ദിവസം 259. ശ്രീമദ് ദേവീഭാഗവതം. 9- 37 . നരകലക്ഷണം
പൂർണ്ണേന്ദു മണ്ഡലാകാരം സർവ്വം കുണ്ഡം ച വർത്തുളം
നിമ്നം പാഷാണ ഭേദൈശ്ച പാചിതം ബഹുഭി: സതി
ന നശ്വരം ചാ പ്രളയം നിർമ്മിതംചേശ്വരേച്ഛയാ
ക്ലേശദം പാതകാനാം ച നാനാരൂപം തദാലയം
ധർമ്മരാജൻ പറഞ്ഞു: എല്ലാ കുണ്ഡങ്ങളും പൂർണ്ണേന്ദുമണ്ഡലം പോലെ വർത്തുളവും അഗാധവും കത്തിജ്വലിക്കുന്ന കല്ലുകൾ കൊണ്ടു് പടുത്തതുമാണ്. ഈശ്വരനിർമ്മിതവും അനശ്വരവും പാപികൾക്ക് സദാ അഴലേകുന്നതുമായ ഈ കുണ്ഡങ്ങൾ നാനാ രൂപങ്ങളിൽ വൈവിദ്ധ്യമാർന്ന രീതികളിൽ നിർമ്മിച്ചിരിക്കുന്നു.
അഗ്നികുണ്ഡത്തിലെ ജ്വാലകൾക്ക് നൂറ് മുഴം ഉയരവും ഒരു ക്രോശം വീതിയുമുണ്ട്. അവിടെ യമഭടൻമാർ പാപികളെയിട്ട് പീഡിപ്പിക്കുന്നതിന്റെ അലമുറകൾ സദാ കേൾക്കാം. അരക്രോശം വിസ്താരത്തിൽ തിളച്ച വെള്ളം നിറഞ്ഞ തപ്തകുണ്ഡത്തിൽ ഹിംസ്രജന്തുക്കളുടെ ആക്രമണമേറ്റ് പാപികൾ കാ, കൂ ശബ്ദത്തിൽ നിലവിളിക്കുന്നു.
ക്ഷാരോദകുണ്ഡത്തിൽ തിളക്കുന്ന ഉപ്പുവെള്ളം നിറഞ്ഞിരിക്കുന്നു. അവിടെ നിറയെ കാക്കകളുണ്ട്. അവിടെ ആഹാരമില്ലാതെ അണ്ണാക്ക് വറ്റിവരണ്ട് പാപികൾ കഷ്ടപ്പെടുന്നു. അരക്രോശവിസ്താരമുള്ള ഭയാനകകോശമാണ് ഇനിയുള്ളത്. 'രക്ഷിക്കണേ' എന്ന രോദനമാണ് അവിടെ മുഴങ്ങുന്നത്. അരക്രോശവിസ്താരത്തിൽ മലം നിറഞ്ഞു കിടക്കുന്ന വിട്കുണ്ഡത്തിൽ ദുർഗ്ഗന്ധവും താഡനവും സഹിച്ച് കൃമികീടങ്ങളുടെ കടിയുമേറ്റാണ് പാപികൾ കഴിയുന്നത്. തിളച്ച മൂത്രവും മൂത്രകീടങ്ങളും നിറഞ്ഞതാണ് മൂത്രകുണ്ഡം.
കഫവും കഫകീടങ്ങളും നിറഞ്ഞ ശ്ലേഷ്മകുണ്ഡത്തിൽ അതു തന്നെ ആഹരിച്ചും സദാ പ്രഹരമേറ്റും പാപികൾ നരകിക്കുന്നു. വിഷജീവികൾ നിറഞ്ഞ ഗരകുണ്ഡമാണ് അടുത്തത്. അരക്രോശമാണതിന്റെ വിസ്തൃതി. സർപ്പാകൃതിപൂണ്ട ദംഷ്ട്രജീവികൾ പാപികളെ പേടിപ്പിച്ച് പീഡിപ്പിക്കുന്നു. നേത്രമലകുണ്ഡത്തിലും പാപികൾക്ക് ഇതുപോലുള്ള പീഡനാനുഭവം ഉണ്ടാകുന്നു. വസാകുണ്ഡത്തിൽ നിറയെ മേദസ്സാണ് പാപികളെ ചുറ്റിയിരിക്കുന്നത്. വസയാണവരുടെ ആഹാരം. അവിടെയും യമദൂതപീഡനം കിട്ടി പാപികൾ വലയുന്നു.
