ദിവസം 126. ശ്രീമദ് ദേവീഭാഗവതം. 5. 34. സുമേധസ്സിന്‍റെ ഉപദേശം
ഭഗവന്‍ ബ്രൂഹി മേ
സമ്യക്തസ്യാ ആരാധനേ വിധിം
പൂജാവിധിം ച മന്ത്രാംശ്ച
തഥാ ഹോമവിധിം വദ
ശൃണുരാജന്‍ പ്രവക്ഷ്യാമി
തസ്യാ: പൂജാവിധിം ശുഭം
കാമദം മോക്ഷദം നൃണാം
ജ്ഞാനദം ദുഖനാശനം
രാജാവ് ചോദിച്ചു: ഭഗവന്‍, ആ
ജഗദംബികയെ പൂജിക്കുന്നതിനു യോജിച്ച മന്ത്രങ്ങളും ആരാധനാക്രമങ്ങളും ഹോമവിധിയും
ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും.’
ഋഷി തുടര്‍ന്നു. സകലവിധ
ദുഖങ്ങളെയും ഇല്ലാതാക്കുന്നതും സര്‍വ്വഭീഷ്ടങ്ങളെയും സാധിപ്പിക്കുന്നതുമായ
പൂജാവിധികള്‍ നിങ്ങള്‍ക്കായി ഞാന്‍ പറഞ്ഞു തരാം. സ്നാനശേഷം ശുഭ്രവസ്ത്രം ധരിച്ച്
ശുഭമായ ഒരു പൂജാസ്ഥാനം കണ്ടെത്തി തറയില്‍ ചാണകം മെഴുകി അതിനുമുകളില്‍ ഒരാസനമിട്ട്
അവിടെയിരിക്കുക. മൂന്ന് തവണ ജലം ആചമിക്കുക. അവനവന്‍റെ ധനസ്ഥിതിക്കനുസരിച്ച് പൂജാസാമഗ്രികള്‍
ഒരുക്കി പ്രാണായാമം ചെയ്ത് ഭൂതശുദ്ധി വരുത്തുക. അഞ്ചു ഭൂതങ്ങളെയും ക്രമത്തില്‍
വിലയിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഭൂമിയെ ജലത്തില്‍; ജലത്തെ അഗ്നിയില്‍; അഗ്നിയെ
വായുവില്‍; വായുവിനെ ആകാശത്തില്‍; ആകാശത്തെ അഹങ്കാരത്തില്‍; അഹങ്കാരത്തെ മഹത്
തത്വത്തില്‍; മഹത് തത്വത്തെ മായയില്‍; മായയെ ആത്മാവില്‍, ഇങ്ങിനെ ക്രമീകമായി ലയിപ്പിക്കുന്നു എന്ന ധാരണയില്‍ ധ്യാനിച്ചുവേണം ഭൂതശുദ്ധി വരുത്താന്‍.
ഇനി ജപമന്ത്രത്തോടെ ജലം തളിച്ച് പ്രാണപ്രതിഷ്ഠ ചെയ്യുക. ശുഭ്രമായ ഒരു ചെമ്പുതകിടില്‍ ചന്ദനം കൊണ്ട് ആറു കോണുകളുള്ള ഒരു യന്ത്രം, അതിനു ചുറ്റും എട്ടു കോണുകളുള്ള മറ്റൊരു യന്ത്രം എന്നിവ വരയ്ക്കുക. ആ യന്ത്രത്തില്‍ നവാക്ഷരമന്ത്രബീജങ്ങള്‍ ക്രമത്തിലെഴുതി വേദമന്ത്രങ്ങള്‍ ആലപിച്ചു യന്ത്രപ്രാണപ്രതിഷ്ഠയും ചെയ്യണം. യന്ത്രത്തിന് പകരം സ്വര്‍ണ്ണം മുതലായ ലോഹങ്ങള്‍ കൊണ്ടുള്ള ദേവീ വിഗ്രഹത്തെയും പൂജിക്കാം. ശിവോക്തമന്ത്രങ്ങള്‍, വേദമന്ത്രങ്ങള്‍, എന്നിവ ഋഷി, ഛന്ദസ്സ്, ഇവയോടുകൂടി ധ്യാനിച്ച് നവാക്ഷരം ഉരുവിടുക.
ജപസംഖ്യയുടെ പത്തിലൊന്ന്കൊണ്ട് ഹോമിക്കണം. അതിന്റെയും പത്തിലൊന്ന് തര്‍പ്പണം ചെയ്യണം. അതിന്‍റെ പത്തിലൊന്ന് ബ്രാഹ്മണഭോജനം നടത്തണം. സപ്തശതി നിത്യവും പാരായണം ചെയ്യണം. ഇങ്ങിനെയാണ് നവരാത്രി ആചരിക്കേണ്ടത്. തുലാം, മേടം മാസങ്ങളിലെ ശുക്ലപക്ഷത്തിലെ നവരാത്രികാലങ്ങളില്‍ ശുഭാകാംഷികള്‍ ഉപവാസം ചെയ്യണം. നെയ്‌പായസം ഉണ്ടാക്കി ജപമന്ത്രങ്ങള്‍ ഉരുവിട്ട് ഹോമം നടത്തണം. ക്ഷത്രിയര്‍ക്ക് അജമാംസം കൊണ്ട് ഹോമം ആകാം. അരളിപ്പൂക്കള്‍, കൂവളത്തില, ശര്‍ക്കരചേര്‍ത്ത എള്ള് എന്നിവയും ഹോമത്തിനുപയോഗിക്കാം. അഷ്ടമി, നവമി, ചതുര്‍ദശി ദിനങ്ങളില്‍ വിശേഷാല്‍ ദേവീപൂജയും വിപ്രഭോജനവും നടത്തണം.

