന്നത്. ഞാനിവിടെ ഗോലോകത്ത് ഇരിക്കുമ്പോൾത്തന്നെയാണ് അങ്ങയുടെയീ ദുർവൃത്തി. സ്ത്രീകൾക്ക് അലിവേറുമല്ലോ അതിനാൽ ഞാനിത് പൊറുക്കുന്നു. സ്ത്രീലമ്പടനായ നീ ഇവളെയും കൂട്ടി ഗോലോകത്തു നിന്നും പൊയ്ക്കൊള്ളുക. വ്രജനായകനായ അങ്ങേയ്ക്ക് സ്വൈരം കിട്ടാൻ അതാണ് നല്ലത്.
ഞാൻ വിരജയോടൊപ്പം അങ്ങയെ ചന്ദനവനത്തിൽ വച്ച് കണ്ടിരുന്നു. സഖിമാർ പറഞ്ഞതുകൊണ്ടു് ഞാനന്ന് ക്ഷമിക്കുകയായിരുന്നു. അന്നെന്റെ ശബ്ദം കേൾക്കേ നീ പെട്ടെന്ന് പോയി ഒളിച്ചു കളഞ്ഞു. വിരജയാണെങ്കിൽ ഒരു നദിയായിത്തീർന്നു. കോടിയോജനവീതിയും നാലുകോടിയോജന നീളത്തിലും അങ്ങയുടെ കീർത്തിയെന്ന പോലെ അവൾ ഇന്നും ഒഴുകുന്നു.
ഞാൻ അവിടെനിന്നും മടങ്ങിയ തക്കത്തിൽ അങ്ങ് 'വിരജേ, വിരജേ' എന്നു വിളിച്ച് കരഞ്ഞപ്പോൾ അവൾ ഒരു സിദ്ധയോഗിനിയായി നിനക്ക് ദർശനം നല്കിയതും എനിക്കറിയാം. അവളെ പുണർന്ന് അങ്ങ് നടത്തിയ വീര്യാധാനത്തിൽ നിന്നുമാണല്ലോ സപ്തസമുദ്രങ്ങൾ ഉണ്ടായത്!
മറ്റൊരിക്കൽ ശോഭ എന്നൊരു ഗോപികയുമൊത്ത് അങ്ങ് ചമ്പകവനത്തിൽ ക്രീഡിക്കുന്നതും ഞാൻ കണ്ടു. അവളും ദേഹം വെടിഞ്ഞു. ചന്ദ്രമണ്ഡലം പൂകിയ ശോഭ സ്നിഗ്ദ്ധതേജസ്സായി മാറി. ആ തേജസ്സിനെ അങ്ങു തന്നെ രത്നങ്ങൾക്കും സ്വർണ്ണത്തിനുമൊക്കെ വീതിച്ചു നല്കിയല്ലോ. കുറച്ചു ശോഭ സ്ത്രീമുഖങ്ങൾക്കും കുറച്ച് രാജാക്കൻമാർക്കും കുറച്ച് പൂംതളിരുകൾക്കും കുറച്ച് പൂക്കൾക്കും നല്കി. പഴങ്ങൾക്കും സസ്യങ്ങൾക്കും അലങ്കരിച്ച രാജമന്ദിരങ്ങൾക്കും ദേവാലയങ്ങൾക്കും തേജസ്സിന്റെ അംശങ്ങൾ നല്കി. പുതുമുളയ്ക്കും പാലിനും ഈ തേജസ്സു് കുറച്ചൊക്കെ കിട്ടിയിട്ടുണ്ട്.