ശുക്ളകുണ്ഡത്തിലെ സ്ഥിതിയും അതുപോലെയാണ്. ഒരു ക്രോശവിസ്താരത്തിലുള്ള ഈ കുണ്ഡത്തിൽ പാപികൾ ഓടി നടക്കുന്നു. രുധിരവാപിയിൽ ദുഷിച്ച രക്തംമൂലം ദുർഗ്ഗന്ധം നിറഞ്ഞിരിക്കുന്നു. രക്തം കുടിച്ച്, കൃമികീടങ്ങളുടെ കടിയേറ്റ്, പാപികളവിടെ നരകിക്കുന്നു. ചുടുകണ്ണീർ നിറഞ്ഞ അശ്രുകുണ്ഡത്തിലും പാപികൾ ഏറെയുണ്ട്. അത് ഒരു വാപിയുടെ നാലിലൊന്നു വലുപ്പത്തിലാണ്. ഒരു വാപി വലുപ്പത്തിൽ മനുഷ്യമലം നിറഞ്ഞ ഗാത്രമലകുണ്ഡമാണ് മറ്റൊന്ന്.
മജ്ജാകുണ്ഡത്തിൽ ദുർഗ്ഗന്ധം നിറഞ്ഞിരിക്കുന്നു. മാംസകുണ്ഡത്തിലും ചീഞ്ഞളിഞ്ഞ മാംസത്താൽ സദാ ദുർഗ്ഗന്ധം തന്നെയാണ്. കന്യാവിക്രയം ചെയ്ത പാപികളാണവിടെ കഴിയുന്നത്. പുഴുക്കൾ അരിച്ച് യമഭടതാഡനങ്ങൾ സഹിച്ച് അവരവിടെ കഴിയുന്നു. ഒരു വാപിയുടെ നാലിലൊന്നു വലുപ്പത്തിലാണ് നഖാദികചതുഷ്ടയകുണ്ഡങ്ങൾ. യമദൂതൻമാർ അവിടെ വീഴുന്ന പാപികളെ സദാ പീഡിപ്പിച്ചു കൊണ്ടിരിക്കും. ചുട്ടുപൊള്ളുന്ന താമ്രകുണ്ഡത്തിൽ അനേകം ചെമ്പു പ്രതിമകൾ ഉണ്ടു്. പാപികൾ ഈ പ്രതിമകളെ പുണർന്ന് വിലപിക്കുന്നു.
ലോഹകുണ്ഡത്തിൽ നിറയെ കനൽക്കട്ടകളാണ്. വാപിയുടെ പകുതി വലുപ്പമുള്ള ചർമ്മ കുണ്ഡവും തപ്തസുരാകുണ്ഡവും യമദൂതൻമാരുടെ അടിവാങ്ങാൻ കാത്തുനില്ക്കുന്ന പാപികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. മുള്ളുമരങ്ങൾ നിറഞ്ഞ ശാല്മലീകുണ്ഡത്തിൽ നാലുമുഴം നീളത്തിലുള്ള മുള്ളുകൾ പാപികളെ കീറി മുറിക്കുന്നു. മരത്തിന്റെ തുഞ്ചത്ത് നിന്നും യമഭടൻമാർ പാപികളെ താഴോട്ട് തള്ളിയിടുമ്പോൾ അവർ വീഴുന്നത് ഈ മുള്ളു നിറഞ്ഞ മരക്കൊമ്പുകളിലേക്കാണ്. ഭടൻമാർ തലതല്ലിപ്പൊളിക്കുന്നത് പേടിച്ച് മരത്തിൽക്കേറുന്ന പാപികൾ തിളച്ച എണ്ണയിൽ കിടന്നു പിടയുന്ന ജീവികളെപ്പോലെ വേദനിച്ചു പിടയുന്നു.