ഈ പൂജകള്‍ കൊണ്ട് ദരിദ്രന്‍
ധനവാനും രോഗി അരോഗിയും സ്ഥാനംപോയ രാജാവിന് സ്ഥാനവും അപുത്രന് സത്പുത്രനും ഫലം. ശത്രുഭയം
ഇല്ലാതാവും. ശ്രദ്ധയോടെ പൂജിക്കുന്ന വിദ്യാര്‍ഥിക്ക് ശുഭവിദ്യകള്‍ സ്വായത്തമാവും.
നാല് വര്‍ണ്ണത്തിലുള്ളവരും ശ്രദ്ധയോടെ ജഗദംബയെ പൂജിച്ചാല്‍ സുഖസിദ്ധി ഉറപ്പാണ്.
ആണിനും പെണ്ണിനും അഭീഷ്ടസിദ്ധിക്ക് ഇതുത്തമമാണ്.
തുലാമാസത്തിലെ നവരാത്രി അഭീഷ്ടസിദ്ധിക്ക് വിശേഷമാണ്. വിധിപോലെ മണ്ഠപം തീര്‍ത്ത് പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തി കലശം സ്ഥാപിക്കുക. കലശത്തിന് ചുറ്റും ധാന്യം വിതറിയിട്ട് അതിനു മുകളില്‍ യന്ത്രം സ്ഥാപിക്കുക. പുഷ്പാലങ്കാരം ദീപാലങ്കാരം, സുഗന്ധധൂമം എന്നിവ മണ്ഠപത്തെ ഐശ്വര്യപൂര്‍ണ്ണമാക്കട്ടെ. ചാണ്ഡികാ പൂജയ്ക്കുള്ള ഒരുക്കത്തില്‍ അവനവന്‍റെ ധനസ്ഥിതിക്കനുസരിച്ചു പിശുക്കില്ലാതെ ചിലവാക്കണം. പഴങ്ങള്‍, കൊട്ട്, പാട്ട്, വാദ്യങ്ങള്‍, എന്നിവയെല്ലാമൊത്ത ഒരുത്സവം തന്നെയാവണം ഈ പൂജ. കന്യകാ പൂജകൂടി വിധിയാം വണ്ണം നടത്തണം. പൂജക്കിരിക്കുന്ന കന്യകമാരെ സന്തോഷിപ്പിക്കാനായി ചന്ദനം, വസ്ത്രം, ആഭരണങ്ങള്‍, ഭക്ഷ്യപദാര്‍ഥങ്ങള്‍, മാലകള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ധാരാളമായി നല്‍കണം. പത്താം ദിനം സദ്യയും നടത്തി പാരണയും ദാനവും വേണം. ഇപ്രകാരം നവരാത്രിയില്‍ വ്രതവും പൂജയും ചെയ്യുന്നവര്‍ക്ക് ഇഹലോകത്തിലെ സുഖഭോഗങ്ങള്‍ മാത്രമല്ല, മോക്ഷകാംഷികള്‍ക്ക് ദേവീലോകവും സിദ്ധിക്കുന്നതാണ്. ഭര്‍ത്താവുള്ള സ്ത്രീക്കും പതിവ്രതയായ വിധവയ്ക്കും, പുരുഷനും എല്ലാം ഈ പൂജകൊണ്ട് ഐശ്വര്യാദി സമ്പത്തുകള്‍ ഉണ്ടാവും. ഉറച്ച ദേവീഭക്തിയുള്ളവന്‍ ഉത്തമകുലങ്ങളില്‍ ജനിച്ചു സുകൃതവാനായിത്തീരും. അങ്ങിനെ നവരാത്രി വ്രതം ഏറ്റവും ഉത്തമമാണെന്ന് പറയപ്പെടുന്നു.

കൂവളത്തില, ചമ്പകം, കണവീരം എന്നിവകൊണ്ട് ദേവിയെ പൂജിക്കാന്‍ തയ്യാറാവുന്ന ഭാഗ്യശാലികള്‍ ദേവീഭക്തനിരതരായി നിത്യവും സുഖമനുഭവിക്കുന്നു. വിധിവിഹിതമായ മന്ത്രങ്ങള്‍ സഹിതം ദേവിയെ പൂജിക്കുന്ന മനുഷ്യര്‍ക്ക് എല്ലാവിധ ഐശ്വര്യസമ്പത്തുകളും കീര്‍ത്തിയും വിദ്യയും സിദ്ധിക്കും. രാജാവാണെങ്കില്‍ അയാള്‍ പ്രമുഖനും ആഢ്യനും ആയിത്തീരും.
No comments:
Post a Comment