ദിവസം 202 ശ്രീമദ് ദേവീഭാഗവതം. 8- 4. സപ്തദ്വീപവിഭാഗം
മനോ: സ്വായംഭുവസ്യാസീത് ജ്യേഷ്ഠ: പുത്ര: പ്രിയ വ്രത:
പിതു: സേവാപരോ നിത്യം സത്യധർമ്മപരായണ:
പ്രജാപതേർദുഹിതരം സുരൂപാം വിശ്വകർമ്മണ:
ബർഹിഷ്മതീം ചോപയമേ സമാനാം ശീലകർമ്മഭി:
നാരായണമുനി പറഞ്ഞു: സ്വായംഭുവ മനുവിന്റെ ജ്യേഷ്ഠപുത്രനായ പ്രിയവ്രതൻ ധർമാനുസാരം പിതാവിനെ ശുശ്രൂഷിച്ച് കഴിഞ്ഞുവന്നു. അദ്ദേഹം വിശ്വകർമ്മാവിന്റെ മകളായ ബഹിഷ് മതിയെ വിവാഹം കഴിച്ചു. സുന്ദരിയും സുശീലയുമായിരുന്നു അവൾ. അവർക്ക് പത്തുപുത്രൻമാരും ഊർജസ്വതി എന്നു പേരായ ഒരു പുത്രിയും ഉണ്ടായി. അഗ്നീധ്രൻ, ഇധ്മജിഹ്വൻ, യജ്ഞബാഹു, മഹാവീരൻ, രുക്മശുക്ളകൻ, ഘൃതപൃഷ്ഠൻ, സവനൻ, മേധാതിഥി, വീതിഹോത്രൻ, കവി, എന്നിങ്ങിനെ അഗ്നിനാമം പേറുന്ന പത്ത് പേരായിരുന്നു അവരുടെ പുത്രൻമാർ.
ഇവരിൽ കവി, സവനൻ, മഹാവീരൻ എന്നീ മൂന്നു പേർ പൂർണ്ണ വിരക്തരായി ആത്മവിദ്യാമാർഗ്ഗത്തിൽ മുഴുകി പരഹംസാശ്രമത്തിൽ കഴിഞ്ഞു. പ്രിയവ്രതന് മറ്റൊരു ഭാര്യയിൽ ഉത്തമൻ, താമസൻ, രൈവതൻ എന്നീ മൂന്നു പുത്രൻമാർ കൂടി ഉണ്ടായിരുന്നു. ഈ വീരൻമാർ മന്വന്തരാധിപതികളായി. പ്രിയവ്രതൻ ഭൂമിയെ ഐശ്വര്യ സമ്പൂർണ്ണമായി നൂറ്റിപ്പത്തുകോടി വർഷം ഭരിച്ചു.
ഒരിക്കൽ പ്രിയവ്രതൻ ഇങ്ങിനെ ചിന്തിച്ചു – ‘സൂര്യകിരണങ്ങള്‍ പതിക്കുന്നതുകൊണ്ട് ഭൂമിയിൽ ഒരു ഭാഗത്ത് വെളിച്ചവും മറുഭാഗത്ത് ഇരുട്ടമാണല്ലോ എപ്പോഴും ഉള്ളത്? ഈ വ്യത്യാസം എന്റെ യോഗബലത്താൽ ഇല്ലാതാക്കി ലോകത്ത് ഇരുട്ടിനെ തീരെ നശിപ്പിക്കണം. ഞാൻ രാജാവായിരിക്കുമ്പോൾ തമസ്സിനെ പ്രത്യക്ഷപ്പെടാൻ അനുവദിച്ചുകൂടാ.’
ഈ വിചാരത്തോടെ അദ്ദേഹം സൂര്യപ്രഭ മിന്നുന്ന ഒരു രഥമേറി ഭൂമിയെ ഏഴു വട്ടം അതിവേഗം പ്രദക്ഷിണം ചെയ്തു. അങ്ങിനെ ആ സമയത്ത് രഥം ഭൂമിയെ സദാ പ്രകാശിപ്പിച്ചു നിലകൊണ്ടു. ആ യാത്രയിൽ രഥചക്രങ്ങൾ പതിഞ്ഞ ഭൂഭാഗങ്ങൾ ആഴികളായി. ആ ഏഴു സമുദ്രങ്ങളൊഴിഞ്ഞുള്ള ഭൂമി ഏഴു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടു. ജംബൂ ദ്വീപം, പ്ലക്ഷദ്വീപം, ശാൽമലിദ്വീപം, കുശദ്വീപം, ക്രൗഞ്ചദ്വീപം, ശാകദ്വീപം, പുഷ്കരദ്വീപം എന്നീ ഏഴു ദ്വീപുകൾ ഓരോന്നും ക്രമത്തിൽ ഒന്നിനൊന്ന് ഇരട്ടി വലുപ്പമാണ്.
ഈ ദ്വീപങ്ങളെ ചുറ്റിയുള്ള സമുദ്രങ്ങളിൽ യഥാക്രമം ഉപ്പ് നീർ, കരിമ്പുനീർ, മദ്യം, നെയ്യ്, പാല്, തൈര്, തെളിനീര്, എന്നിവയാണുള്ളത്. ഇവയാണ് സപ്തസമുദ്രങ്ങൾ. പ്രിയവ്രതന്‍ ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട ജംബൂ ദ്വീപത്തിന്റെ അധിപതിയായി മകനായ അഗ്നീധ്രനെ നിയമിച്ചു. കരിമ്പുനീരാൽ ചുറ്റപ്പെട്ട പ്ലക്ഷദ്വീപത്തിന്റെ അധിപതി ഇധ്മജിഹ്വൻ. ചുറ്റിലും മദ്യം നിറഞ്ഞ ശാൽമലിദ്വീപത്തിന്റെ അധിപതി യജ്ഞബാഹുവായിരുന്നു. കുശദ്വീപിനു ചുറ്റും നെയ്യാണ്. അതിന്റെ അധിപൻ ഹിരണ്യരേതസ്സ്. പാൽക്കടലിനു മദ്ധ്യത്തിലുള്ള ക്രൗഞ്ചദ്വീപത്തിന്റെ രാജാവ് ഘൃതപ്രഷ്ഠൻ. തൈരിനാൽ ചുറ്റപ്പെട്ട ശാകദ്വീപിന്റെ അധിപൻ മേധാതിഥി. ശുദ്ധജലത്താൽ ചുറ്റപ്പെട്ട ദ്വീപായ പുഷ്കരത്തിന്റെ അധിപതി വീതിഹോത്രനായിരുന്നു.
പ്രിയവ്രതൻ തന്റെ പുത്രിയായ ഊർജ്ജസ്വതിയെ ശുക്രന് വിവാഹം ചെയ്തു കൊടുത്തു. അവരുടെ മകളാണ് ദേവയാനി.
സപ്തസമുദ്രങ്ങളും ദ്വീപുകളും സംരക്ഷിച്ചു ഭരിക്കാനായി പുത്രൻമാരെ ഏൽപ്പിച്ച് പ്രിയവ്രതൻ വിവേകപൂർവ്വം യോഗമാർഗ്ഗം കൈക്കൊണ്ടു.

No comments:
Post a Comment