വിഷോദകുണ്ഡത്തിൽ തക്ഷകസമാനമായ വിഷസർപ്പങ്ങളുടെ വിഷം നിറയെയുണ്ട്. തൈലകുണ്ഡത്തിൽ തിളച്ച എണ്ണയുണ്ട്. ശരീരം പൊള്ളി വികൃതരായ പാപികളാണവിടെയുള്ളത്. കൂർത്തു മൂർച്ചയേറിയ കുന്തമുനകൾകൊണ്ടു് പാപികളെ കുത്തിക്കീറുന്ന കുന്തകുണ്ഡവും അതിഭീകരമാണ്. ശരശയ്യയുടെ ആകൃതിയാണിതിന്. നാലിലൊന്ന് ക്രോശമാണ് അതിന്‍റെ വലുപ്പം.
കൃമികുണ്ഡത്തിൽ വികൃതരൂപവും തീക്ഷ്ണമായ പല്ലുകൾ ഉള്ളവയുമായ കീടങ്ങൾ പാപികളെ കാർന്നുതിന്നു രസിക്കുന്നു. നാലുക്രോശം വലുപ്പമുള്ള പൂയകുണ്ഡത്തിലും അതിലെ ചലം കുടിച്ച്, കൃമികടിയേറ്റ് പാപികൾ നരകിക്കുന്നു.
കരിമ്പനപോലുള്ള സർപ്പങ്ങൾ നിറഞ്ഞ സർപ്പകുണ്ഡത്തിൽ പാപികളെയാ സർപ്പങ്ങൾ ചുറ്റിവരയുന്നു. മശകകുണ്ഡത്തിൽ പാപികളെ കൈകാലുകൾ ബന്ധിച്ച് മശകാദി കീടങ്ങളെക്കൊണ്ടു് കടിപ്പിക്കുന്നു. കൂടെ യമകിങ്കരൻമാരുടെ അടിയും കിട്ടും. പിന്നെ തേളുകൾ നിറഞ്ഞൊരു കുണ്ഡം, വജ്രകീടങ്ങൾ നിറഞ്ഞ മറ്റൊരു കുണ്ഡം എന്നിവയും പാപികൾക്കായി തയ്യാറായിരിക്കുന്നു.
ശരകുണ്ഡം, ശൂലകുണ്ഡം, ഖഡ്ഗകുണ്ഡം എന്നിവയ്ക്കോരോന്നിനും അര വാപി വിസ്തൃതിയുണ്ട്. അതത് ആയുധങ്ങളാൽ മുറിഞ്ഞ് ചോരയൊലിപ്പിച്ച് പാപികൾ അവയിൽക്കിടന്ന് വിലപിക്കുന്നു. തിളച്ച വെള്ളവും ഇരുട്ടുമാണ് ഗോളകുണ്ഡത്തിൽ. അവിടെ ഇരുമ്പ്പാരപോലുള്ള കീടങ്ങളാണുള്ളത്. ദുർഗ്ഗന്ധം നിറഞ്ഞ നരകം തന്നെയാണ് ഗോളകുണ്ഡം.
അര വാപി വലുപ്പമുള്ള നക്രകുണ്ഡത്തിൽ ഭയങ്കരങ്ങളായ ചീങ്കണ്ണികൾ പാപികളെ കടിച്ചുകീറുന്നു. കാകകുണ്ഡം നിറയെ മൂത്രാദികൾ ഭക്ഷിച്ചുകൊഴുത്ത വികൃതരൂപികളായ കാക്കകളുണ്ട്. മന്ഥാനകുണ്ഡം, ബീജകുണ്ഡം എന്നിവയ്ക്ക് നൂറ് വിൽപ്പാട് വിസ്തൃതിയുണ്ട്. അവിടത്തെ കൃമികളുടെ കടിയേറ്റു് പാപികൾ നിലവിളിക്കുന്നു. വജ്രകുണ്ഡത്തിന് നൂറ് വിൽപ്പാട് വിസ്താരമുണ്ട്. അവിടെയുള്ള ജീവികൾക്ക് വജ്രാകൃതിയുള്ള ദംഷ്ട്രകൾ ഉണ്ടു്. കൂരിരുട്ടും കൃമികളുടെ ഓരിയും കൊണ്ട് ഭയാനകമാണ് വജ്രകുണ്ഡം.