പിന്നീടൊരിക്കൽ പ്രഭയെന്ന ഗോപികയെ ഞാൻ നിന്റെകൂടെ കണ്ടു. എന്നെ കണ്ടപ്പോഴേ അവളും ദേഹം വെടിഞ്ഞു സൂര്യമണ്ഡലം പൂകി. അവളുടെ ഉടൽ ഒരു തേജ:പുഞ്ജമായി മാറി. അപ്പോഴും അങ്ങ് പ്രേമവിരഹത്താൽ കരഞ്ഞുകൊണ്ട് ആ തേജസ്സ് പലർക്കായി വീതിച്ചു നല്കി. കണ്ണുകളിലൂടെ അങ്ങത് അഗ്നിക്കും, പുരുഷ കേസരികൾക്കും, ദേവൻമാർക്കും, വിഷ്ണുഭക്തൻമാർക്കും സർപ്പങ്ങൾക്കും യക്ഷൻമാർക്കും ബ്രാഹ്മണർക്കും മുനിമാർക്കും തപസ്വികൾക്കും സൗഭാഗ്യവതികൾക്കും യശസ്വികൾക്കും നല്കുകയുണ്ടായി. എന്നിട്ടും വിരഹസങ്കടം പൊറാഞ്ഞ് അങ്ങ് വിലപിച്ചുകൊണ്ടിരുന്നു.
പിന്നീടു് ശാന്തിയെന്ന ഗോപികയാണ് അങ്ങയുടെ മനം കവർന്നത്. രാസമണ്ഡലത്തിൽവച്ച് ഞാൻ നിങ്ങളെ കയ്യോടെ പിടികൂടി. വസന്തകാലമായിരുന്നല്ലോ അത്. പൂമാല ചൂടി ചന്ദനച്ചാറും പൂശി മണിദീപങ്ങൾ എരിയുന്ന മണിഗൃഹത്തിൽ പൂമെത്തമേൽ ഇരുന്ന് ശാന്തിയുമായി അങ്ങ് കേളിയാടുകയായിരുന്നു. അങ്ങ് അവൾ നല്കിയ താംബൂലം ചവച്ച് ആസ്വദിക്കുകയായിരുന്നു. എന്റെ ശബ്ദം കേട്ടതും ശാന്തി ദേഹമുപേക്ഷിച്ചു. അവൾ സ്വയം അങ്ങയിൽ ലയിച്ചുചേർന്നു.
ശാന്തിയെയും അങ്ങ് വിരഹവേദനയുള്ളപ്പോൾത്തന്നെ പലർക്കായി വീതിച്ചു നല്കി. വിശ്വത്തിനും വനങ്ങൾക്കും ബ്രഹ്മാവിനും എനിക്കും ലക്ഷ്മിക്കും വിഷ്ണുഭക്തർക്കും ശാക്തൻമാർക്കും തപസികൾക്കും ധർമ്മിഷ്ഠൻമാർക്കും ധർമ്മനും ശാന്തിയുടെ അംശം വീതമായി ലഭിച്ചു.
പിന്നീടു് അങ്ങയെ ഒരിക്കൽ ക്ഷമയെന്ന ഗോപികയുടെ കൂടെയാണ് ഞാന്‍ കണ്ടത്. സുഗന്ധമാലയണിഞ്ഞ് ചന്ദനക്കുറിചാർത്തി അങ്ങ് അവളുമായി പൂമെത്തയിൽ പുതുസംഗമമൂർച്ഛയുടെ ആലസ്യത്തിൽ കിടക്കുകയായിരുന്നു. സുഖകരമായ തളർച്ചയിൽ കിടന്നുറങ്ങുന്ന രണ്ടാളേയും ഞാനാണ് വിളിച്ചുണർത്തിയത്. അന്നു ഞാൻ നിന്റെ മഞ്ഞ ചേലയും വനമാലയും മണി കുണ്ഡലവും കോലക്കുഴലും കൗസ്തുഭവും മറ്റും എടുത്തു കൊണ്ടുപോയത് നീ മറന്നുവെന്നോ? പിന്നീട് ദാസിമാരുടെ നിർബന്ധം കാരണം ഞാനവ നിനക്ക് തിരികെ തന്നുവെന്നേയുള്ളു.