രണ്ടു വാപി വലുപ്പത്തിലാണ് തപ്തപാഷാണകുണ്ഡം. ചുട്ടുപഴുത്ത കല്ലാണ് അതിനുള്ളിലും ചുറ്റും നിറഞ്ഞിരിക്കുന്നത്. തീയിൽ പൊള്ളിനീറിയാണ് പാപികളവിടെ നടക്കുന്നത്. ലാലാകുണ്ഡത്തിൽ മഹാപാപികൾ തല്ലുകൊണ്ടു് ചോരയൊലിപ്പിച്ചു കിടക്കുന്നു. നൂറ് വിൽപ്പാട് വിസ്തൃതമായ മഷികുണ്ഡത്തിൽ അഞ്ജനപർവ്വതത്തിന്റെ ആകൃതിയിൽ പാഷാണങ്ങൾ ഉണ്ടു്. യമദൂതൻമാരുടെ തല്ലുകൊണ്ടു് വലഞ്ഞ് പാപികൾ അവിടെ ഓടി നടക്കുന്നു.
ഒരു ക്രോശം വിസ്താരമുള്ള ചൂർണ്ണകുണ്ഡം നിറയെ ചുണ്ണാമ്പുപൊടിയാണ്. ആ പൊടിയും തിന്ന് അടിയും കൊണ്ട് പാപികളവിടെ കഴിയുന്നു. ചക്രകുണ്ഡം കുലാലന്റെ ചക്രമെന്നപോലെ സദാ ചുറ്റിക്കൊണ്ടിരിക്കുന്നു. അതിന്റെ പതിനാറ് ആരങ്ങൾ ഓരോന്നും പാപികളെ അരിഞ്ഞു നുറുക്കുന്നു.
വക്രകുണ്ഡമെന്ന നരകത്തിൽ നിറയെ ക്ഷുദ്രജന്തുക്കളും തിളച്ച വെള്ളവുമുണ്ട്. ഇരുട്ടുനിറഞ്ഞ ആ കുണ്ഡത്തിൽ പാപികൾ ആർത്തനാദം മുഴക്കുന്നു. ഭയപ്പെടുത്തുന്ന ആമകൾ നിറഞ്ഞ കൂർമ്മകുണ്ഡം വികൃതരൂപികൾ നിറഞ്ഞതും ഭയാനകവുമാണ്. പാപികളെയാ കച്ഛപങ്ങൾ കടിച്ചുകീറുന്നു.
ക്രോശ വിസ്താരമുള്ള ജ്വാലാകുണ്ഡത്തിൽ സദാ തീയാളിക്കത്തിക്കൊണ്ടിരിക്കുന്നു. ചുട്ടുപഴുത്ത ചാരം നിറഞ്ഞതാണ് ഭസ്മകുണ്ഡം. അതിലുള്ള ലോഹപാഷാണങ്ങൾ പാപികളെ സദാ പീഡിപ്പിക്കുന്നു. ഒരു ക്രോശം വിസ്താരമുള്ള ദഗ്ദ്ധകുണ്ഡത്തിൽ തല്ലുകൊണ്ടും ദാഹിച്ചും പാപികൾ വലയുന്നു. തിളക്കുന്ന ഉപ്പുനീര് കൊണ്ടു് തൊണ്ട വരണ്ടു് അവർ കഷ്ടപ്പെടുന്നു. ഇരുട്ട് നിറഞ്ഞതിനാൽ അവർക്ക് പരസ്പരം കാണാനുമാവില്ല.
ഭയനാകമായ തപ്തസൂചീകുണ്ഡത്തിൽ മൂർച്ചയേറിയ വാൾത്തലകള്‍ പോലെ കരിമ്പനകളിൽ നിന്നും ഓലകൾ തൂങ്ങിക്കിടക്കുന്നു. ആ ഇലകളിൽ പാപികളുടെ രക്തക്കറ പുരണ്ടു കാണപ്പെടുന്നു. പാപികൾ ആർത്തരായി കരയുന്നതിന്റെ ശബ്ദം അതിഭയങ്കരമായ അസീപത്രകുണ്ഡത്തിൽ എങ്ങും കേൾക്കാം. നൂറ് വില്പാട് വിസ്താരമുള്ള ക്ഷുരധാരാകുണ്ഡം പാപികളുടെ രക്തം കൊണ്ട് നിറഞ്ഞിരിക്കുന്നു. അതു പോലെയാണ് സൂചികാമുഖം എന്ന കുണ്ഡവും.
ഗോക എന്ന ജന്തുവിന്റെ മുഖാകൃതിയാണ് ഗോകാമുഖമെന്ന കുണ്ഡത്തിനുള്ളത്. ഗോകാകീടങ്ങളെ തിന്ന് തലതൂങ്ങിയ പാപികൾ അവിടെക്കഴിയുന്നു. വായ് തുറന്ന ചീങ്കണ്ണിയുടെ ആകൃതിയുള്ള ആ കുണ്ഡത്തിന് പതിനാറ് വിൽപ്പാട് വിസ്താരമുണ്ട്. ഗജദംശം എന്ന കുണ്ഡത്തിന് നൂറ് വില്പാട് വിസ്താരമുണ്ട്. ഗോമുഖാകൃതിയുള്ള ഗോമുഖകുണ്ഡത്തില്‍ പാപികളെ സദാ പീഡിപ്പിക്കുന്നു.
കാലചക്രത്തോടൊപ്പം ചലിക്കുന്നതും ലക്ഷമാൾപ്പൊക്കമുള്ളതും കുംഭാകാരമുള്ളതും തിളക്കുന്ന എണ്ണ നിറഞ്ഞതും അന്ധകാരം നിറഞ്ഞതുമായ ഒരു ഭീകര നരകമുണ്ട്. അതാണ് കുംഭീപാകം. അവിടെ തപ്തതൈലകുണ്ഡങ്ങളും താമ്രാദികുണ്ഡങ്ങളും ഉണ്ട്. പരസ്പരം അടികൂടുന്ന പാപികളും അലമുറയിടുന്നവരും കൃമികളുമെല്ലാം അവിടെയുണ്ട്. യമകിങ്കരൻമാർ ഉലക്കയും മുൾത്തടിയുമെടുത്ത് അവിടെയുള്ള പാപികളെ താഡിക്കുകയും ചെയ്യും. മറ്റുള്ള കുണ്ഡങ്ങളിൽ എല്ലാം കൂടി എത്ര പാപികൾ ഉണ്ടോ അതിന്റെ നാലിരട്ടി പാപികൾ കുംഭീപാകത്തിൽ കിടന്നു നരകിക്കുന്നു. ആ ഭോഗദേഹങ്ങൾ നാശമില്ലാതെ നിലകൊളളുന്നു. പാപികളെ കാലസൂത്രത്താൽ കെട്ടിവരിഞ്ഞ് കുറച്ചുനേരം വെളളത്തിൽ മുക്കിപ്പിടിച്ചിട്ട് ബോധം കെടുമ്പോൾ അവരെ പുറത്തിടുന്നു. പിന്നീട് ബോധം തെളിയുമ്പോൾ വീണ്ടും അവരെ വെള്ളത്തിൽ മുക്കും.