ലജ്ജയും പാപവുമാണ് അവിടുത്തെ ദേഹത്തെ ഇങ്ങിനെ കാർവർണ്ണമാക്കിയത്. ക്ഷമയും അവളുടെ ദേഹം ഉപേക്ഷിച്ചു. പ്രേമക്കണ്ണീരു വീഴ്ത്തിക്കൊണ്ടു് ആ ദേഹം നീ പലർക്കായി വീതിച്ചു നൽകി. വിഷ്ണുവിനൽപ്പം നൽകി. വൈഷ്ണവൻമാർക്കും ധർമ്മിഷ്ഠർക്കും കുറച്ചു വീതം കിട്ടി. ദുർബ്ബലർ, മഹർഷിമാർ, പണ്ഡിതർ, ദേവൻമാർ എന്നിവരിലെല്ലാം ക്ഷമയുടെ അംശം അങ്ങിനെയാണ് ഉണ്ടായത്.
ഞാനിങ്ങിനെ നിന്റെ ഗുണഗണങ്ങൾ പറഞ്ഞിരുന്നതുകൊണ്ടു് എന്തു കാര്യം? നിനക്കുള്ള യോഗ്യതകൾ പറഞ്ഞാൽ തീരില്ല. ഇത്രയും പറഞ്ഞ് രാധാദേവി കണ്ണീരോടെ ഗംഗയോടു സംസാരിക്കാൻ മുതിരവേ ഗംഗ തന്റെ സിദ്ധയോഗത്താൽ അപകടം മണത്തറിഞ്ഞു. അവൾ സഭയിൽ പെട്ടെന്ന് അപ്രത്യക്ഷയായി. അവൾ സ്വന്തം ജലത്തിൽ ആമഗ്നയായി മറഞ്ഞു. എന്നാൽ രാധയുടെ സിദ്ധി അതിനുമപ്പുറമായിരുന്നു.
ഗംഗാജലത്തിൽ വിലയിതയാണ് ദേവിയെന്നറിഞ്ഞ രാധ ആ ജലം മുഴുവൻ കുടിച്ചു വറ്റിക്കാൻ തീരുമാനിച്ചു. എന്നാൽ ഈ വിവരം മനസ്സിലാക്കിയ ഗംഗ ശ്രീകൃഷ്ണ ഭഗവാന്റെ പദകമലങ്ങളിൽ അശ്രയം തേടി. രാധയാണെങ്കിൽ ഗംഗയെ സത്യലോകത്തും ഗോലോകത്തും വൈകുണ്ഡത്തിലും എല്ലാം തിരഞ്ഞു. ബ്രഹ്മാണ്ഡം പെട്ടെന്ന് ജലമയമില്ലാതെ വറ്റിവരണ്ടു. ജലജന്തുക്കൾ മരിച്ചുവീണു. ലോകം ഒരുണങ്ങിയ ചെളിക്കട്ടയായി.
ത്രിമൂർത്തികളും അനന്തനും ധർമ്മനും ഇന്ദ്രാദികളും മഹർഷിമാരും സിദ്ധതാപസൻമാരും തൊണ്ടവരണ്ടു് കഷ്ടത്തിലായി. അവർ ഗോവിന്ദനിൽ അഭയം തേടി. ഗോലോകത്തിൽ ചെന്ന് പരാത്പരനായ ശ്രീകൃഷ്ണഭഗവാനെ കണ്ടു സങ്കടമുണർത്തിച്ചു. വരനും വരേണ്യനും വരകാരണനും നിരീഹനും നിരാമയനും അനാശ്രയനും നിർഗ്ഗുണനും നിരാശ്രയനും സ്വേച്ഛാമയനും ഭക്താനുഗ്രഹകാതരനും സത്യസ്വരൂപനും സത്യേശനും പരനും പരേശനും പരമനും ആയ ഭഗവാനെ വാഴ്ത്തി സ്തുതിച്ച് അവർ രോമാഞ്ചം കൊണ്ടു.