ഇങ്ങിനെ കഠിനമായ അനുഭവം നല്‍കുന്ന മറ്റൊരു കുണ്ഡമാണ് കാലസൂത്രം. ഇവിടെ ചൂടുവെള്ളം നിറഞ്ഞിരിക്കുന്നു. മൽസ്യോദം എന്ന കുണ്ഡത്തിൽ തിളച്ച വെള്ളമാണ് നിറയെ. കിണർ പോലുള്ള വലിയൊരു കുഴിയാണത്. ചുട്ടുപൊള്ളിയ അവയവങ്ങളോടെ സകല വ്യാധികളും ബാധിച്ച പാപികൾ അവിടോദം എന്ന കുണ്ഡത്തിൽ ഭടന്മാരുടെ അടിയേറ്റ് കിടക്കുന്നു. നൂറ് വിൽപ്പാട് വലുപ്പമുള്ള ആ കുണ്ഡത്തിലെ നീര് തൊട്ടാൽത്തന്നെ ആ പാപികൾക്ക് സർവ്വവ്യാധികളും ഉണ്ടാവും.
കൃമികന്തുകം എന്ന കുണ്ഡത്തിൽ പാപികളെ ഭക്ഷണമാക്കുന്ന അരുന്തദമെന്ന പേരുള്ള പ്രാണികളുണ്ട്. പാംസുഭോജ്യമെന്ന കുണ്ഡത്തിൽ ഉമിത്തീയെരിഞ്ഞു ചുട്ടുപൊള്ളുന്ന ചാരമാണ് നിറഞ്ഞു കിടക്കുന്നത്. പാശവേഷ്ടനകുണ്ഡത്തിൽ വീഴുന്ന പാപികൾ ക്ഷണത്തിൽ പാശത്താൽ ബദ്ധരാവുന്നു. ശൂലപ്രോതകുണ്ഡത്തിൽ വീഴുന്ന പാപികളെ ക്ഷണത്തിൽ കുന്തമുനയിൽ കോർക്കാൻ തയ്യാറായി യമഭടന്മാർ കാത്തിരിക്കുന്നു.
പ്രകമ്പനകുണ്ഡത്തിൽ നിറയെ മഞ്ഞുവെള്ളമാണ്. അതിൽ വീണാലുടൻ പാപികൾ വിറച്ചു തുള്ളിപ്പോവും. ഉൽക്കാമുഖം എന്ന കുണ്ഡത്തിൽ വീഴുന്ന മാത്രയിൽ യമകിങ്കരൻമാർ പാപികളുടെ വായിൽ തീപാറുന്ന ഉൽക്കകൾ തിരുകിക്കയറ്റും. ഇനിയുള്ളത് അന്ധകൂപം എന്നു പേരായ അതിഭയങ്കരമായ നരകമാണ്. ഒരുലക്ഷം ആൾപൊക്കമളവിൽ താഴ്ചയും നൂറ് വില്പാട് വലുപ്പവും ഉള്ള ഈ കുണ്ഡത്തിൽ നിറയെ നാനാതരം കൃമികളാണ്. കണ്ണ് കാണാതെ വലഞ്ഞ് അതിലുള്ള പാപികൾ പരസ്പരം ആക്രമിക്കുകയും അതിലെ ചൂടുവെള്ളം കുടിച്ച് കൃമികളുടെ കടിയേറ്റ് നീറുന്ന അന്ധകാരത്തിൽ ഏറെ നാൾ കഴിയുകയും ചെയ്യും.
നാനാതരം അമ്പുകൾ കൊണ്ട് മുറിവേറ്റ പാപികൾ കിടക്കുന്ന ഇരുപതു വില്പാട് വലുപ്പമുള്ള വേധനം എന്ന കുണ്ഡവും യമഭടൻമാർ സദാ ദണ്ഡു കൊണ്ട് പാപികളെ പ്രഹരിക്കുന്ന ദണ്ഡതാഡനകുണ്ഡവും യമദൂതൻമാർ പാപികളെ മീൻ പിടിക്കുന്നതു പോലെ വലയിട്ടു കുടുക്കുന്ന ജാലരന്ധ്രകുണ്ഡവും അതിഭീകരനരകങ്ങളാണ്.