അപ്പോൾ വെൺചാമരം വീശുന്ന ഗോപാലൻമാരാൽ പരിചരിക്കപ്പെട്ട് അമൂല്യരത്നസിംഹാസനത്തിൽ വിരാജിക്കുന്ന ജ്യോതിർമയനായ ശ്രീഹരി ഗോപാലികമാരുടെ നൃത്തങ്ങളും സ്തുതികളും ആസ്വദിച്ച് ഇരിക്കുകയായിരുന്നു. ശ്രീരാധ നൽകുന്ന താംബൂലം വായിലിട്ടു കൊണ്ട് അവളെ തന്റെ മാറിടത്തിൽ ചേർത്തുവച്ചിരിക്കുന്ന ഭഗവാന്റെ ദൃശ്യം ആഗതരെ സംതൃപ്തരാക്കി. അവർ പരസ്പരം നോക്കിയിട്ട് അവസാനം ബ്രഹ്മദേവനെ തങ്ങളുടെ കാര്യമുണർത്തിക്കാനേൽപ്പിച്ചു. അദ്ദേഹം മഹാവിഷ്ണുവിനെ വലതുവശത്തും ഇടത് വശത്ത് വാമദേവനെയും കൂട്ടി ശ്രീകൃഷ്ണപരമാത്മാവിനോടു് കാര്യമുണർത്തിക്കാൻ സഭയിലെത്തി.
അവിടമാകെ കൃഷ്ണമയമായിരിക്കുന്നു. ആ രാസമണ്ഡലത്തിൽ എല്ലാവരും വനമാലയണിഞ്ഞ് കോലക്കുഴൽ കൈയിൽപ്പിടിച്ച് മയിൽപ്പീലി മൂടിയിൽ ചൂടി മാറിൽ കൗസ്തുഭരത്നവുമായി വിളങ്ങുന്നു. എല്ലാവർക്കും ഒരുപോലുള്ള സിംഹാസനങ്ങൾ ഉണ്ടു്. സൗന്ദര്യമൂർത്തികളാണ് അവരെല്ലാം. രൂപം, ഗുണം, തേജസ്സ്, വയസ്സ് എല്ലാമവർക്ക് ഒരു പോലെയാണ്. അവരിൽ സേവ്യ-സേവക വ്യത്യാസം കാണാതെ ബ്രഹ്മാവ് കുഴങ്ങി. പെട്ടെന്ന് അവരെല്ലാം സാകാരഭാവം വെടിഞ്ഞ് നിരാകാരരായി. തേജസ്സു മാത്രമായി അവർ അവിടെ വിളങ്ങി. നിമിഷമാത്രയിൽ സാകാരവും നിരാകാരവുമായി കൃഷ്ണനവിടെ ഒളിഞ്ഞും തെളിഞ്ഞും കാണപ്പെട്ടു.
ഒരിക്കൽ രാധാസമേതനായും അപ്പോൾത്തന്നെ തനിച്ചും ഭഗവാൻ കാണപ്പെട്ടു. മാത്രമല്ല കൃഷ്ണനെ രാധയായും രാധയെ കൃഷ്ണനായും ബ്രഹ്മാവവിടെ മാറിമാറിക്കണ്ടു. സ്ത്രീ പുരുഷനും പുരുഷൻ സ്ത്രീയുമായി ക്ഷണത്തിൽ മാറിമറയുന്ന ദൃശ്യം ബ്രഹ്മാവിനെ കുഴക്കി. അദ്ദേഹം കണ്ണുകളടച്ച് സർവ്വാപരാധങ്ങൾക്കും ക്ഷമ ചോദിച്ചു.