ഒരു കോടിയാളുകളുടെ പൊക്കത്തിൽ നിന്നും താഴേക്ക് നിപതിക്കുന്നതിനാൽ ലോഹച്ചങ്ങലയാൽ ബന്ധിതരായ പാപികളുടെ ദേഹം തവിടുപൊടിയാക്കുന്ന ദേഹചൂർണ്ണ കുണ്ഡത്തിലും ഇരുട്ട് നിറഞ്ഞിരിക്കുന്നു. അതിൽ മുഴുവൻ ആ പാപികളുടെ ജഡമാണ്. യമദൂത താഡനമേറ്റ് പാപികളുടെ ദേഹം പിളരുന്ന കുണ്ഡമാണ് ദലനം. അതിന് പതിനാറ് വില്പാടാണ് വിസ്തൃതി. മുപ്പത് വിൽപാട് വിസ്തൃതിയിൽ ചുട്ടുപൊള്ളുന്ന മണൽ നിറഞ്ഞ ശോഷണകുണ്ഡത്തിൽ പതിക്കുന്ന മാത്രയിൽ പാപികളുടെ തൊണ്ടയും ചുണ്ടും അണ്ണാക്കും വറ്റിവരണ്ടു് നീറിക്കരിഞ്ഞു പോവും.
ജീവവർഗ്ഗങ്ങളുടെ തൊലികൾ അഴുകി കുന്നുകൂടിക്കിടക്കുന്ന ദുർഗ്ഗന്ധം വമിക്കുന്ന കഷകുണ്ഡത്തിന് നൂറ് വില്പാടാണ് വിസ്താരം. പന്ത്രണ്ടു് വില്പാട് വലുപ്പമുള്ള ശൂർപ്പാകാരകുണ്ഡത്തിൽ മുറം പോലെ വാ പൊളിഞ്ഞ് ചുട്ടുപഴുത്ത ലോഹമണലിലാണ് പാപികൾ പതിക്കുന്നത്. ദുർഗ്ഗന്ധം നിറഞ്ഞ അവിടുത്തെ വസ്തുക്കളാണ് അവരുടെ ഭക്ഷണം. ചുട്ടുപഴുത്ത മണലും അതിൽ വീഴുന്ന മഹാപാപികളും നിറഞ്ഞ ജ്വാലാ കുണ്ഡത്തിൽ നിന്നും തീജ്വാലകൾ സദാ പുറത്തേക്ക് തള്ളിവന്നുകൊണ്ടിരിക്കുന്നു. ഇരുപതു വിൽപ്പാടാണ് അതിന്റെ വലുപ്പം. അതിൽ വീഴുന്നവരെ അഗ്നിജ്വാലാജിഹ്വകൾ ആർത്തിയോടെ നൊട്ടിനുണയുന്നു.
വീഴുന്ന മാത്രയിൽ പാപികളെ ചുട്ടെരിക്കാൻ പോന്നതാണ് ചുട്ട ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ജിഹ്മകുണ്ഡം. അതിൽ മുഴുവൻ ഇരുട്ടും പുകയും നിറഞ്ഞിരിക്കുന്നു. വാപിയുടെ പകുതിയാണതിന്റെ വിസ്താരം. ധൂമ്രാന്ധകുണ്ഡമെന്നും ഇതറിയപ്പെടുന്നു. ഇവിടെ വീഴുന്ന പാപികൾ വീർപ്പുമുട്ടി പിടച്ചു നരകിക്കുന്നു. നൂറ് വിൽപ്പാട് വലുപ്പമുള്ള നാഗവേഷ്ടകുണ്ഡത്തിൽ വീഴുന്ന മാത്രയിൽ നാഗങ്ങൾ പാപികളെ പൊതിയുന്നു. അവരെയാ സർപ്പങ്ങൾ ചുറ്റിവരിഞ്ഞുമുറുക്കി പീഡിപ്പിക്കുന്നു.
ഇതാണ് എൺപത്തിയാറ് കുണ്ഡങ്ങളെപ്പറ്റിയുള്ള സാമാന്യമായ വിവരണം. ഇനിയും ഭവതിക്ക് എന്താണറിയേണ്ടത്?

No comments:
Post a Comment