തന്റെതന്നെയുള്ളിൽ വാഴുന്ന ശ്രീകൃഷ്ണഭഗവാനോട് ബ്രഹ്മാവ് ധ്യാനയോഗമാർഗ്ഗത്താൽ പ്രാർത്ഥിച്ചു. പിന്നെ കണ്ണ് തുറന്നപ്പോൾ രാധയുടെ മാറിൽ വാഴുന്ന കൃഷ്ണന്റെ രൂപം അദ്ദേഹത്തിനു കാണായി . സ്വപാർഷദൻമാരാൽ പരിസേവിതരായി വാഴുന്ന ശ്രീഹരിയെ ബ്രഹ്മാവ് പ്രണമിച്ചു. ഭഗവാന് ആഗതരുടെ ആവശ്യം മനസ്സിലായി.
രമാപതി അവരോട് പറഞ്ഞു: 'കമലാപതേ, മഹാദേവാ, ബ്രഹ്മാവേ, വന്നാലും. എല്ലാവർക്കും ക്ഷേമമല്ലേ? നിങ്ങൾ ഗംഗയെ കൊണ്ടുപോവാനായി വന്നതാണല്ലോ? അവൾ പേടിച്ച് എന്റെ കാൽക്കീഴിൽ അഭയം തേടിയിരിക്കുന്നു. അവളെ പുറത്തു കണ്ടാൽ രാധയവളെ കുടിച്ചു വറ്റിച്ചുകളയും. അവളുടെ പേടി തീർക്കാൻ നിങ്ങൾക്കാവുമെങ്കിൽ ഞാനവളെ തരാം.' ഭഗവാൻ കൃഷ്ണന്റെ ഈ വാക്കുകൾ കേട്ട് നാൻമറകൾക്കും അധിപനായ ബ്രഹ്മാവ് നാലുമുഖങ്ങൾ കൊണ്ടും രാധാദേവിയെ വാഴ്ത്തി.
ബ്രഹ്മാവ് പറഞ്ഞു: 'രാധാദേവീ, ഈ ഗംഗയുടെ ഉത്ഭവം അവിടുന്ന് ശങ്കരസംഗീതത്തിൽ ലയിച്ച് ഭഗവാനുമായി രമിച്ചപ്പോഴല്ലേ ഉണ്ടായത് ? ദ്രവരൂപത്തിലുള്ള ഗംഗ നിന്റെ പുത്രിയാണ്. ഇനിമുതല്‍ നിന്റെ മന്ത്രം ഗ്രഹിച്ച് അവൾ നിന്നെ പൂജിച്ചു കൊള്ളും. ചതുർഭുജനായ വിഷ്ണു അവൾക്ക് പതിയാവട്ടെ. എന്നാൽ കലാംശം കൊണ്ടു് ഭൂമിയിലെത്തുന്ന അവൾക്ക് സമുദ്രവും പതിയാവും. ദേവീ, നിന്റെ പുത്രിയായ ഗംഗ എങ്ങുമെങ്ങും വാഴട്ടെ. അതിനായി അവളെ അനുഗ്രഹിച്ചാലും.'
ശ്രീരാധ ബ്രഹ്മവചനം കേട്ടു പുഞ്ചിരിക്കേ ഗംഗ ഭഗവാന്റെ പെരുവിരലിന്റെ നഖാഗ്രത്തിലൂടെ അവള്‍ ഉത്ഭവിച്ചു. ജലത്തിൽ നിന്നും സാകാരയായി ഗംഗാദേവി പുറത്തുവന്നു പ്രശാന്തയായി നിലകൊണ്ടു. ബ്രഹ്മാവ് ജലമെടുത്ത് തന്റെ കമണ്ഡലുവിൽ നിറച്ചു. മഹേശ്വരൻ കുറച്ചു ജലമെടുത്ത് തന്റെ ശിരസിൽ ധരിച്ചു.
ബ്രഹ്മാവ് ഗംഗയ്ക്കായി രാധികാമന്ത്രം ഉപദേശിച്ചു. സ്തോത്രവും കവചവും പൂജാക്രമവും ധ്യാനവും അവളെ പഠിപ്പിച്ചു. അങ്ങിനെ സാമവേദോക്തമായ പുരശ്ചരണ ക്രമത്തോടെ ശ്രീരാധയെ പൂജിച്ച് ഗംഗാദേവി വൈകുണ്ഠമണഞ്ഞു. ലക്ഷ്മി, വാണി, തുളസി, ഗംഗ എന്നിങ്ങിനെ നാലുപേർ നാരായണന്റെ പത്നിമാരായി.
അപ്പോൾ ശ്രീകൃഷ്ണൻ പറഞ്ഞു: 'അറിവില്ലാത്തവർക്ക് കാലവൃത്താന്തം മനസ്സിലാക്കാൻ പ്രയാസമാണ്. ബ്രഹ്മാവേ, ഗംഗയെ കൊണ്ടുപൊയ്ക്കൊള്ളുക. കാലവൃത്താന്തം ഞാൻ പറഞ്ഞുതരാം. നിങ്ങൾ ദേവൻമാരും മുനികളും മനുക്കളും ഇപ്പോൾ നില്ക്കുന്നത് കലചക്രത്തിന് അതീതമായ ഒരിടത്താണ്. ഗോലോകത്തെ കാലചക്രം ബാധിക്കുകയില്ല. ഇപ്പോൾ കല്പാന്തമാണ്. വിശ്വം പ്രളയജലത്തിൽ മുങ്ങിയിരിക്കുന്നു. എല്ലാ ബ്രഹ്മാണ്ഡങ്ങളും എന്നിലിപ്പോൾ വിലയിച്ചിരിക്കുന്നു. വൈകുണ്ഠം ഒഴിച്ചെല്ലാം ജലമഗ്നമാണിപ്പോൾ. ബ്രഹ്മാവേ അങ്ങ് പോയിനി അങ്ങയുടേതായ ബ്രഹ്മാണ്ഡത്തെ നിർമ്മിച്ചാലും. അപ്പോൾ ഗംഗ കൂടെ വന്നുകൊള്ളും. ഇതു പോലെ മറ്റു ബ്രഹ്മാണ്ഡങ്ങളെ സൃഷ്ടിക്കാനായി മറ്റ് ബ്രഹ്മാദികളെയും എനിക്ക് ഉദ്ബോധിപ്പിക്കാനുണ്ട്. കല്പകാലങ്ങൾ ഏറെ കഴിഞ്ഞുപോയിരിക്കുന്നു. ഏറെ നാന്മുഖൻമാരും ഉണ്ടായി മറഞ്ഞിരിക്കുന്നു. ഇനിയും ഏറെ വിരിഞ്ചൻമാർ ഉണ്ടാകാനിരിക്കുന്നു.'
ഭഗവാൻ ഇങ്ങിനെ പറഞ്ഞ് മറഞ്ഞു. ദേവൻമാർ ലോകസൃഷ്ടിക്കായി പ്രയത്നം തുടങ്ങി. ഗംഗ ഗോലോകത്തുനിന്നും പുറപ്പെട്ട് സത്യലോകത്തും വൈകുണ്ഠത്തിലും ശിവലോകത്തും മുൻകല്പങ്ങളിൽ ഉണ്ടായിരുന്ന ലോകങ്ങളിലും എല്ലാം ശ്രീ കൃഷ്ണാജ്ഞയനുസരിച്ച് എത്തിച്ചേർന്നു. വിഷ്ണുപദത്തിൽ നിന്നും നിർഗ്ഗളിച്ച ഗംഗയ്ക്ക് വിഷ്ണുപദി എന്ന പേരുണ്ടായി.
നാരദരേ, സാരഗർഭവും മോക്ഷപ്രദവുമായ ഗംഗോപാഖ്യാനം ഞാൻ പറഞ്ഞു തന്നു. ഇനിയും എന്താണ് അങ്ങേയ്ക്കറിയേണ്ടത്?

No comments:
Post a Comment